Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി വിരമിച്ചു! ഇനി അതു പ്രതീക്ഷിക്കേണ്ട- എല്ലാം തീര്‍ന്നെന്നു ഫാന്‍സ്

ഇന്ത്യയുടെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി ബാറ്റിങില്‍ ഫ്‌ളോപ്പാവുന്നത് തുടര്‍ക്കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലെങ്കിലും കോലി ക്ലിക്കാവുമെന്നു കരുതിയവര്‍ക്കു നിരാശപ്പെടേണ്ടി വന്നു. 17 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

1

ലോര്‍ഡ്‌സിലെ രണ്ടാം ഏകദിനത്തിലെ പുറത്താവലിന്റെ റീപ്ലേ തന്നെയിരുന്നു ഈ കളിയിലും കണ്ടത്. ഇടംകൈയന്‍ പേസര്‍ റീസ് ടോപ്പ്‌ലേയുടെ ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോള്‍ പ്രതിരോധിക്കാനുള്ള കോലിയുടെ ശ്രമം ദുരന്തമായി. എഡ്ജായ ബോള്‍ നായകനും വിക്കറ്റ് കീപ്പറുമായ വിരാട് കോലിയുടെ കൈകളിലൊതുങ്ങുകയായിരുന്നു. 22 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളടിച്ച അദ്ദേഹം മികച്ച ഫോമിലായിരുന്നു കാണപ്പെട്ടത്. പക്ഷെ ഒരൊറ്റ ബോളില്‍ കോലി എല്ലാം കളഞ്ഞുകുളിച്ചു.

2

വിരാട് കോലിയെ സംബന്ധിച്ച് ഏഷ്യാ കപ്പിനു മുമ്പ് ഫോം വീണ്ടെടുക്കാനുള്ള അവസാനത്തെ അവസരമായിരുന്നു ഈ മല്‍സരം. കാരണം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ മാസവും അടുത്ത മാസവുമായി വിന്‍ഡീസില്‍ മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. അതിനു ശേഷമാണ് ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെ മല്‍സരത്തില്‍ കോലി ചെറിയ സ്‌കോറിനു പുറത്തായ ശേഷം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഈ ഷോട്ടുകള്‍ റിഷഭിനെക്കൊണ്ടേ കഴിയൂ, ആരും ശ്രമിക്കേണ്ട- ഇതാ മൂന്നു ഷോട്ടുകള്‍

3

ബ്രേക്കിങ്

സെഞ്ച്വറികളില്‍ നിന്നും വിരാട് കോലി വിരമിച്ചിരിക്കുകയാണ് എന്നായിരുന്നു പൊട്ടിക്കരയുന്ന ഇമോജിയോടു കൂടി ഒരു യൂസര്‍ ട്വീറ്റ് ചെയതത്.
ഇതു മാനസികാവസ്ഥയുടെ കുഴപ്പമല്ല
ഇതു ടെക്‌നിക്കിന്റെ കുഴപ്പമല്ല
ഇതു ഒന്നുമല്ല
അദ്ദേഹം തീര്‍ന്നു. വിരാട് കോലി, നിങ്ങളെ ഞാന്‍ പിന്തുണയ്ക്കും. പക്ഷെ യാഥാര്‍ഥ്യം താന്‍ അംഗീകരിക്കുന്നുവെന്നായിരുന്നു ഒരു പ്രതികരണം.

4

വിരാട് കോലിയെ സംബന്ധിച്ച് ഓര്‍മിക്കേണ്ട ഒരു ഇംഗ്ലണ്ട് പര്യടനമായിരുന്നില്ല ഇതെന്നായിരുന്നു ഒരു ട്വീറ്റ്. ഇംഗ്ലണ്ടില്‍ ഇത്തവണ കളിച്ച ആറു ഇന്നിങ്‌സുകളില്‍ നിന്നും 20 പ്ലസ് സ്‌കോര്‍ പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.
ആദ്യം കളിച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 11 (19 ബോള്‍), 20 (40) എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. തുടര്‍ന്നുളള രണ്ട് ഏകദിനങ്ങളില്‍ ഒരു റണ്‍സിനും 11 റണ്‍സിനും അദ്ദേഹം പുറത്തായി. ഏകദിന പരമ്പരയിലെ രണ്ടും മൂന്നും മല്‍സരങ്ങളില്‍ 16 (25), 17 (22) എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

5

ഇതു തുടച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നടപടിക്രമമാണ്

എന്റെ ആരാധകര്‍ 71ാം സെഞ്ച്വറിക്കായി കാത്തിരിക്കുന്നു
ഞാന്‍ മനോഹരമായ കവര്‍ഡ്രൈവ് കളിച്ചു
ഞാന്‍ 71ാമത് സെഞ്ച്വറി നേടുമെന്നു ഫാന്‍സിനു തോന്നും
ഞാന്‍ പുറത്തായി.
ഇങ്ങനെയായിരുന്നു ഒരു യൂസറുടെ രസകരമായ ട്വീറ്റ്.

Story first published: Sunday, July 17, 2022, 23:22 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+