For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

ഇന്ത്യയുടെ മൂന്നു പേര്‍ ഇക്കൂട്ടത്തിലുണ്ട്

ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ് ഹെല്‍മറ്റിന്റെ ഉപയോഗം. മുന്‍ കാലങ്ങളില്‍ ഇപ്പോഴത്തേതു പോലെ ഹെല്‍മറ്റിന്റെ പ്രയോഗം കുറവായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പോലും ഹെല്‍മറ്റില്ലാതെയായിരുന്നു അന്നു താരങ്ങള്‍ കളിച്ചിരുന്നു. ഇതേ തുടര്‍ന്നു പല ക്രിക്കറ്റര്‍മാര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബാറ്റര്‍മാര്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തിയാണ് കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ പോലും ഹെല്‍മറ്റ് ധരിക്കുന്നവരാണ് ഭൂരിഭാഗം പേരും. കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഹെല്‍മറ്റ് അഴിക്കുന്ന ചില ബാറ്റര്‍മാരുണ്ട്. സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാനെത്തിയാലാണ് ഇവര്‍ ഹെല്‍മറ്റില്ലാതെ ആക്രമണത്തിനു മുതിരുന്നത്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരായിരിക്കും ഇക്കൂട്ടത്തില്‍ നിങ്ങളുടെ മനസ്സിലേക്കു ആദ്യമെത്തുക. ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും ഒരുപാട് തവണ ഹെല്‍മറ്റില്ലാതെ ബൗളര്‍മാരെ കശാപ്പ് ചെയ്യുന്ന ധോണിയെ നമ്മള്‍ കണ്ടുകഴിഞ്ഞു. സ്പിന്നര്‍ വന്നാല്‍ അദ്ദേഹം ഹെല്‍മറ്റൂരിയാണ് ബാറ്റിങിനു തയ്യാറെടുക്കുന്നതെങ്കില്‍ ബൗണ്ടറിയോ സിക്‌സറോ നമുക്ക് ഉറപ്പിക്കാം.

ഷുഐബ് മാലിക്ക്

ഷുഐബ് മാലിക്ക്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കാണ് ഹെല്‍മറ്റില്ലാതെ ബൗളര്‍മാരെ കൈകാര്യം ചെയ്യുന്ന മറ്റൊരു ബാറ്റര്‍. 2021ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഹെല്‍മറ്റ് അഴിച്ച് വെടിക്കെട്ട് ഇന്നിങ്‌സ് മാലിക്ക് കാഴ്ചവച്ചിരുന്നു.

T20 World cup 2022: അഞ്ചു വമ്പന്‍ ടീമുകള്‍, ഇവര്‍ക്കുമുണ്ട് വീക്ക്‌നെസ്!- എന്താണെന്നറിയാം

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ഓപ്പണുമായ ആരോണ്‍ ഫിഞ്ചാണ് ഹെല്‍മറ്റില്ലാതെ കൂടുതല്‍ അപകടകാരിയാവുന്ന മറ്റൊരു താരം. ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കവെ ഹെല്‍മറ്റഴിച്ച് ബൗളര്‍മാരെ ഫിഞ്ച് തല്ലിപ്പരുവമാക്കുന്നത് നമ്മള്‍ നേരത്തേ കണ്ടിരുന്നു.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഹെല്‍മറ്റൂരി ബൗളര്‍മാരെ പ്രഹരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ ഡല്‍ഹ ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ടീമുകള്‍ക്കൊപ്പവും സ്ലോ ബൗളര്‍മാര്‍ക്കെതിരേ ശ്രേയസ് ഹെല്‍മറ്റില്ലാതെ കളിക്കുന്നത് സ്ഥിരം കാഴ്ചയാണ്. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20യില്‍ ഹെല്‍മറ്റില്ലാതെ ശ്രേയസ് പറത്തിയ സിക്‌സര്‍ ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

കഴിഞ്ഞ വര്‍ഷം അന്താാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഈലിസ്റ്റിലെ അഞ്ചാമത്തെയാള്‍. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി നടത്തിയ മിന്നുന്ന പ്രകടനമാണ് വെങ്കിയെ ശ്രദ്ധേയനാക്കിയത്.
അന്നു തന്നെ ഹെല്‍മറ്റില്ലാതെ സ്പിന്നര്‍മാര്‍ക്കെതിരേ താരം അതിവേഗം റണ്‍സ് അടിച്ചെടുക്കുന്നത് നമ്മള്‍ കണ്ടിരുന്നു. കഴിഞ്ഞ സീസണിലും സമാനമായ പ്രകടനം താരം നടത്തിയിരുന്നു. ഇന്ത്യന്‍ ടീമിനായി കളിക്കവെയും ഹെല്‍മറ്റ് അഴിച്ച് സ്പിന്നര്‍മാരെ വെങ്കടേഷ് നേരിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

Story first published: Thursday, July 14, 2022, 19:26 [IST]
Other articles published on Jul 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+