വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

2021, 22 വര്‍ശഷങ്ങളില്‍ അരങ്ങേറിയവരാണ് ടീമിലുള്ളത്

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മികച്ച രണ്ടു വര്‍ഷങ്ങളാണ് 2021ഉം ഈ വര്‍ഷവും. കാരണം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലേക്കു പുതിയ ഒരുപാട് കളിക്കാര്‍ രണ്ടു വര്‍ഷത്തിനിടെ വന്നതായി നമുക്ക് കാണാന്‍ സാധിക്കും. വന്നവരില്‍ ചിലര്‍ മിന്നുന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുക മാത്രമല്ല ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കാനും തയ്യാറെടുക്കുകയാണ്.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

2021, 22 വര്‍ഷങ്ങളില്‍ അരങ്ങേറിയ മികച്ച കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഇന്ത്യയുടെ ഒരു ശക്തമായ ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? അത്തരമൊരു ടീമിനെയാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്.

പൃഥ്വി- ഇഷാന്‍ (ഓപ്പണര്‍മാര്‍)

പൃഥ്വി- ഇഷാന്‍ (ഓപ്പണര്‍മാര്‍)

വെടിക്കെട്ട് താരങ്ങളായ പൃഥ്വി ഷായും ഇഷാന്‍ കിഷനുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ടീമിന്റെ വിക്കറ്റ് കീപ്പറും ഇഷാനായിരിക്കും. 2021ലായിരുന്നു രണ്ടു പേരും രാജ്യത്തിനു വേണ്ടി ടി20യില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇഷാന്റെ അരങ്ങേറ്റമെങ്കില്‍ പൃഥ്വി തുടങ്ങിയത് ശ്രീലങ്കയ്‌ക്കെതിരേയാണ്.
മികച്ച പ്രകടനങ്ങളിലൂടെ ഇഷാന്‍ ഇപ്പോള്‍ ടി20യിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. എന്നാല്‍ പൃഥ്വി ഒരേയൊരു പരമ്പരയില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

2

ടെസ്റ്റില്‍ വളരെ മുമ്പ് തന്നെ അരങ്ങേറുകയും കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറി കുറിക്കുകയും ചെയ്തിട്ടുള്ള താരമാണ് പൃഥ്വി. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇഷാനാവട്ടെ ടി20ിയില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഇതിനകം കളിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും താരം ടീമിന്റെ ഭാഗമായിരുന്നു.

T20 World cup 2022: ഇതു കോലിയുടെയല്ല, രോഹിത്തിന്‍റെ ഇന്ത്യ! ബാബറോടു അക്തര്‍

റുതുരാജ്, സൂര്യ (ക്യാപ്റ്റന്‍)

റുതുരാജ്, സൂര്യ (ക്യാപ്റ്റന്‍)

മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക്വാദും നാലാമനായി സൂര്യകുമാര്‍ യാദവുമായിരിക്കും കളിക്കുക. ഈ ടി20 ടീമിന്റെ ക്യാപ്റ്റനും സൂര്യയായിരിക്കും. ഇന്ത്യക്കു വേണ്ടി ഇതിനകം കളിച്ചതെല്ലാം ഓപ്പണറായിട്ടാമെങ്കിലും മൂന്നാം നമ്പറിലും താരത്തിനു ബാറ്റ് ചെയ്യാന്‍ കഴിയും. സ്പിന്നര്‍മാരെ നന്നായി നേരിടുന്നതിനാല്‍ തന്നെ ആങ്കറുടെ റോളില്‍ കളിക്കാന്‍ സാധിക്കും.

T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

4

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അരങ്ങേറ്റക്കാരന്‍ സൂര്യയാണ്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരം കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടുമായി അവസാനമായി കളിച്ച ടി20യില്‍ സൂര്യ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

ഹൂഡ, വെങ്കടേഷ് (ഓള്‍റൗണ്ടര്‍മാര്‍)

ഹൂഡ, വെങ്കടേഷ് (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായി ദീപക് ഹൂഡയും വെങ്കടേഷ് അയ്യരുമായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുക. ഹൂഡ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാണെങ്കില്‍ വെങ്കടേഷ് സീം ബൗളിങ് ഓള്‍റൗണ്ടറാണ്. വെങ്കടേഷിനു ശേഷമാണ് ഹൂഡ അരങ്ങേറിയത്. എന്നാല്‍ വെങ്കിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

6

ഹാര്‍ദിക് പാണ്ഡ്യ ടീമിനു പുറത്തായിരുന്ന സമയത്തണ് വെങ്കടേഷിനെ പകരക്കാരനായി ടീമിലേക്കു ഇന്ത്യ കൊണ്ടുവരുന്നത്. മോശല്ലാത്ത പ്രകടനം താരം നടത്തിയെങ്കിലും ഹാര്‍ദിക്കിന്റെ മടങ്ങിവരവോടെ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഹൂഡയാവട്ടെ ചുരുക്കം ഇന്നിങ്‌സുകളിലൂടെ തന്നെ ടീമിലെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. അയര്‍ലാന്‍ഡ് പര്യടത്തില്‍ അദ്ദേഹം കന്നി ടി20 സെഞ്ച്വറിയും കുറിച്ചിരുന്നു.

 ഹര്‍ഷല്‍, ആവേശ്, ബിഷ്‌നോയ്, ഉമ്രാന്‍, അര്‍ഷ്ദീപ് (ബൗളര്‍മാര്‍)

ഹര്‍ഷല്‍, ആവേശ്, ബിഷ്‌നോയ്, ഉമ്രാന്‍, അര്‍ഷ്ദീപ് (ബൗളര്‍മാര്‍)

ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. എന്നാല്‍ സ്പിന്‍ ബൗളറായെത്തുക രവി ബിഷ്‌നോയ് ആയിരിക്കും.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലൂടെയാണ് ഹര്‍ഷല്‍ ഇന്ത്യക്കായി അരങ്ങേറിയത്.

8

അതിനു ശേഷം ഇന്ത്യന്‍ ക്യാപ്പ് അണിഞ്ഞവരാണ് ബിഷ്‌നോയ്, ആവേശ്, ഉമ്രാന്‍, അര്‍ഷ്ദീപ് എന്നിവര്‍. ഇവരില്‍ ബിഷ്‌നോയ്, ആവേശ് എന്നിവരാണ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള ബൗളര്‍മാര്‍.

Story first published: Tuesday, July 12, 2022, 15:52 [IST]
Other articles published on Jul 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X