T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും
ദേശീയ ടീമിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളില്‍ നിന്നും ചിലരെ കൊണ്ടു വരുന്നത് ക്രിക്കറ്റില്‍ പുതിയ സംഭവമല്ല. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇംഗ്ലണ്ടിന്റെ സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍. 2019ലെ ഏകദിന ലോകകപ്പിനു മുമ്പാണ് വെസ്റ്റ് ഇന്‍ഡീസുകാരനായ അദ്ദേഹത്തെ ഇംഗ്ലണ്ട്് ടീമിലെടുത്തത്. ബ്രിട്ടീഷ് പൗരത്വം നേടിയതോടെയായിരുന്നു ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി കളിക്കാന്‍ യോഗ്യത നേടിയത്. നേരത്തേ അണ്ടര്‍ 19 തലത്തില്‍ അദ്ദേഹം വിന്‍ഡീസ് ടീമിനായി കളിച്ചിരുന്നു. 2015ലായിരുന്നു അച്ഛന്റെ നാടായ ഇംഗ്ലണ്ടിലേക്കു ആര്‍ച്ചര്‍ കൂടുമാറിയത്.
ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ചില കളിക്കാര്‍ മറ്റു രാജ്യത്തിനു വേണ്ടി ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നറിയാം.

ടിം ഡേവിഡ് (സിംഗപ്പൂര്‍- ഓസ്‌ട്രേലിയ)
ടിം ഡേവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇപ്പോള്‍ പരിചിതനായ താരമാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ഡേവിഡ് ഇന്ത്യയിലും പ്രശസ്തനായത്. മുംബൈയ്ക്കായി ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിരുന്നു.
സിംഗപ്പൂരുകാരനാണ് ഡേവിഡെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായേക്കും. താരത്തെ ഓസീസ് ടീമിലെടുക്കണമെന്ന് അടുത്തിടെ ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്ത കുറച്ചു മാസങ്ങളില്‍ ഇതു യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ഫോര്‍മാറ്റിലെ തകര്‍പ്പന്‍ ഫിനിഷറായ ഡേവിഡിന്റെ വരവ് ഓസ്‌ട്രേലിയയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുമെന്നുറപ്പാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. ഗ്ലെന്‍ മാക്‌സ്വെല്‍ നിലവില്‍ ഓള്‍റൗണ്ടറായി ഓസീസ് ടീമിലുണ്ടെങ്കിലും ഡേവിഡിനെപ്പോലെയൊരു ഫിനിഷറെ അവര്‍ക്കു ആവശ്യമാണ്. അഞ്ച്, ആറ് പൊസിഷനുകളില്‍ അദ്ദേഹത്തെ ഇറക്കാന്‍ ഓസീസിനു കഴിയും.
എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

മൈക്കല്‍ റിപ്പോണ്‍ (നെതര്‍ലാന്‍ഡ്‌സ്- ന്യൂസിലാന്‍ഡ്)
സൗത്താഫ്രിക്കയില്‍ ജനിച്ച ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ മൈക്കല്‍ റിപ്പോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നെതര്‍ലാന്‍ഡ്‌സിന്റെ താരമാണ്. വരാനിരിക്കുന്ന ലോകകപ്പിനു മുമ്പ് അദ്ദേഹത്തെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വരാന്‍ നീക്കം നടത്തുകയാണ് ന്യൂസിലാന്‍ഡ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ന്യൂസിലാന്‍ഡിനെതിരേ നെതലര്‍ലാന്‍ഡ്‌സിനായി റിപ്പോണ്‍ കളിച്ചിരുന്നു.
IND vs ZIM: ധവാന്‍ - പൃഥ്വി ഓപ്പണിങ്, സഞ്ജു മൂന്നാമന്‍- ഇതാ ഇന്ത്യയുടെ ബെസ്റ്റ് ടീം

മികച്ച റിസ്റ്റ് സ്പിന്നര്‍ മാത്രമല്ല ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങാന്‍ സാധിക്കുന്ന റിപ്പോണിനെപ്പോലെയുള്ള താരങ്ങള്‍ ടി20 ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ അദ്ദേഹത്തെ തങ്ങളുടെ ടീമിനായി ഇറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications