Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ധവാന്‍ - പൃഥ്വി ഓപ്പണിങ്, സഞ്ജു മൂന്നാമന്‍- ഇതാ ഇന്ത്യയുടെ ബെസ്റ്റ് ടീം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം അടുത്ത മാസം ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്താനിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ അവിടെ കളിക്കുക. എന്നാല്‍ ഏഷ്യാ കപ്പ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്നതിനാല്‍ സിംബാബ്‌വെയിലേക്കു ബി ടീമിനെയായിരിക്കും ഇന്ത്യ അയക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

1

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായവരൊന്നും സിംബാബ്‌വെ പര്യടനത്തിനുണ്ടാവില്ല. ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് ഇവര്‍ക്കു വിശ്രമം നല്‍കാനാണ് ആലോചിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം നല്‍കും. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. സിംബാബ്‌വെയില്‍ കളിക്കുന്ന ബി ടീമില്‍ ഇന്ത്യക്കു ഉള്‍പ്പെുത്താവുന്ന മികച്ച കളിക്കാര്‍ ആരൊക്കെയെന്നു പരിശോധിക്കാം.

 ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി, സഞ്ജു (വിക്കറ്റ് കീപ്പര്‍), ശ്രേയസ്

ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി, സഞ്ജു (വിക്കറ്റ് കീപ്പര്‍), ശ്രേയസ്

ശിഖര്‍ ധവാനോടൊപ്പം യുവ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കും. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ തന്റെ കഴിവ് തെളിയിക്കാന്‍ പൃഥ്വിക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ഇത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പൃഥ്വി നടത്തുന്നത്. കൂടാതെ കഴിഞ്ഞ ഐപിഎല്ലിലും താരം മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. എന്നിട്ടും സമീപകാലത്തൊന്നും പൃഥ്വിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

3

സിംബാബ്‌വെയില്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കു ഇന്ത്യ ഈ പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ സഞ്ജു ടീമിലുണ്ടാവുമെന്നതിലും സംശയമില്ല. മൂന്നാം നമ്പര്‍ തന്നെയായിരിക്കും അദ്ദേഹത്തിനു കൂടുതല്‍ യോജിച്ച ബാറ്റിങ് പൊസിഷന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും സഞ്ജു ഈ പൊസിഷനിലാണ് കളിക്കുന്നത്.

4

നാലാമനായി ശ്രേയസ് അയ്യര്‍ ഇന്ത്യക്കു വേണ്ടി കളിക്കാനാണ് സാധ്യത. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നല്‍കാവുന്നതാണ്. ദീപക് ഹൂഡയുടെ വരവോടെ ടി20 ടീമില്‍ ശ്രേയസിനു സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. അതിനാല്‍ സിംബാബ്‌വെ പര്യടനത്തില്‍ അദ്ദേഹം ഇടം പിടിച്ചേക്കുകയും ചെയ്യും.

IND vs ENG: പോണ്ടിങേ, നിങ്ങള്‍ തീര്‍ന്നു! ലോക റെക്കോര്‍ഡ് രോഹിത് എടുക്കും

ഗില്‍, വെങ്കടേഷ്, അശ്വിന്‍, ശര്‍ദ്ദുല്‍

ഗില്‍, വെങ്കടേഷ്, അശ്വിന്‍, ശര്‍ദ്ദുല്‍

അഞ്ചു മുതല്‍ എട്ടു വരെയുള്ള പൊസിഷനുകളില്‍ ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയും ഇന്ത്യ കളിപ്പിക്കാവുന്നതാണ്. ഗില്‍ ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റിലാണ് കൂടുതല്‍ കളിച്ചിട്ടുള്ളതെങ്കിലം വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബാറ്ററാണ്.

6

സീം ബൗളിങ് ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍ നല്ലൊരു ഓപ്ഷനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫോമും ഫിറ്റ്‌നസും വീണ്ടെടുത്ത് തിരിച്ചുവന്നതോടെ ടി20 പ്ലെയിങ് ഇലവനില്‍ വെങ്കിയുടെ വഴിയടഞ്ഞിരിക്കുകയാണ്. എന്നാല്‍ സിംബാബ്‌വെയില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ അഞ്ചാമനായി വെങ്കിടേഷിനെ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയും.

7

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ സാന്നിധ്യം സിംബാബ്‌വെയില്‍ ഇന്ത്യക്കു മുതല്‍ക്കുട്ടാവും. യുസ്വേന്ദ്ര ചഹല്‍ ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചതോടെ അശ്വിന്‍ പുറത്തായിരിക്കുകയാണ്. അതുകൊണ്ടു തന്നെ സിംബാബ്‌വെയിലേക്കു അദ്ദേഹത്തെ ഇന്ത്യക്കു തീര്‍ച്ചയായും അയക്കാം.
വെങ്കടേഷിനെക്കൂടാതെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറും സിംബാബ്‌വെയിലേക്കു നല്ലൊരു ഓപ്ഷനാണ്.

ഷമി, കുല്‍ദീപ്, സിറാജ്

ഷമി, കുല്‍ദീപ്, സിറാജ്

നിലവില്‍ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ സിംബാബ് വെയില്‍ പേസ് ബൗളിങിന്റെ ചുമതലയേല്‍പ്പിക്കാം. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ ഈ റോള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ സാധിക്കുന്നതും ഷമിക്കു തന്നെയായിരിക്കും.
ഷമിയുടെ പേസ് ബൗളിങ് പങ്കാളിയായി മുഹമ്മദ് സിറാജിനെ ഇന്ത്യക്കു കൡപ്പിക്കാം. ആര്‍ അശ്വിനെക്കൂടാതെ കുല്‍ദീപ് യാദവ് ടീമിലെ രണ്ടാമത്തെ സ്പിന്നറായി മാറുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച കൂട്ടും.

Story first published: Sunday, July 10, 2022, 12:43 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+