Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പോണ്ടിങേ, നിങ്ങള്‍ തീര്‍ന്നു! ലോക റെക്കോര്‍ഡ് രോഹിത് എടുക്കും

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മാജിക്കല്‍ പ്രകടനം തുടരുകയാണ്. ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം പരാജയമറിയാതെയാണ് അദ്ദേഹത്തിന്റെ പടയോട്ടം. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയും രോഹിത്തിനു കീഴില്‍ ഇന്ത്യ പോക്കറ്റിലാക്കിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ 49 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു കൈക്കലാക്കുകയും ചെയ്തു.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14ാമത്തെ വിജയം കൂടിയാണ് ഈ മല്‍സരത്തിലേത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമാണ് അദ്ദേഹം സ്ഥിരം നായകനായത്.

1

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിന്റെ ലോക റെക്കോര്‍ഡിന് തൊട്ടരികില്‍ എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. നിലവില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡ് പോണ്ടിങിനു അവകാശപ്പെട്ടതാണ്. 2008ലായിരുന്നു തുടരെ 20 മല്‍സരങ്ങളില്‍ ജയിച്ച് അദ്ദേഹം റെക്കോര്‍ഡിട്ടത്.
പോണ്ടിങിന്റെ ഈ റെക്കോര്‍ഡിന് കൈയെത്തും ദൂരത്താണ് ഹിറ്റ്മാന്‍. തുടരെ 19 വിജയങ്ങളുമായി രോഹിത് രണ്ടാമതുണ്ട്. ഇംഗ്ലണ്ടുമായുള്ള മൂന്നാം ടി20യും വിജയിച്ചാല്‍ പോണ്ടിങിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തും.

2

അന്താരാഷ്ട്ര ടി20യില്‍ ചുരുങ്ങിയത് 20 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ളത് രോഹിത് ശര്‍മയ്ക്കാണ്. ഇതുവരെ 30 ടി20കളിലാണ് ഹിറ്റ്മാന്‍ ടീമിന്റെ ക്യാപ്റ്റനായത്. ഇതില്‍ 26ലും ഇന്ത്യ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും നാലു കളികളില്‍ മാത്രമേ ടീം തോറ്റിട്ടുള്ളൂ. വിജയശരാശരി 86.7 ശതമാനമാണ്.

രണ്ടാംസ്ഥാനത്ത് അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനാണ്. 52 മല്‍സരങ്ങളില്‍ 42 ജയവും 10 തോല്‍വികളുമാണ് അക്കൗണ്ടിലുള്ളത്. വിജയശരാശരി 80.8 ആണ്.

2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

3

78.4 ശതമാനം വിജയശരാശരിയുമായി പാകിസ്താന്റെ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. സര്‍ഫറാസിനു കീഴില്‍ 37 മല്‍സരങ്ങളില്‍ കളിച്ച പാക് പട വിജയങ്ങള്‍ നേടി. എട്ടു മല്‍സരങ്ങളിലാണ് തോല്‍വിയേറ്റുവങ്ങിയത്. സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് (66.7), പാകിസ്താന്റെ മുന്‍ നായകന്‍ ഷുഐബ് മാലിക്ക് (65) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

4

ഇംഗ്ലണ്ടില്‍ ടി20 പരമ്പര സ്വന്തമാക്കിയസ രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. 2018ല്‍ വിരാട് കോലിയായിരുന്നു ആദ്യമായി ഈ നേട്ടം കുറിച്ചത്. അന്നു മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയായിരുന്നു. മൂന്നാം ടി20യിലും ജയിച്ചാല്‍ ഇംഗ്ലണ്ടില്‍ ടി20 പരമ്പര തൂത്തുവാരിയ ആദ്യ ഇന്ത്യന്‍ നായകനായി ഹിറ്റ്മാന്‍ മാറും.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

5

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടി20കളുടെ പരമ്പര തൂത്തുവാരിയാണ് സ്ഥിരം ക്യാപ്റ്റനായ രോഹിത് തുടങ്ങിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യ 3-0നു തൂത്തുവാരി. ശ്രീലങ്കയെ ടി20യില്‍ 3-0നും ടെസ്റ്റില്‍ 2-0നും തൂത്തുവാരി. ഇനി ഇംഗ്ലണ്ടിനെയും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാനും സംഘവും.

Story first published: Saturday, July 9, 2022, 23:31 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+