2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

ലോക ക്രിക്കറ്റിലെ ചിരവൈരി പോരാട്ടമായ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. 2021ലെ ടി20 ലോകകപ്പിലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ നാണംകെടുത്തിയത്. രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ ഇപ്പോള്‍ പരമ്പര കളിക്കാറില്ല. അതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്.
കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ - പാക് പോരാട്ടം ഏഷ്യാ കപ്പിലൂടെ വീണ്ടും എത്തുകയാണ്. ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലൂടെ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കും. ആഗസ്റ്റ് 28നാണ് ഇന്ത്യ-പാക് പോരാട്ടമെന്നാണ് റിപ്പോര്‍ട്ട്. ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യ കണക്ക് വീട്ടുമോ അതോ പാകിസ്താന്‍ വിജയം ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണയും പാകിസ്താനോട് ഇന്ത്യ തോല്‍ക്കാനാണ് സാധ്യത. കാരണങ്ങള്‍ പരിശോധിക്കാം.

ടോപ് ത്രീ താരങ്ങളുടെ ഫോം
ഇന്ത്യയുടെ എടുത്തു പറയേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്താല്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നീ മൂന്ന് പേരുകളാവും പറയാനാവുക. പാകിസ്താന്റെ ടോപ് ത്രീയെ പരിഗണിച്ചാല്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നീ പേരുകളിലേക്കാവും എത്തുക. സമീപകാലത്തെ പ്രകടനം വിലയിരുത്തി പരിശോധിച്ചാല്‍ ഇന്ത്യയുടെ ടോപ് ത്രീയേക്കാള്‍ മുന്‍തൂക്കം പാകിസ്താന്റെ ടോപ് ത്രീക്കുണ്ട്.
ഐപിഎല്‍ മുതല്‍ രോഹിത് ശര്‍മ മോശം ഫോമിലാണ്. വിരാട് കോലി ഫോം ഔട്ടായിട്ട് മൂന്ന് വര്‍ഷത്തോളമായിരിക്കുന്നു. അവസാന ഐപിഎല്ലില്‍ ജസ്പ്രീത് ബുംറ നിരാശപ്പെടുത്തി. പഴയതുപോലെ റണ്‍സ് വിട്ടുകൊടുക്കുന്നതിനെ പ്രതിരോധിക്കാന്‍ ബുംറക്കാവുന്നില്ല. സമീപകാലത്തെ മത്സരങ്ങളിലെല്ലാം ബുംറ നന്നായി തല്ലുവാങ്ങിയിട്ടുണ്ട്.

മറുവശത്ത് പാകിസ്താന്റെ ടോപ് ത്രീ മിന്നും ഫോമിലാണ്. ബാബറും റിസ്വാനും തകര്‍ത്തടിക്കുമ്പോള്‍ ഷഹീന്‍ പന്തുകൊണ്ടും മികവ് കാട്ടുന്നു. ഇന്ത്യയുടെ ടോപ് ത്രീയേക്കാള്‍ ഒരുപടി പാക് ടോപ് ത്രീ മുന്നിട്ട് നില്‍ക്കുന്നു. ഇത് പാകിസ്താന് ഇന്ത്യക്ക് മേല്‍ ആധിപത്യം നേടിക്കൊടുക്കുന്നു.
ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

ഇന്ത്യയുടെ ദൗര്‍ബല്യം വേട്ടയാടും
ഇടം കൈയന്‍ പേസര്‍മാരെന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പാകിസ്താനെതിരായ തോല്‍വിയും പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാവും. 2017ല്‍ മുഹമ്മദ് അമീറിന്റെ ഇടം കൈ പേസാണ് ഇന്ത്യയെ തകര്‍ത്തതെങ്കില്‍ 2021ലേക്ക് വരുമ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യയുടെ അന്തകനായത്.

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് ഇടം കൈയന്‍ പേസിനെതിരേ ദൗര്‍ബല്യമുണ്ട്. ഇത് മെച്ചപ്പെടുത്താന്‍ ഒരു കാര്യവും ഇന്ത്യ ചെയ്തിട്ടില്ല. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായൊരു ഇടം കൈയന്‍ പേസറില്ല. നിലവിലെ ടീമില്‍ യുവതാരം അര്‍ഷദീപ് സിങ് മാത്രമാണ് ഇടം കൈയന്‍ പേസറായുള്ളത്.
ഈ സാഹചര്യത്തില്‍ ഷഹീന്റെ പേസ് മികവ് ഇന്ത്യന്‍ ടീമിനെ വീണ്ടും തകര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങ മികച്ച ഇടം കൈയന്‍ പേസര്‍മാരെ നേരിട്ട് പ്രകടനം മെച്ചപ്പെടുത്താത്ത പക്ഷം 2021ലെ ടി20 ലോകകപ്പിലെ തോല്‍വി ആവര്‍ത്തിക്കാനാണ് സാധ്യത.
പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

മാനസികമായി പാകിസ്താന് മുന്‍തൂക്കം
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ പാകിസ്താനെ നേരിടുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും. 2021 ടി20 ലോകകപ്പിലെ തോല്‍വി മുന്നിലുള്ളതിനാല്‍ ഇന്ത്യക്ക് ജയത്തിലേക്ക് തിരിച്ചെത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പാകിസ്താന്‍ ഇന്ത്യക്കെതിരേ ജയിച്ച ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പാകിസ്താന് ഇന്ത്യക്കെതിരേ മാനസികമായി മുന്‍തൂക്കം അവകാശപ്പെടാനാവും. ഇത് മത്സരത്തില്‍ പാകിസ്താനെ വിജയത്തിലേക്കെത്തിക്കാന്‍ സഹായിക്കുമെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications