Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

1

ടെസ്റ്റില്‍ സെഞ്ച്വറി നേടുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. ക്ഷമയും പ്രതിഭയും ഭാഗ്യവുമെല്ലാം തുണക്കാത്ത പക്ഷം ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണെന്ന് പറയാം. ടെസ്റ്റിന്റെ പരമ്പരാഗത രീതി ക്രീസില്‍ ഏറെ നേരം പിടിച്ചുനിന്ന് പതിയെ റണ്‍സുയര്‍ത്തുകയെന്നതാണ്. ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ കളിച്ചവരുടെ എണ്ണമെടുത്താല്‍ വളരെ വിരളമാണെന്ന് പറയാം.

ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. ടെസ്റ്റില്‍ ഇത്തരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വേഗ സെഞ്ച്വറി കുറിച്ച ചില താരങ്ങളുണ്ട്. 90 മിനുട്ടിനുള്ളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഞെട്ടിച്ചവര്‍. ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തിയത് വെറും നാല് പേരാണ്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഇതിലൊരാള്‍. അസാമാന്യ ധൈര്യത്തോടെ ബൗളര്‍മാരെ നേരിട്ട അദ്ദേഹം ലോക ക്രിക്കറ്റിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 81 മിനുട്ടിലാണ് റിച്ചാര്‍ഡ്‌സ് സെഞ്ച്വറി നേടിയത്. 1986ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ പ്രകടനം. വെറും 56 പന്തില്‍ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ പ്രകടനത്തിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഈ മത്സരം ജയിക്കുകയും ചെയ്തു.

121 ടെസ്റ്റില്‍ നിന്ന് 50.24 ശരാശരിയില്‍ 8540 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 24 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 45 ഫിഫ്റ്റിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 291 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 187 ഏകദിനത്തില്‍ നിന്ന് 47 ശരാശരിയില്‍ 6721 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 11 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

ടെസ്റ്റിലെ അതിവേഗ സെഞ്ച്വറി റെക്കോഡ് ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്. 78 മിനുട്ടിനുള്ളില്‍ അദ്ദേഹം മൂന്നക്കം കടന്നു. 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തൊട്ടത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. വെടിക്കെട്ട് ബാറ്റിങ് നടത്തി നിരവധി തവണ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മക്കല്ലം. നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

101 ടെസ്റ്റില്‍ നിന്ന് 38.64 ശരാശരിയില്‍ 6453 റണ്‍സാണ് മക്കല്ലം നേടിയത്. ഇതില്‍ 12 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 31 സെഞ്ച്വറിയുമുണ്ട്. 260 ഏകദിനത്തില്‍ നിന്ന് 6083 റണ്‍സും 71 ടി20യില്‍ നിന്ന് 2140 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മിസ്ബാഹ് ഉല്‍ ഹഖ്

മിസ്ബാഹ് ഉല്‍ ഹഖ്

മുന്‍ പാകിസ്താന്‍ നായകനും മുന്‍ പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖിനെ ക്ലാസിക് താരമായാണ് പൊതുവേ വിലയിരുത്തുന്നത്. ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും നേടാത്ത മിസ്ബാഹ് ടെസ്റ്റില്‍ വെറും 90 മിനുട്ടിനുള്ളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2014ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അദ്ദേഹം വെടിക്കെട്ട് സെഞ്ച്വറി നേടിയത്.

വെറും 56 പന്തില്‍ നിന്നാണ് പാക് താരം മൂന്നക്കം കണ്ടത്. മിസ്ബയുടെ കരുത്തില്‍ പാകിസ്താന്‍ ഈ മത്സരം ജയിക്കുകയും ചെയ്തു. 75 ടെസ്റ്റില്‍ നിന്ന് 5222 റണ്‍സാണ് മിസ്ബ നേടിയത്. 10 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 162 ഏകദിനത്തില്‍ നിന്ന് 5122 റണ്‍സും 39 ടി20യില്‍ നിന്ന് 788 റണ്‍സും ഇതില്‍ ഉള്‍പ്പെടും.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റാണ് ഈ പട്ടികയിലെ മറ്റൊരാള്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗില്ലി പരിമിത ഓവറില്‍ ഓപ്പണറായും ടെസ്റ്റില്‍ മധ്യനിരയിലുമാണ് കളിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരേ 57 പന്തില്‍ സെഞ്ച്വറി നേടിയാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലേക്കെത്തിയത്. 96 ടെസ്റ്റില്‍ നിന്ന് 5570 റണ്‍സാണ് അദ്ദേഹം നേടിയത്. 17 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 26 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 287 ഏകദിനത്തില്‍ നിന്ന് 9619 റണ്‍സും 13 ടി20യില്‍ നിന്ന് 272 റണ്‍സും ഗില്ലിയുടെ പേരിലുണ്ട്.

Story first published: Friday, July 8, 2022, 16:55 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+