For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഇതു കോലിയുടെയല്ല, രോഹിത്തിന്‍റെ ഇന്ത്യ! ബാബറോടു അക്തര്‍

ഒരേ ഗ്രൂപ്പിലാണ് ഇരുടീമും ഉള്‍പ്പെട്ടിരിക്കുന്നത്

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ചിരവൈരികളായ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഈ മല്‍സരത്തെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടം പിടിക്കുന്നത്.

1

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലും ഇതു സംഭവിച്ചിരുന്നു. അന്നു പത്തു വിക്കറ്റിണ് വിരാട് കോലിയുടെ ടീം ഇന്ത്യയെ ബാബര്‍ ആസമിന്റ പാകിസ്താന്‍ വാരിക്കളഞ്ഞത്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. എന്നാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അതുപൊലെയൊരു ജയം പാകിസ്താന്‍ പ്രതീക്ഷിക്കേണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി- ടി20ിയില്‍ കോലി മതി! ഇതാ കാരണങ്ങള്‍

2

ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ വ്യക്തമായ പ്ലാനിങോടെയായിരിക്കും പാകിസ്താനെതിരായ മല്‍സരത്തിനെത്തുക. ഇത്തവണ ഇന്ത്യയെ അത്ര എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിയില്ലെന്നും ഷുഐബ് അക്തര്‍ മുന്നറിയിപ്പ് നല്‍കി.
വരാനിരിക്കുന്ന ഇന്ത്യ- പാക് മല്‍സരത്തിന്റെ ഫലം പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ പാകിസ്താന്‍ രണ്ടാമത് ബൗള്‍ ചെയ്യുന്നതായിരിക്കും നല്ലത്. കാരണം മെല്‍ബണിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാര്‍ക്കു മികച്ച ബൗണ്‍സ് നല്‍കുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23നാണ് ലോക്ം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് മല്‍സരം.

കോലിയെ മാത്രം ട്രോളാന്‍ വരട്ടെ!, നായകനായ ശേഷം രോഹിത് എങ്ങനെ?, കണക്കുകളിതാ

3

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ കണ്ടതിനേക്കാള്‍ കാണികളെ ഇത്തവണ പ്രതീക്ഷിക്കാമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു.
ഇത്തവണ ഒരുപാട് കാണികള്‍ മല്‍സരത്തിലുണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. മെല്‍ബണില്‍ ഏകദേശം 1,50,000 കാണികള്‍ കളി കാണാന്‍ സ്റ്റേഡിയത്തിലുണ്ടാവും. ഇതില്‍ 70,000 പേരും ഇന്ത്യയെ പിന്തുണയ്ക്കുന്നവരായിരിക്കുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

4

അതേസമയം, കഴിഞ്ഞ തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിലേക്കു വന്നാല്‍ ദുബായിയായിരുന്നു ഈ ക്ലാസിക്കിനു വേദിയായത്. ടോസ് ലഭിച്ചത് പാക് നായകന്‍ ബാബര്‍ ആസമിനായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകളെടുത്ത് പാക് ബൗളര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ നായകന്റെ ഇന്നിങ്‌സ് കളിച്ച വിരാട് കോലി (57) ഫിഫ്റ്റിയോടെ ടീമിനെ രക്ഷിച്ചു. റിഷഭ് പന്ത് 39 റണ്‍സും നേടി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

5

ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയെയും കെഎല്‍ രാഹുലിനെയും അടുത്തടുത്ത ബോളുകളില്‍ ഷഹീന്‍ പുറത്താക്കുകയായിരുന്നു. രോഹിത് ഗോള്‍ഡന്‍ ഡെക്കായിട്ടാണ് ക്രീസ് വിട്ടത്. രാഹുല്‍ മൂന്നു റണ്‍സിനും മടങ്ങി. വിരാട് കോലിയായിരുന്നു ഷഹീന്റെ മൂന്നാമത്തെ ഇര. ഷഹീനെക്കൂടാതെ ഹസന്‍ അലി രണ്ടു വിക്കറ്റുകളുമായി അദ്ദേഹത്തിനു മികച്ച പിന്തുണയേകി.

6

152 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്താന് ഒരു തരത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ അവര്‍ക്കു ഓപ്പണിങ് ജോടികളായ ബാബര്‍- മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ തന്നെ ധാരാളമായിരുന്നു. 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാകിസ്താന്‍ വിജയത്തിലേക്കു കുതിച്ചെത്തി. റിസ്വാന്‍ 79 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 68 റണ്‍സും നേടി.

Story first published: Monday, July 11, 2022, 19:32 [IST]
Other articles published on Jul 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+