
നായകനായ ശേഷം രോഹിത് ശര്‍മ തുടര്‍ച്ചയായി 19 ജയങ്ങള്‍ നേടിയെടുത്തു. ടി20യില്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായി 14 ജയങ്ങളെന്ന നേട്ടവും രോഹിത്തിനുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് നോക്കാം. തുടക്കം മോശമായിരുന്നില്ല. 36 പന്തില്‍ 48 റണ്‍സ്, 36 പന്തില്‍ 55 റണ്‍സ്, 31 പന്തില്‍ 56 റണ്‍സ്, 19 പന്തില്‍ 40 റണ്‍സ് എന്നിങ്ങനെയായിരുന്നു ആദ്യ നാല് മത്സരത്തിലെ രോഹിത് ശര്‍മയുടെ സ്‌കോര്‍.

എന്നാല്‍ പിന്നീട് രണ്ട് മത്സരങ്ങളില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 18 പന്തില്‍ 19, 15 പന്തില്‍ 7 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. എന്നാല്‍ 32 പന്തില്‍ 44 റണ്‍സുമായി രോഹിത് തിരിച്ചുവന്നു. ഇതിന് ശേഷമുള്ള രോഹിത്തിന്റെ പ്രകടന ഗ്രാഫ് താഴോട്ടാണ്. 2 പന്തില്‍ 1, 9 പന്തില്‍ 5, 14 പന്തില്‍ 24, 20 പന്തില്‍ 31, 12 പന്തില്‍ 11 എന്നിങ്ങനെയാണ് പിന്നീടുള്ള രോഹിത്തിന്റെ സ്‌കോര്‍. മുഴുവന്‍ സമയ നായകനായ ശേഷം ഭേദപ്പെട്ട പ്രകടനം തന്നെയാണ് രോഹിത് നടത്തിയതെങ്കിലും സ്ഥിരത പ്രശ്‌നമാണ്.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

വലിയ സ്‌കോര്‍ നേടാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഓപ്പണറെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ അനുഭവസമ്പന്നനായ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലൂന്നിയാവും ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടത്. എന്നാല്‍ സ്ഥിരതയില്ലാതെ അദ്ദേഹം മുന്നോട്ട് പോയാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
നന്നായി തുടങ്ങാനാവുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് അത് മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് എടുത്ത് പറയേണ്ടത്. നിലയുറപ്പിച്ചാല്‍ 20 ഓവര്‍ വരെ കളിക്കാന്‍ രോഹിത്തിന് മികവുണ്ട്. എന്നാല്‍ ആ മികവിവ് ഇപ്പോള്‍ രോഹിത്തിന് കാഴ്ചവെക്കാനാവുന്നില്ലെന്നതാണ് വസ്തുത. അവസാന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത്തിന് ഒരു ഫിഫ്റ്റി പോലും നേടാനായിരുന്നില്ല.

ടി20 ലോകകപ്പിന് മുന്നോടിയായി രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ബാറ്റുകൊണ്ട് രോഹിത് മുന്നില്‍ നിന്ന് നയിക്കുകയെന്നതാണ് പ്രധാനം. വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ മോശം ഫോമിനെ ഇന്ത്യക്ക് മറികടക്കാന്‍ രോഹിത് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ എന്നിവരോടെല്ലാം പരമ്പര കളിക്കുന്നുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്.


Click it and Unblock the Notifications












