
ഈ കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. രോഹിത് 20 ബോളില്‍ 31 റണ്‍സെടുത്തപ്പോള്‍ റിഷഭ് 15 ബോളില്‍ 26 റണ്‍സും സ്‌കോര്‍ ചെയ്തു. രോഹിത്- റിഷഭ് ഓപ്പണിങ് കോമ്പിനേഷനെ മല്‍സരശേഷം പല മുന്‍ താരങ്ങളും പ്രശംസിച്ചിരുന്നു. റിഷഭ് ഓപ്പണിങില്‍ കസറുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രോഹിത്തിനൊപ്പം ഓപ്പണിങില്‍ കുറച്ചുകൂടി നല്ല ഒാപ്ഷന്‍ മുന്‍ നായകന്‍ വിരാട് കോലിയാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു പരിശോധിക്കാം.

അനുഭവസമ്പത്ത്
നിലവിലെ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടു പേരാണ് രോഹിത്തും കോലിയും. ടി20 ക്രിക്കറ്റില്‍ ഒരു ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങള്‍ക്കാണ് കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അവസരം ലഭിക്കേണ്ടതെന്നു പൊതുവെ പറയാറുണ്ട്. ഇതു നോക്കുമ്പോള്‍ രോഹിത്തും കോലിയും തന്നെ ഓപ്പണ്‍ ചെയ്യുന്നതാണ് ഏറ്റവും ബെസ്റ്റ്.രോഹിത്തും കോലിയും ന്യൂബോള്‍ ആക്രമണത്തെ നേരിടാന്‍ ഒരുപോലെ മിടുക്കരാണ്.
സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

പേസര്‍മാര്‍ക്കെതിരേ ഗ്യാപ്പുകള്‍ കണ്ടെത്തി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാനും ഇതു ഇന്ത്യയെ സഹായിക്കും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ ഒരു കളിയില്‍ രോഹിത്- കോലി സഖ്യം ഓപ്പണ്‍ ചെയ്തിരുന്നു. തകര്‍പ്പന്‍ തുടക്കം ഇരുവരും നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അന്നു മല്‍സരശേഷം ക്യാപ്റ്റന്‍ കൂടിയായിരുന്ന കോലി തുറന്നു പറയുകയും ചെയ്തിരുന്നു.

മധ്യനിരയ്ക്കു ഗുണം ചെയ്യും
രോഹിത്- കോലി സഖ്യം ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഇതു മധ്യനിരയ്ക്കു കൂടുതല്‍ ഗുണം ചെയ്യും. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരുള്‍പ്പെട്ടതായിരിക്കും ഇന്ത്യയുടെ മധ്യനിര.
കളിയിലെ സാഹചര്യം മനസ്സിലാക്കി ഇവരുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്കു സാധിക്കും. ഉദാഹരണത്തിന് ലെഗ് സൈഡിലെ ബൗണ്ടറിയുടെ ദൈര്‍ഘ്യം കുറവാണെങ്കില്‍ റിഷഭിനെ നേരത്തേയിറക്കാം. സ്പിന്നര്‍മാര്‍ക്കെതിരേ സൂര്യകുമാറിനെയും കയറൂരിവിടാം.
T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

ഇവരെ അവസാന ഓവറുകളിലേക്കും വേണമെങ്കില്‍ ഇന്ത്യക്കു മാറ്റിവയ്ക്കാനും സാധിക്കും. രോഹിത്- കോലി ജോടി ടീമിനു തകര്‍പ്പനൊരു തുടക്കം നല്‍കിയാല്‍ ഹാര്‍ദിക്കിനെ ടോപ്പ് ഓര്‍ഡറിലേക്കു പ്രൊമോട്ട് ചെയ്യാവുന്നതാണ്. അങ്ങനെ ഏതു തരത്തിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ അഴിച്ചുപണിയാന്‍ കോലി ഓപ്പണിങിലേക്കു വന്നാല്‍ സാധിക്കും.

സ്പിന്നിനെതിരേ പതറുന്ന കോലി
മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വിരാട് കോലി പതറുന്നത് സമീപകാലത്തായി പതിവു കാഴ്ചയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം റണ്ണെടുക്കാന്‍ വിഷമിക്കുന്നതു കാണാമായിരുന്നു. എ ന്നാല്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്താല്‍ ഈയൊരു വെല്ലുവിളി മറികടക്കാന്‍ ഒരുപരിധി വരെ കോലിക്കു സാധിക്കും.

പവര്‍പ്ലേ ഓവറുകളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കൂടുതല്‍ എളുപ്പത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഓപ്പണഫായാല്‍ അദ്ദേഹത്തിനു കഴിയും.
ഇടംകൈയന്‍ സ്വിങ് ബൗളര്‍മാരെ നേരിടുന്നതില്‍ രോഹിത്തിന്റെ വീക്ക്‌നെസ് നമുക്കറിയാവുന്നതാണ്. അതുകൊണ്ടു തന്നെ ടി20 ലോകപ്പ് പോലെയുള്ള വലിയ വേദിയില്‍ അദ്ദേഹം തുടക്കത്തില്‍ തന്നെ പുറത്തായാല്‍ കോലി ഓപ്പണിങിലുണ്ടെങ്കില്‍ ടീമിനെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ നോക്കാന്‍ സാധിക്കും.


Click it and Unblock the Notifications











