സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമില്‍ ഇടം ലഭിച്ച സഞ്ജു സാംസണിനു മറ്റൊരു പര്യടനത്തിനു കൂടി അവസരമൊരുങ്ങുന്നു. അടുത്ത മാസത്തെ സിംബാബ്‌വെ പര്യടനത്തിലാണ് അദ്ദേഹത്തിനു ടീമിലിടം ലഭിക്കുമെന്നുറപ്പായിരിക്കുന്നത്. ആഗസ്റ്റ് 18 മുതല്‍ 20 വരെയായിരിക്കും ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം. അവിടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ കളിക്കുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരൊന്നും പര്യടനത്തില്‍ ഇന്ത്യക്കൊപ്പമുണ്ടാവില്ല. രണ്ടാംനിര ടീമിനെ സിംബാബ്‌വെയിലേക്കു അയക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും സിംബാബ്‌വെ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിന്റെ മുഖ്യ കോച്ചായി വരികയും ചെയ്യും.
വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ധവാന്‍ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. നായകന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

ടി20 ലോകകപ്പ് വരാനിരിക്കെ ഞങ്ങളുടെ ശ്രദ്ധ ടി20കളിലാണ്. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന സംഘത്തെയാണ് നമുക്കു വേണ്ടത്. പക്ഷെ സിംബാബ്‌വെ പര്യടനത്തില്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായ മുഴുവന്‍ പേര്‍ക്കും വിശ്രമം നല്‍കും. ഏകദിനത്തില്‍ ഏറ്റവുമധികം അനുഭവ സമ്പത്തുള്ള താരമായതിനാല്‍ ശിഖര്‍ ധവാനായിരിക്കും ഇന്ത്യയെ നയിക്കുകയെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ഗാംഗുലിക്ക് കീഴിലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11, ആരൊക്കെ ഉള്‍പ്പെടും? സൂപ്പര്‍ ടീമിതാ

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന സിംബാബ്‌വെ പര്യടനമായിരുന്നു ഇത്. പക്ഷെ കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇതു മാറ്റിവയ്ക്കുകയായിരുന്നു. ശ്രീലങ്കയില്‍ ആഗസ്റ്റ് 27 മുതല്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മുന്നില്‍ കണ്ടാണ് സിംബാബ്‌വെയിലേക്കു ഇന്ത്യ രണ്ടാംനിര ടീമിനെ അയക്കുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‌വെയിലേക്കു പോവുന്നത് വിവിഎസ് ലക്ഷ്മണായിരിക്കും. രാഹുല്‍ ദ്രാവിഡ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടീമിനൊപ്പം നാട്ടിലേക്കു മടങ്ങും. കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ ഇതു ദ്രാവിഡിനു അവസരം നല്‍കും. ഏഷ്യാ കപ്പിനു മുമ്പ് മുഴുവന്‍ ടി20 താരങ്ങള്‍ക്കും ചെറിയൊരു ബ്രേക്ക് ആവശ്യമാണന്നും ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

അതേസമയം, ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയ്ക്കുള്ള സംഘത്തെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശിഖര്‍ ധവാന്‍ നായകനായപ്പോള്‍ വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ്. സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്.
രോഹിത് ശര്‍മയെക്കൂടാതെ വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ടി20 പരമ്പരയില്‍ രോഹിത്തിനു കീഴില്‍ ശക്തമായ ടീമിനെ ഇന്ത്യ ഇറക്കുമെന്നാണ് വിവരം. കോലിയൊഴികെ മറ്റു സീനിയര്‍ താരങ്ങളെല്ലാം തന്നെ ടീമിന്റെ ഭാഗമായിരിക്കും. ഈ പരമ്പരയില്‍ സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. നേരത്ത അയര്‍ലാന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ മാത്രമേ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. ഈ കളിയില്‍ 77 റണ്‍സുമായി തിളങ്ങുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications