Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്ക് കീഴിലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11, ആരൊക്കെ ഉള്‍പ്പെടും? സൂപ്പര്‍ ടീമിതാ

1

സൗരവ് ഗാംഗുലിയുടെ 50ാം ജന്മദിനമായിരുന്നു ഇന്നലെ. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് ഗാംഗുലി. ഒത്തുകളിയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ആകെ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ട് വന്നത് ഗാംഗുലിയായിരുന്നു. അതുകൊണ്ടൊക്കെയാണ് ഇപ്പോഴും അദ്ദേഹം ആരാധക മനസില്‍ ദാദയായി വാഴുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെന്ന് വിളിക്കുന്നവരില്‍ പ്രമുഖരെല്ലാം ഗാംഗുലിക്ക് കീഴില്‍ കളിച്ചവരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത പേരാണ് ഗാംഗുലി. അദ്ദേഹത്തിന് കീഴില്‍ വളര്‍ന്ന് പന്തലിച്ചവരെ പിന്നാലെയെത്തിയ എംഎസ് ധോണി അത് നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

1

ഗാംഗുലിക്ക് കീഴില്‍ വളര്‍ന്നവര്‍ ഏറെയാണ്. എന്നാല്‍ ഗാംഗുലിയുടെ കീഴില്‍ കളിച്ചവരെ പരിഗണിച്ച് ബെസ്റ്റ് ഏകദിന 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?. പരിശോധിക്കാം. ഓപ്പണിങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ഗാംഗുലിയും സച്ചിനുമായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാര്‍. എന്നാല്‍ സെവാഗിന്റെ വരവോടെ ഗാംഗുലി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു.

സച്ചിനും സെവാഗും ഓപ്പണര്‍മാരെന്ന നിലയില്‍ വമ്പന്‍ റെക്കോഡുള്ളവരാണ്. ഇരുവരും തമ്മിലുള്ള ഓപ്പണിങ്ങിലെ നിമിഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആസ്വദിച്ച സമയം കൂടിയാണ്. മൂന്നാം നമ്പറില്‍ ഗാംഗുലി ഇറങ്ങും. ഓഫ് സൈഡ് കിങ്ങായ ഗാംഗുലി ഇടം കൈ ബാറ്റിങ്ങുകൊണ്ട് പല സൂപ്പര്‍ ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയിരുന്നു. ഒരുകാലത്ത് ഇന്ത്യയുടെ ടോപ് ത്രീ ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചിരുന്നു.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

നാലാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനാണ് അവസരം. ഇന്ത്യയുടെ ടെസ്റ്റ് ക്ലാസിക് താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഏകദിനത്തിലും അദ്ദേഹത്തിന്റെ കഴിവിനെ നന്നായി ഉപയോഗിക്കാന്‍ നായകനെന്ന നിലയില്‍ ഗാംഗുലിക്ക് സാധിച്ചു. ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു ദ്രാവിഡ്. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. ഗാംഗുലി വലിയ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ട് വന്ന യുവരാജാണ് 2007ലെയും 2011ലെയും ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

3

ആറാം നമ്പറില്‍ മുഹമ്മദ് കൈഫിനാണ് സ്ഥാനം. ഇന്ത്യയുടെ ഇംഗ്ലണ്ടിലെ നാറ്റ് വെസ്റ്റ് സീരിസിലെ മറക്കാനാവാത്ത ജയം നേടിയപ്പോള്‍ കൈഫ് നടത്തിയ പോരാട്ടം ഇന്നും മറക്കാനാവാത്തതാണ്. ഏഴാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് അവസരം. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ സ്വിങ് ബൗളിങ്ങുകൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പ്രതിഭകളിലൊന്നാണ്. പരിക്ക് കരിയറില്‍ വില്ലനായതോടെ പ്രതീക്ഷിച്ച ഉയരങ്ങളിലേക്കെത്താനായില്ല.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

4

എട്ടാം നമ്പറില്‍ മറ്റൊരു പേസ് ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കറിനാണ് അവസരം. ഇന്ത്യയുടെ ഏകദിനത്തിലെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറുടെ പേരിലാണ്. ഒമ്പതാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. ഗാംഗുലിയുടെ കീഴില്‍ ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥിര സാന്നിധ്യമായിരുന്നു സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍.

10ാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെത്തുമ്പോള്‍ 11ാമന്‍ ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ സഹീര്‍ ഖാനാണ്. ഒരു കാലത്ത് ഇന്ത്യയുടെ പേസ് നിരയിലെ ശ്രദ്ധേയ മുഖമാണ് സഹീര്‍ ഖാന്‍. ആശിഷ് നെഹ്‌റക്ക് ഈ പ്ലേയിങ് 11 ഇടമില്ല. 2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു നെഹ്‌റ.

5

ബെസ്റ്റ് 11: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍.

Story first published: Saturday, July 9, 2022, 9:51 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+