Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തു കൂടിയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ തൊടുന്നതെല്ലാം പിഴയ്ക്കുന്ന അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കോലിക്കു ഇനിയും ഇന്ത്യ അവസരം നല്‍കേണ്ടതില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കി പകരം മികച്ച ഫോമിലുള്ള ആരെയെങ്കിലും കളിപ്പിക്കമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

1

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കോലിക്കു ടീമില്‍ ഇപ്പോഴും സ്ഥാനമുറപ്പില്ലെന്നാണ് സൂചന. ഇനിയുള്ള മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ ലോകകപ്പില്‍ മറ്റൊരാളെ ഇന്ത്യ ഇറക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാവും കോലിയുടെ ഭാവി. ലോകകപ്പ് ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയാണെങ്കില്‍ പകരം മൂന്നാം നമ്പറില്‍ ഇന്ത്യക്കു ഇറക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി സൂര്യകുമാര്‍ യാദവ് മാറിക്കഴിഞ്ഞു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ 360 ബാറ്ററാണ് അദ്ദേഹം. അന്താരാഷ്ട്ര കരിയറില്‍ ഇതിനകം 33.75 ശരാശരിയില്‍ 170.88 സ്‌ട്രൈക്ക് റേറ്റോടെ 405 റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. വിരാട് കോലിക്കു പകരം തീര്‍ച്ചയായും മൂന്നാം നമ്പറില്‍ കളിക്കാനും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനു കഴിയും.

ഗാംഗുലിക്ക് കീഴിലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11, ആരൊക്കെ ഉള്‍പ്പെടും? സൂപ്പര്‍ ടീമിതാ

3

ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്നാം നമ്പറിലാണ് സൂര്യ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ പൊസിഷനില്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹം ഇതുവരെ കാഴ്ചവയ്ക്കുകയും ചെയ്തു. മുംബൈയ്ക്കായി 157.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് സൂര്യക്കു മൂന്നാം നമ്പറിലുണ്ട്. അതുകൊണ്ടു തന്നെ കോലിയില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്കു വിശ്വസിച്ച് ഈ പൊസിഷന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടിയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. രാഹുലിന്റെ മടങ്ങിവരവോടെ ടീമിലെ സ്ഥാനം നഷ്ടമാവുന്നയാള്‍ ഇഷാന്‍ കിഷനായിരിക്കും. എന്നാല്‍ വിരാട് കോലിയില്ലെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും മൂന്നാം നമ്പറില്‍ ഇന്ത്യക്കു ഇറക്കാവുന്നതാണ്. ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് ഇഷാനാണ്. മൂന്നു ഫിഫ്റ്റികളടക്കം 132.17 സ്‌ട്രൈക്ക് റേറ്റോടെ 419 റണ്‍സ് താരം നേടിക്കഴിഞ്ഞു.

5

ദേശീയ ടീമിനു വേണ്ടി ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളതെങ്കിലും നേരത്തേ മുംബൈ ഇന്ത്യന്‍സിനായി വ്യത്യസ്ത പൊസിഷനുകളില്‍ ഇഷാന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കോലിയില്ലെങ്കില്‍ ഇന്ത്യക്കു മൂന്നാമനായി താരത്തെ ഇറക്കാന്‍ കഴിയും.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടി20 ടീമിലെ അവിഭാജ്യ ഘടകമായി താരം മാറിയിരിക്കുകയാണ്. കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു ഹൂഡ ഹീറോയായത്. ആദ്യ കളിയില്‍ 29 ബോളില്‍ 47 റണ്‍സെടുത്ത താരം രണ്ടാമത്തെ മല്‍സരത്തില്‍ സെഞ്ച്വറിയും കുറിച്ചു.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

7

അതിനു ശേഷം ഡെര്‍ബിഷെയറിനെതിരായ സന്നാഹ മല്‍സരത്തിലും മൂന്നാമനായി ഇറങ്ങിയ ഹൂഡ ഫിഫ്റ്റിയടിച്ചു. 37 ബോളില്‍ 59 റണ്‍സാണ് താരം നേടിയത്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ 17 ബോളില്‍ 33 റണ്‍സും ഹൂഡ അടിച്ചെടുത്തിരുന്നു. ടി20 ലോകകപ്പില്‍ കോലിയുടെ സ്ഥാനം തട്ടിയെടുക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരവും അദ്ദേഹമാണ്.

Story first published: Saturday, July 9, 2022, 16:26 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+