വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: അഞ്ചു വമ്പന്‍ ടീമുകള്‍, ഇവര്‍ക്കുമുണ്ട് വീക്ക്‌നെസ്!- എന്താണെന്നറിയാം

ഒക്ടോബറിലാണ് ടൂര്‍ണമെന്റ് നടക്കുക

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയില്‍ നിന്നൊരു ടീം കപ്പുമായി മടങ്ങുമോയെന്നതാണ് ആരാധകരുടെ ചോദ്യം. നിലവിലെ ചാപ്യന്‍മാര്‍ കൂടിയായ ഓസീസ് സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനുറച്ച് തന്നെയായിരിക്കും അങ്കത്തിന് ഇറങ്ങുക. സ്വന്തം നാട്ടില്‍ കൡക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും കംഗാരുപ്പടയ്ക്കുണ്ടായിരിക്കും.

IND vs ENG: സിക്‌സര്‍ വേട്ട- വീരു രോഹിത്തിന്റെ അടുത്ത് പോലുമില്ല! ഗെയ്‌ലും പിറകില്‍IND vs ENG: സിക്‌സര്‍ വേട്ട- വീരു രോഹിത്തിന്റെ അടുത്ത് പോലുമില്ല! ഗെയ്‌ലും പിറകില്‍

എങ്കിലും കിരീടപ്രതീക്ഷയോടെ വേറെയും വമ്പന്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന അഞ്ചു വമ്പന്‍ ടീമുകളുടെ വീക്ക്‌നെസ് എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ അപ്രതീക്ഷിത ചാംപ്യന്‍മാരായിരുന്നു ആരോണ്‍ ഫിഞ്ച് നയിച്ച ഓസ്‌ട്രേലിയ. ടൂര്‍ണമെന്റിനു മുമ്പ് ആരും തന്നെ ഓസീസിനു കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നിരുന്നില്ല. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ആരോണ്‍ ഫിഞ്ചിനു കീഴില്‍ ഓസീസ് കന്നി ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്.

2

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഓസീസിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്ന് നായകന്‍ ഫിഞ്ച് തന്നെയാണ്. കഴിഞ്ഞ 18 മാസത്തിനിടെ അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി ഫിഞ്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഏകദിന പരമ്പരയില്‍ വെറും 120 റണ്‍സാണ് നേടിയത്. രണ്ടു കളികളില്‍ ഡെക്കാവുകയും ചെയ്തു.

3

ഫിഞ്ചിനെക്കൂടാതെ സ്റ്റീവ് സ്മിത്തും മോശം ഫോമിലാണ്. അവസാനമായി കളിച്ച എട്ടു ടി20 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് വെറും 134 റണ്‍സാണ്. ടി20 ടീമില്‍ നാലും അഞ്ചും സ്ഥാനങ്ങളിലൊന്നും ഇംപാക്ടുണ്ടാക്കാന്‍ കഴിയാത്ത സ്മിത്തിനെ ചിലപ്പോള്‍ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയേക്കാം. ബൗളിങില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ ടി20യിലെ പ്രകടനവും അത്ര മികച്ചതല്ല. 2021 മുതലുള്ള കണക്കുകളെടുത്താല്‍ ഇരുവരും ഡെത്ത് ഓവറുകളില്‍ 10ന് മുകളില്‍ റണ്‍സാണ് ഒരോവറില്‍ വിട്ടുകൊടുത്തത്. ഇതും ലോകകപ്പില്‍ ഓസീസിന്റെ വീക്ക്‌നെസുകളിലൊന്നാണ്.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

സൗത്താഫ്രിക്ക

സൗത്താഫ്രിക്ക

സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. മൂന്നു ഫോര്‍മാറ്റുകളിലും അവര്‍ ഇപ്പോള്‍ ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയെപ്പോലെ അവരുടെയും പ്രധാന പ്രശ്‌നങ്ങളിലൊന്ന് നായകന്‍ ടെംബ ബവുമയുടെ ഫോമാണ്. ടി20യില്‍ മികച്ചൊരു മാച്ച് വിന്നറെന്നു അദ്ദേഹത്തെ വിളിക്കാന്‍ കഴിയില്ല. ടി20യില്‍ 24 ഇന്നിങ്‌സുകളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റി മാത്രമേ ബവുമ നേടിയിട്ടുള്ളൂ. സട്രൈക്ക് റേറ്റ് 120.6 ആണ്. ലോകകപ്പില്‍ ചിലപ്പോള്‍ അദ്ദേഹത്തെ സൗത്താഫ്രിക്ക നായകസ്ഥാനത്തു നിന്നു മാറ്റിയേക്കും.

5

ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ സൗത്താഫ്രിക്ക ടി20 പരമ്പര കളിക്കാനിരിക്കുകയാണ്. പരിക്കു കാരണം ബവുമ ഈ പരമ്പരകളില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസെന്‍ എന്നിവരെപ്പോലെയുള്ളര്‍ മികച്ച പ്രകടനം നടത്തിയാല്‍ നായകസ്ഥാനത്തേക്കു പരിഗണിപ്പെട്ടേക്കും. ബവുമയെ മാറ്റിനിര്‍ത്തിയാല്‍ സൗത്താഫ്രിക്കയ്ക്കു മറ്റു വീക്കനെസുകളൊന്നും എടുത്തുകാണിക്കാനില്ല.

പാകിസ്താന്‍

പാകിസ്താന്‍

കഴിഞ്ഞ ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറി സെമിയില്‍ കാലിടറിയ ടീമാണ് പാകിസ്താന്‍. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ബാബര്‍ ആസവും ടീമും ലക്ഷ്യമിടുന്നില്ല. ബാബര്‍ ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് റിസ്വാന്‍ എന്നീ ഓപ്പണിങ് ജോടികളെ മാറ്റി നിര്‍ത്തിയാല്‍ പാക് ബാറ്റിങ് നിര അത്ര ശക്തമല്ല. മറ്റുള്ള ആര്‍ക്കും തന്നെ ടി20യില്‍ 25നു മുകളില്‍ ബാറ്റിങ് ശരാശരിയില്ല.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

7

ബൗളിങ് നിരയിലേക്കു വന്നാല്‍ ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവരായിരിക്കും ടീമിന്റെ കുന്തമുനകള്‍. പക്ഷെ ഹസന്‍ അലി, ഇമാദ് വസീം, ഷാനവാസ് ദഹാനി എന്നിവരെല്ലാം റണ്‍സ് നന്നായി വഴങ്ങുന്നവരാണ്. കഴിവ് തെളിയിച്ച ഒരു ആറാം ബൗളറുടെ അഭാവവും പാകിസ്താന് ക്ഷീണമാണ്.

 ഇംഗ്ലണ്ട്

ഇംഗ്ലണ്ട്


ഒയ്ന്‍ മോര്‍ഗനു പകരം പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കു കീഴിലായിരിക്കും ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ ഇറങ്ങുക. ബട്‌ലറുടെ ക്യാപ്റ്റന്‍സി മിടുക്ക് അളക്കപ്പെടുന്ന ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. നായകനായുള്ള കന്നി ലോകകപ്പില്‍ തന്നെ ടീമിനെ ചാംപ്യന്‍മാരാക്കുകയെന്നത് അദ്ദേഹത്തിനു കടുപ്പമായിരിക്കും.

9

ഓപ്പണര്‍ ജേസണ്‍ റോയിയുടെ സമീപകാലത്തെ മോശം ഫോം ഇംഗ്ലണ്ടിനു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ബെന്‍ സ്‌റ്റോക്‌സിന്റെ സാന്നിധ്യം ബാറ്റിങ് ലൈനപ്പില്‍ ഒരു അഴിച്ചുപണിക്ക് അവരെ പ്രേരിപ്പിച്ചേക്കും. അദ്ദേഹത്തെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്താല്‍ ഡേവിഡ് മലാനെ താഴേക്കു ഇറക്കേണ്ടിവരും. മലാനും ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെന്നതും ഇംഗ്ലണ്ടിനു തലവേദനയാണ്.

10

ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവരുടെ ദീര്‍ഘകാലമായുള്ള പരിക്കുകള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ബൗളിങിനെ ദുര്‍ബലമാക്കും. ലോകകപ്പില്‍ ഇരുവരും കളിക്കുമോയെന്നതില്‍ ഇനിയും ഉറപ്പില്ല. കളിച്ചാലും മികച്ച ഫോം പുറത്തെടുക്കാന്‍ കഴിയുമോയെന്നതും സംശയമാണ്.

ഇന്ത്യ

ഇന്ത്യ

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വലിയ പ്രതീക്ഷയോടെയായിരിക്കും ഇന്ത്യന്‍ ടീം ഈ ലോകകപ്പില്‍ ഇറങ്ങുക. കഴിഞ്ഞ തവണ വിരാട് കോലിക്കു കീഴില്‍ കളിച്ച ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനിയിരിക്കും രോഹിത്തിന്റെ ശ്രമം.

12

എന്നാല്‍ കോലിയുടെ ദയനീയ ഫോം ഇന്ത്യയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഹിത്തും അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഇരുവരും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. രോഹിത്തും കോലിയും മികച്ച പ്രകടനം നടത്തേണ്ടത് ഇന്ത്യക്കു ലോകകപ്പില്‍ നിര്‍ണായകമാണ്.
ബാറ്റിങില്‍ റിഷഭ് പന്തിന്റെ മോശം ഫോമും ഇന്ത്യക്കു തിരിച്ചടിയാണ്. ടെസ്റ്റില്‍ മാത്രമ അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്നുള്ളൂ.

13

ബൗളിങില്‍ ഇന്ത്യക്കു കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിച്ചതോടെ ആറാം ബൗളര്‍ ആരായിരിക്കുമെന്നതിനെക്കുറിച്ച് ടീമിനു ഉത്തരം ലഭിച്ചിരിക്കുകയാണ്.

Story first published: Thursday, July 14, 2022, 15:53 [IST]
Other articles published on Jul 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X