Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്തിടെയായി കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ അദ്ദേഹത്തിനു ദേശീയ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചിരുന്നു. ഐപിഎല്ലിനു ശേഷമുള്ള സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തഴയപ്പെട്ടെങ്കിലും അയര്‍ലാന്‍ഡ് പര്യടനത്തില്‍ സഞ്ജു ടീമിന്റെ ഭാഗമായി. രണ്ടാം ടി20യില്‍ 77 റണ്‍സോടെ ബാറ്റിങില്‍ കസറുകയും ചെയ്തു.

2

അതിനു ശേഷം രണ്ടു സന്നാഹ മല്‍സരങ്ങളിലും സഞ്ജു ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയില്ല. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിലായിരിക്കും സഞ്ജുവിനെ ടീമില്‍ കാണാന്‍ കഴിയുക.

2

2015ല്‍ സിംബാബ്‌വെയില്‍ നടന്ന ടി20യില്‍ കളിച്ചുകൊണ്ടായിരുന്നു സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. പക്ഷെ അതിനു ശേഷം അടുത്ത അവസരത്തിനായി അദ്ദേഹത്തിനു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതിരുന്നതായിരുന്നു സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം.

അതേസമയം, 2015ല്‍ സഞ്ജു ഇന്ത്യക്കായി അരങ്ങേറിയ അതേ വര്‍ഷം തന്നെ ദേശീയ ടീമില്‍ കന്നി മല്‍സരം കളിച്ച ചിലര്‍ ഇതിനകം വിരമിച്ചു കഴിഞ്ഞു. ആരൊക്കെയാണ് ഈ കളിക്കാരെന്നു നമുക്ക് പരിശോധിക്കാം.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി- ടി20ിയില്‍ കോലി മതി! ഇതാ കാരണങ്ങള്‍

സ്റ്റുവര്‍ട്ട് ബിന്നി (അരങ്ങേറ്റം 2015, എതിരാളി സിംബാബ്‌വെ)

സ്റ്റുവര്‍ട്ട് ബിന്നി (അരങ്ങേറ്റം 2015, എതിരാളി സിംബാബ്‌വെ)

സഞ്ജു സാംസണ്‍ അരങ്ങേറിയ അതേ പരമ്പരയില്‍ സിംബാബ്‌വെയ്‌ക്കെതിരേ തന്നെ തുടങ്ങിയ താരമാണ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരമായിരുന്ന റോജര്‍ ബിന്നിയുടെ മകന്‍ കൂടിയാണ് അദ്ദേഹം. സ്റ്റുവര്‍ട്ട് ബിന്നിക്കു വെറും മൂന്നു ടി20കളില്‍ കളിക്കാന്‍ മാത്രമേ അവസരം കിട്ടിയിട്ടുള്ളൂ. ഇതിനിടെ ടെസ്റ്റിലും ഏകദിനത്തിലും ചില മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തു.

4

കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ബിന്നി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച ശേഷം കോച്ചിങ് കരിയര്‍ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.പ്രശസ്ത ആങ്കറായ മായന്തി ലാങറിനെയാണ് ബിന്നി വിവാഹം കഴിച്ചിരിക്കുന്നത്.

IND vs ZIM: ധവാന്‍ - പൃഥ്വി ഓപ്പണിങ്, സഞ്ജു മൂന്നാമന്‍- ഇതാ ഇന്ത്യയുടെ ബെസ്റ്റ് ടീം

 ശ്രീനാഥ് അരവിന്ദ് (അരങ്ങേറ്റം 2015, എതിരാളി സൗത്താഫ്രിക്ക)

ശ്രീനാഥ് അരവിന്ദ് (അരങ്ങേറ്റം 2015, എതിരാളി സൗത്താഫ്രിക്ക)

2015ല്‍ തന്നെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ഫാസ്റ്റ് ബൗളര്‍ ശ്രീനാഥ് അരവിന്ദ്. പക്ഷെ സഞ്ജു, ബിന്നി എന്നിവര്‍ക്കൊപ്പം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലായിരുന്നില്ല ഇത്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു ശ്രീനാഥിന്റെ തുടക്കം. അദ്ദേഹവും ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു കഴിഞ്ഞു.

6

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള താരമായ ശ്രീനാഥിന് ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. ഒരേയൊര ടി20യില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കായി കളിച്ചിച്ചിട്ടുള്ളൂ. ഈ മല്‍സരത്തില്‍ വിക്കറ്റെടുത്തെങ്കിലും ഒരുപാട് റണ്‍സ് വിട്ടുകൊടുത്തു. അതിനു ശേഷം ശ്രീനാഥിനു ടീമില്‍ ഇടവും ലഭിച്ചില്ല. നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച കോച്ചുമാരുടെ നിരയിലാണ് ശ്രീനാഥിന്റെ സ്ഥാനം. കര്‍ണാടക ടീമിന്റെ കോച്ചിങ് സംഘത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം.

Story first published: Monday, July 11, 2022, 20:17 [IST]
Other articles published on Jul 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+