For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് താരം തിരിച്ചുവന്നത്

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഫിനിഷറുടെ റോളിലേക്കു ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഇനിയൊരിക്കലും കളിക്കാനിടയില്ലെന്നു എല്ലാവരും ഉറപ്പിച്ച താരമായിരുന്നു അദ്ദേഹം. കാരണം 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായ ശേഷം കാര്‍ത്തിക് ടീമിന്റെ ഭാഗമായിട്ടില്ല.

1

എന്നാല്‍ അവിശ്വസനീയമാം വിധമാണ് ഡിക്കെ ഇപ്പോള്‍ ടി20 ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ മാജിക്കല്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. ഇതു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനു അവസരവുമൊരുക്കുകയായിരുന്നു.

2

തിരിച്ചുവരവിനു ശേഷം ഇന്ത്യയുടെ 10 ടി20കളിലും ദിനേശ് കാര്‍ത്തിക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇതില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവയിലെ പ്രകടനം വിലയിരുത്തിയാല്‍ കാര്‍ത്തിക് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോയെന്നു ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അദ്ഭതുതപ്പെടാനില്ല.
കാരണം കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ഡിക്കെയ്ക്കു ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന നല്‍കാനായിട്ടുള്ളൂ. ബാക്കിയുള്ള ഏഴ് ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.

ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വന്തം

3

സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ മടങ്ങിവരവ്. ഈ പരമ്പരയിലെ രണ്ടു ഇന്നിങ്‌സുകളില്‍ മാത്രമാണ് ഫിനിഷറുടെ റോളില്‍ അദ്ദേഹം തിളങ്ങിയത്. രണ്ടാമത്തെ ടി20യില്‍ 21 ബോളില്‍ ഡിക്കെ പുറത്താവാതെ 30 റണ്‍സ് നേടിയിരുന്നു.

4

അതിനു ശേഷം നാലാം ടി20യില്‍ 27 ബോളില്‍ 55 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. ടി20യില്‍ കാര്‍ത്തികിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. ടീമിലേക്കു തിരികെ വന്ന ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതു മാത്രമാണ്. അതിനു ശേഷം ഒരു കളിയില്‍പ്പോലും 20 റണ്‍സ് തികയ്ക്കാന്‍ ഡിക്കെയ്ക്കായിട്ടില്ല.

ശ്രേയസും ഡികെയും എന്തിന് ടീമില്‍?, പുറത്താക്കൂ..., സഞ്ജുവും ഹൂഡയും വരണമെന്ന് ഫാന്‍സ്

5

ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവന്ന ശേമുള്ള ദിനേശ് കാര്‍ത്തികിന്റെ സ്‌കോറുകള്‍ 1*(രണ്ട് ബോള്‍), 30* (21), 6 (8), 55 (27), 5* (4), 0 (1), 11 (7), 12 (17), 6 (7) എന്നിങ്ങനെയാണ്. വെറും 21 മാത്രമാണ് താരത്തിന്റെ ശരാശരിയാവട്ടെ 134ഉം ആണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ ആദ്യം കളിച്ച പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 46 ശരാശരിയില്‍, 158.62 സ്‌ട്രൈക്ക് റേറ്റോടെ ഡിക്കെ നേടിയത് 92 റണ്‍സാണ്.തുടര്‍ന്നുള്ള പരമ്പരകളില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴുന്നതാണ് കാണുന്നത്.

6

ദുര്‍ബലരായ അയര്‍ലാന്‍ഡിനെതിരേ പോലും ഡിക്കെ കാര്യമായി തിളങ്ങിയില്ല. രണ്ടിന്നിങ്‌സില്‍ നേടിയത് വെറും അഞ്ചു റണ്‍സാണ്. ഒന്നില്‍ ഗോള്‍ഡന്‍ ഡെക്കുമായി. അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള മൂന്നു ടി20കളുടെ പരമ്പരയിലും ഡിക്കെ നിരാശപ്പെടുത്തി. മൂന്ന് ഇന്നിങ്‌സുകളില്‍ 9.66 ശരാശരിയില്‍ നേടിയത് 29 റണ്‍സ് മാത്രമാണ്.

ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ഈ പരമ്പരയി്‌ലും ഡിക്കെ ടീമിലുണ്ടാവുമെന്നതില്‍ സംശയമില്ല. ഇതില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമോയെന്നാണ് അറിയാനുള്ളത്.

Story first published: Monday, July 11, 2022, 17:15 [IST]
Other articles published on Jul 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+