Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വന്തം

റെക്കോര്‍ഡുകള്‍ ഇന്നല്ലെങ്കില്‍ നാളെ തകര്‍പ്പെടുമെന്നൊരു ചൊല്ലുണ്ട്. പക്ഷെ എല്ലാ റെക്കോര്‍ഡുകളുടെയും കാര്യത്തില്‍ ഈ വാചകം നമുക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ചില അവിശ്വസനീയ റെക്കോര്‍ഡുകളുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്ന ത്. 1932ലാണ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം കളിക്കുന്നത്. അതിനു ശേഷം വിവിധ തലമുറകളിലായി ആയിരക്കണക്കിനു താരങ്ങളാണ് ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയത്.

ഇവരില്‍ നിരവധി പേര്‍ പല റെക്കോര്‍ഡുകളും കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ താരങ്ങുടെ പേരിലുള്ള ചില റെക്കോര്‍ഡുകള്‍ ഭാവിയില്‍ മറ്റൊരു താരത്തിനു ഭേദിക്കുക്കയോ, ഒപ്പമെത്തുകയോ അസാധ്യമാണ്. ഇത്തരത്തില്‍ ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചില റെക്കോര്‍ഡുകള്‍ ഏതാക്കെയാണെന്നു നോക്കാം.

എംഎസ് ധോണി (കൂടുതല്‍ സ്റ്റംപിങ്)

എംഎസ് ധോണി (കൂടുതല്‍ സ്റ്റംപിങ്)

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണി പല റെക്കോര്‍ഡുകളും കുറിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്ന് ഒരിക്കലും തകരാനിടയില്ലെന്നു നമുക്ക് ഉറപ്പിച്ചു തന്നെ പറയാം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുമധികം സ്റ്റംപിങുകളെന്ന ലോക റെക്കോര്‍ഡാണിത്.
15 വര്‍ഷത്തെ കരിയറില്‍ 195 സ്റ്റംപിങുകളാണ് ധോണി നടത്തിയത്. ടെസ്റ്റില്‍ 38ഉം ഏകദിനത്തില്‍ 123ഉം ടി20യില്‍ 34ഉം സ്റ്റംപിങുകള്‍ ഇതില്‍പ്പെടുന്നു. സ്റ്റംപിങിന്റെ കാര്യത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പറും ധോണിയുടെ അരികില്‍പ്പോലുമില്ല. രണ്ടാംസ്ഥാനത്തുള്ള ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാര നടത്തിയത് 139 സ്റ്റംപിങുകളാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (100 സെഞ്ച്വറികള്‍)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (100 സെഞ്ച്വറികള്‍)

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കുറുടെ 100 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡും ഇനിയാരും സ്വപ്‌നം കാണേണ്ടതില്ല. 24 വര്‍ഷം നീണ്ട അത്യുജ്വലമായ ക്രിക്കറ്റ് കരിയറില്‍ അദ്ദേഹം ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികളടക്കമാണ് 100 എന്ന മാന്ത്രികസംഖ്യം തികച്ചത്.
71 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് രണ്ടാംസ്ഥാനത്ത്. 70 സെഞ്ച്വറിളോടെ വിരാട് കോലി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഒരു ഘട്ടത്തില്‍ സച്ചിന്റെ റെക്കോര്‍ഡ് കോലി തിരുത്തുമെന്നായിരുന്നു പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ 2019 മുതല്‍ 70ല്‍ തന്നെ കോലി കുടുങ്ങിക്കിടക്കുകയാണ്. ഇനി കോലിക്കു സച്ചിനൊമെത്തുക അസാധ്യം തന്നെയാണ്.

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

രോഹിത് ശര്‍മ (264 റണ്‍സ്)

രോഹിത് ശര്‍മ (264 റണ്‍സ്)

ഏകദിന ക്രിക്കറ്റില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. ശ്രീലങ്കയ്‌ക്കെതിരേ അദ്ദേഹം നേടിയ 264 റണ്‍സെന്ന സ്‌കോര്‍ ഇനിയൊരാള്‍ക്കു തകര്‍ക്കുക ദുഷ്‌കരമായിരിക്കും. അന്നു 173 ബോളിലായിന്നു ഹിറ്റ്മാന്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 33 ബൗണ്ടറികളും ഒമ്പതു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ വെറും നാലില്‍ നില്‍ക്കെ രോഹിത്തിന്റെ ക്യാച്ച് ലങ്ക കൈവിട്ടിരുന്നു. അതിനു വലിയ വിലയാണ് അവര്‍ക്കു നല്‍കേണ്ടി വന്നത്.
അതു മാത്രമല്ല ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളുള്ള ലോകത്തിലെ ഏക താരവും രോഹിത് തന്നൊണയാണ്. ഈ റെക്കോര്‍ഡും തകരാന്‍ സാധത തീരെ കുറവാണ്.

സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

 രാഹുല്‍ ദ്രാവിഡ് (ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ കളിച്ചു)

രാഹുല്‍ ദ്രാവിഡ് (ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ കളിച്ചു)

ഇന്ത്യന്‍ വന്‍മതിലെന്നറിയപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട ബൗളര്‍. 16 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ അദ്ദേഹം കളിച്ചത് 31,258 ബോളുകളാണ്. 164 ടെസ്റ്റുകളില്‍ നിന്നായിരുന്നു ദ്രാവിഡ് ഇത്രയും ബോളുകള്‍ നേരിട്ടത്. 736 മണിക്കൂറുകളാണ് അദ്ദേഹം ടെസ്റ്റില്‍ ആകെ ക്രീസില്‍ ചെലവഴിച്ചത്. ഇതും മറ്റൊരു ലോക റെക്കോര്‍ഡാണ്.

5

നേരിട്ട ബോളുകളുടെ കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറണ് അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൡച്ചത് 29,437 ബോളുകളാണ്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ ലീവ് ചെയ്യുന്നതില്‍ അസാധാരണമായ മനസാന്നിധ്യം തന്നെ ദ്രാവിഡിനുണ്ടായിരുന്നു. പല ബൗളര്‍മാരും ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത ബാറ്റര്‍ കൂടിയായിരുന്നു അദ്ദേഹം. 1996 മുതല്‍ 2012 വരെയുള്ള ടെസ്റ്റ് കരിയറില്‍ ദ്രാവിഡിന്റെ സമ്പാദ്യം 13,288 റണ്‍സാണ്. 36 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.

ബാപ്പു നട്കര്‍ണി (തുടരെ 21 മെയ്ഡനുകള്‍)

ബാപ്പു നട്കര്‍ണി (തുടരെ 21 മെയ്ഡനുകള്‍)

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 21 മെയ്ഡനുകളെറിഞ്ഞ് ലോക റെക്കോര്‍ഡിട്ട താരമാണ് മുന്‍ സ്പിന്നര്‍ ബാപ്പു നട്കര്‍ണി. 1960കളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തിരുന്ന ബൗളറെന്ന നിലയിലായിരുന്നു നട്കര്‍ണി അറിയപ്പെട്ടിരുന്നത്.
1964ല്‍ ഇംഗ്ലണ്ടിനെതിരേ മദ്രാസില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം ഇപ്പോഴും അദ്ഭുതമായി തന്നെ തുടരുകയാണ്. അന്നു തുടരെ 21 ഓവറുകളാണ് നട്കര്‍ണി മെയ്ഡനാക്കി മാറ്റിയത്. കളിയില്‍ 32 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 27ഉും മെയ്ഡനാക്കി മാറ്റി. വിട്ടുകൊടുത്തത് വെറും അഞ്ചു റണ്‍സ് മാത്രമായിരുന്നു. പക്ഷെ വിക്കറ്റൊന്നും ലഭിച്ചില്ലെന്നു മാത്രം. 0.15 ആയിരുന്നു നട്കര്‍ണിയുടെ ഇക്കോണമി റേറ്റ്.

Story first published: Sunday, July 10, 2022, 18:04 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+