ശ്രേയസും ഡികെയും എന്തിന് ടീമില്‍?, പുറത്താക്കൂ..., സഞ്ജുവും ഹൂഡയും വരണമെന്ന് ഫാന്‍സ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ വലിയ പരീക്ഷണങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യക്ക് മൂന്നാം മത്സരം ടീമിലെ മറ്റ് താരങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ നാല് മാറ്റങ്ങളുമായാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍ എന്നിവര്‍ക്കാണ് മൂന്നാം ടി20യില്‍ അവസരം ലഭിച്ചത്.
എന്നാല്‍ ഇതില്‍ ആവേഷ് ഖാന്‍ ഒഴികെ മറ്റുള്ളവര്‍ക്കാര്‍ക്കും മികവ് കാട്ടാനായിട്ടില്ല. ശ്രേയസ് അയ്യര്‍ 23 പന്തില്‍ 28 റണ്‍സാണ് നേടിയത്. മികച്ച പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. ഇന്ത്യയുടെ അനാവശ്യ പരീക്ഷണങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിലേക്കുള്ള ടീമില്‍ ശ്രേയസ് അയ്യരും ദിനേഷ് കാര്‍ത്തികും വേണ്ടെന്നും പകരം സഞ്ജു സാംസണിനും ദീപക് ഹൂഡക്കും അവസരം നല്‍കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

മൂന്നാം ടി20യില്‍ ശ്രേയസ് ഒരു വശത്ത് തല്ലിത്തകര്‍ക്കുമ്പോഴും ശ്രേയസ് മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ശ്രേയസിനെ വീണ്ടും പ്രയാസപ്പെടുത്തുന്നതായാണ് കാണാനാവുന്നത്. ശ്രേയസിന് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മൂന്നാം ടി20യില്‍ ഉണ്ടായിരുന്നതെങ്കിലും മികവിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. അദ്ദേഹത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

ദീപക് ഹൂഡയേയും സഞ്ജു സാംസണേയും ഒന്നും പരിഗണിക്കാതെ ശ്രേയസിന് അവസരം നല്‍കിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ശ്രേയസ് അയ്യരെ എന്തിനാണ് ഇപ്പോഴും ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറി നേടുകയും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിട്ടും ഹൂഡയെ പ്ലേയിങ് 11നിന്ന് ഇന്ത്യ മാറ്റിനിര്‍ത്തുകയായിരുന്നു.

വിരാട് കോലി ഏറെ നാളായി മോശം ഫോമിലാണെങ്കിലും മുന്‍ നായകനെന്ന പരിഗണനയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. എന്നാല്‍ ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ ഇനി പരിഗണിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ അവസാന രണ്ട് ഓവര്‍ മാത്രം ബാറ്റ് ചെയ്യാനുള്ള ഫിനിഷറായാണ് ഇന്ത്യ കാര്‍ത്തികിനെ പരിഗണിക്കുന്നത്. വിക്കറ്റ് കീപ്പറാക്കാനും സാധ്യതയില്ലാത്തതിനാല്‍ സഞ്ജു സാംസണിനെ കാര്‍ത്തികിന് പകരം കൊണ്ടുവരണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കുള്ള ടീമിലാണ് സഞ്ജു സാംസണിന് ഇടമുണ്ടായിരുന്നത്. എന്നാല്‍ ആദ്യ ടി20യില്‍ പ്ലേയിങ് 11 ഉള്‍പ്പെടാതെ മടങ്ങേണ്ടിയും വന്നു. സഞ്ജുവിനെ ലോകകപ്പിലേക്ക് പരിഗണിക്കണമെന്നും അനാവശ്യ പരീക്ഷണങ്ങള്‍ മതിയാക്കി ലോകകപ്പില്‍ കളിക്കേണ്ട താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെടുന്നത്.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

മൂന്നാം ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് എടുക്കാനായത്. 117 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. മറ്റൊരു താരത്തിനും മികച്ച പിന്തുണ നല്‍കാനായില്ല. വിരാട് കോലി (11), റിഷഭ് പന്ത് (1), രോഹിത് ശര്‍മ (11), ദിനേഷ് കാര്‍ത്തിക് (6), രവീന്ദ്ര ജഡേജ (7) എന്നിവരെല്ലാം ഇന്ത്യക്കായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം മത്സരം തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications