ഇന്ത്യ അധികം സന്തോഷിക്കേണ്ട!, ആ ദൗര്‍ബല്യം ഇപ്പോഴുമുണ്ട്, മുന്നറിയിപ്പ് നല്‍കി മുന്‍ താരം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തരായ നിരയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി പരമ്പര നേടുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. മാഞ്ചസ്റ്റര്‍ വേദിയായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോഴും റിഷഭ് പന്ത് - ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണെങ്കിലും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. ടി20 ലോകകപ്പും അടുത്ത വര്‍ഷം ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യയെ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് നിലവിലെ ടോപ് ഓഡറിന്റെ പ്രകടനം. ഇംഗ്ലണ്ടിനെതിരേ പരമ്പര നേടിയപ്പോഴും ഒരു ദൗര്‍ബല്യം ഇന്ത്യന്‍ താരങ്ങളെ വേട്ടയാടിയിരുന്നു. അത് ഇടം കൈയന്‍ പേസര്‍മാരെ നേരിടാനുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രയാസമാണ്.

IND vs WI: ഇവരെ ഇന്ത്യ ഭയക്കണം, മെരുക്കിയില്ലെങ്കില്‍ ഏകദിന പരമ്പര ഗോപി!, നാല് പേരിതാIND vs WI: ഇവരെ ഇന്ത്യ ഭയക്കണം, മെരുക്കിയില്ലെങ്കില്‍ ഏകദിന പരമ്പര ഗോപി!, നാല് പേരിതാ

ഇംഗ്ലണ്ട് പരമ്പരയില്‍ റിസി ടോപ്ലിയുടെ ഇടം കൈയന്‍ പേസിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ വളരെ പ്രയാസപ്പെട്ടിരുന്നു. മൂന്ന് ഏകദിനത്തില്‍ നിന്ന് 9 വിക്കറ്റാണ് അദ്ദേഹം നേടിയത്. ന്യൂബോളിലാണ് അദ്ദേഹം കൂടുതല്‍ മിടുക്കുകാട്ടിയത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിരാട് കോലിയുമെല്ലാം ടോപ്ലിയുടെ ഇടം കൈയന്‍ പേസിന് മുന്നില്‍ പതറി.

ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പര നേട്ടത്തില്‍ ഇന്ത്യ മതിമറക്കേണ്ടെന്നും ഇടം കൈയന്‍ പേസര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നത് വലിയ ആശങ്കയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. 'ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ അല്‍പ്പം കൂടി മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്.

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ചരിത്രം നോക്കിയാല്‍ ദുബായില്‍ ഷഹീന്‍ ഷാ അഫ്രീദിയും ഓവലില്‍ മുഹമ്മദ് അമീറും ഇന്ത്യയെ തകര്‍ത്തത് കാണാനാവും. ഇംഗ്ലണ്ടിന്റെ ടോപ്ലിക്കെതിരേയും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെട്ടു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ കൂടുതല്‍ കളിച്ച് പരിശീലിക്കേണ്ടതായുണ്ട്- നാസര്‍ ഹുസൈന്‍ പറഞ്ഞു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് നാണംകെട്ടപ്പോള്‍ ഇന്ത്യയുടെ അന്തകനായത് ഇടം കൈയന്‍ പേസര്‍ മുഹമ്മദ് അമീറാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ വമ്പന്മാരെയെല്ലാം ഷഹീന്‍ പുറത്താക്കി. 2021ലെ ടി20 ലോകകപ്പിലേക്ക് വരുമ്പോഴും ഇന്ത്യ പാകിസ്താനോട് തോറ്റത് കാണാന്‍ സാധിക്കും. ഇതും ഒരു ഇടം കൈയന്‍ പേസര്‍ കാരണമാണ്. ഷഹീന്‍ ഷാ അഫ്രീദി രോഹിത്, കെ എല്‍ രാഹുല്‍, കോലി എന്നിവരെയെല്ലാം പുറത്താക്കി.

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

ഇത്തവണ ടി20 ലോകകപ്പ് വരാനിരിക്കെയും ഇന്ത്യ ഭയക്കേണ്ടത് ഇടം കൈയന്‍ പേസര്‍മാരെയാണ്. ഇന്ത്യക്ക് നെറ്റ്‌സില്‍ നേരിടാന്‍ പോലും നിലവില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരില്ല. അതുകൊണ്ട് തന്നെ ഇടം കൈയന്‍ പേസര്‍മാരെ വേണ്ടത്ര നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.

സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവര്‍ക്ക് ശേഷം മികച്ച ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. പിന്നീട് ടീമിലേക്കെത്തിയ ഇടം കൈയന്‍മാര്‍ക്കെല്ലാം പല വിധ കാരണങ്ങളാല്‍ ടീമില്‍ തുടരാനായില്ല. നിലവില്‍ അര്‍ഷദീപ് സിങ് മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ പേസര്‍. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയ ഇടം കൈയന്‍ പേസര്‍മാരെല്ലാം ഇന്ത്യയുടെ എതിരാളികളായി എത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര വീണ്ടും പ്രയാസപ്പെടുമെന്നുറപ്പ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 19, 2022, 11:55 [IST]
Other articles published on Jul 19, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X