Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ പോരാട്ടവീര്യം കൊണ്ട് വിസ്മയിപ്പിക്കുന്ന താരങ്ങളിലൊരാളാണ് ദിനേഷ് കാര്‍ത്തിക്. എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടും ടീമില്‍ സജീവമാകാന്‍ അദ്ദേഹത്തിനായിട്ടില്ല. ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള കാര്‍ത്തിക് ടീമിലേക്ക് ഇടക്കിടെ വരാറുണ്ടെങ്കിലും സ്ഥിരമായൊരു സ്ഥാനം നേടിയെടുക്കാനായില്ല.

വലിയ ഇടവേളക്ക് ശേഷം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ കാര്‍ത്തിക് ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. തോറ്റുകൊടുക്കാന്‍ മടിയില്ലാത്ത പോരാളിയെന്നൊക്കെ കാര്‍ത്തികിനെ വിളിക്കാമെങ്കിലും എന്തുകൊണ്ടാണ് അദ്ദേഹത്തിന് വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയത്. പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ

ദിനേഷ് കാര്‍ത്തികിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ടി20യില്‍ ഫിനിഷറെന്ന നിലയില്‍ തിളങ്ങുന്ന കാര്‍ത്തിക് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഡികെയുടെ പ്രധാന പ്രശ്‌നം ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ്. 3300ലധികം റണ്‍സ് അന്താരാഷ്ട്ര കരിയറില്‍ നേടിയ അദ്ദേഹത്തിന്റെ ശരാശരി പരിശോധിച്ചാല്‍ 25ല്‍ താഴെയാണ്.

2

എംഎസ് ധോണിയെപ്പോലൊരു ശക്തനായ താരത്തിനോട് മുട്ടി നില്‍ക്കാനുള്ള ബാറ്റിങ് കണക്ക് സ്വന്തമാക്കാന്‍ കാര്‍ത്തികിനായില്ല. വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതതും സ്ഥിരതയോടെ സ്‌കോര്‍ നേടാനാവാത്തതും ഡികെയുടെ പ്രശ്‌നമാണ്. ഇന്ത്യക്കായി ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി തിളങ്ങാന്‍ ഡികെയ്ക്ക് സാധിച്ചിരുന്നില്ല.

ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

വിക്കറ്റ് കീപ്പറെന്ന നിലയിലെ മികവ് കുറവ്

വിക്കറ്റ് കീപ്പറെന്ന നിലയിലെ മികവ് കുറവ്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്കാണ് ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പരിഗണിച്ചത്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയോടൊപ്പം വിക്കറ്റ് കീപ്പിങ്ങിലെ പിഴവുകളും കാര്‍ത്തികിന് തിരിച്ചടിയായി. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പലപ്പോഴും അനായാസ ക്യാച്ച് പോലും അദ്ദേഹം പാഴാക്കിയിട്ടുണ്ട്. അവസാന ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടത്തില്‍ പോലും ഡികെ ക്യാച്ച് പാഴാക്കിയിരുന്നു.

4

എംഎസ് ധോണി മിന്നല്‍ വേഗ സ്റ്റംപിങ്ങുകൊണ്ടും ഡൈവിങ് ക്യാച്ചുകളിലൂടെയും കളം വാഴുമ്പോള്‍ ഡികെയ്ക്ക് ഈ മികവിനോട് മത്സരിച്ച് ജയിക്കാനായില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ അല്‍പ്പം കൂടി മികവ് കാട്ടിയിരുന്നെങ്കില്‍ ധോണിയുടെ അഭാവത്തില്‍ ടീമില്‍ സ്ഥാനം പിടിക്കാനെങ്കിലും സാധിക്കുമായിരുന്നു. കാര്‍ത്തികിന്റെ കീപ്പിങ് മോശമായതിനാല്‍ ധോണിക്ക് പകരക്കാരനായി പുതിയ താരങ്ങളെ കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

എംഎസ് ധോണിയുടെ വളര്‍ച്ച

എംഎസ് ധോണിയുടെ വളര്‍ച്ച

മറ്റൊരു പ്രധാന കാരണം എംഎസ് ധോണിയുടെ വളര്‍ച്ചയാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ എംഎസ് ധോണിയെപ്പോലെ മികവുള്ള മറ്റൊരു താരമില്ലെന്ന് പറയാം. നായകനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി അതിവേഗം വളര്‍ന്നപ്പോള്‍ അതിനോട് മത്സരിച്ച് നില്‍ക്കാന്‍ കാര്‍ത്തികിന് സാധിക്കാത്തതിനെ തെറ്റ് പറയാന്‍ സാധിക്കില്ല.

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതോടെ ഇന്ത്യയുടെ വീര നായകനായി ധോണി മാറി. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു. ധോണി പരിക്കേറ്റ് പുറത്തായത് അപൂര്‍വ്വം മാത്രമായിരുന്നു. ഇതും കാര്‍ത്തികിന്റെ അവസരങ്ങള്‍ കുറയാനുള്ള കാരണമായി പറയാം.

Story first published: Monday, July 18, 2022, 14:05 [IST]
Other articles published on Jul 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+