For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഐപിഎല്ലിലൂടെ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല. കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചെങ്കിലും അര്‍ഹിച്ച വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു മലയാളിയായ എസ് ശ്രീശാന്ത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയ ശ്രീശാന്ത് ഒത്തുകളി വിവാദത്തിലകപ്പെട്ടതോടെ കരിയര്‍ തകരുകയായിരുന്നു. ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ നിയമപോരാട്ടം നടത്തി അനുകൂല വിധിയിലേക്കെത്തിയപ്പോഴേക്കും ശ്രീയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. എങ്കിലും കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച് അദ്ദേഹം വിരമിക്കല്‍ നടത്തി.

1

2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്ത് താന്‍ ആദ്യം എറിഞ്ഞത് ഓഫ് സ്പിന്നായിരുന്നെന്നും പിന്നീട് പേസറായി മാറുകയായിരുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'അനില്‍ കുംബ്ലെ ഭായിയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ച് ലെഗ് സ്പിന്നെറിയാന്‍ തുടങ്ങി. ഷെയ്ന്‍ വോണെയും കേരള സ്പിന്നര്‍ അനന്തപത്മനാഭനെയും സ്പിന്നര്‍മാരെന്ന നിലയില്‍ ആരാധിച്ചിരുന്നു. ചെറുപ്പത്തില്‍ ലെഗ് സ്പിന്നിനെക്കുറിച്ച് പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു.

1

കേരളത്തില്‍ നിന്ന് ഇന്ത്യക്കായി കളിച്ചവരിലൊരാള്‍ പേസ് ബൗളര്‍ ടിനു യോഹന്നാനായിരുന്നു. അതുകൊണ്ട് തന്നെ പേസ് ബൗളറായാല്‍ ഇന്ത്യക്കായി കളിക്കാനാവുമെന്നാണ് ആ സമയത്ത് കരുതിയിരുന്നത്. ഞാന്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ സെലക്ഷന് പോയി. പീന്നീട് നടന്നത് ചരിത്രം. ഇന്ത്യയുടെ അക്കാലത്തെ മികച്ച രണ്ട് പേസര്‍മാരിലൊരാളായിരുന്നു ഞാന്‍.

എനിക്കും ആര്‍പി സിങ്ങിനുമാണ് ആ വര്‍ഷം അവസരം ലഭിച്ചത്. ക്രിക്കറ്റില്‍ ഞാന്‍ എന്തെങ്കിലും കാഴ്ചവെച്ചിട്ടുണ്ടെങ്കില്‍ അത് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ നിന്ന് പഠിച്ചതാണ്'- ശ്രീശാന്ത് പറഞ്ഞു. ഒരു കാലത്ത് ഇന്ത്യയുടെ പേസ് നിരയുടെ മുഖമായി ശ്രീശാന്തെങ്കിലും പിന്നീടുണ്ടായ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും തഴയപ്പെടുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഇതിഹാസ ബൗളറായി ശ്രീശാന്ത് ഒരു പക്ഷെ വിരമിക്കുമായിരുന്നു.

ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

2

ബൗളിങ് എവിടെ നിന്ന് വേണമെങ്കിലും പഠിക്കാമെന്നും താന്‍ ബൗളിങ്ങില്‍ കൂടുതല്‍ പഠിച്ചതും ചെറുപ്പത്തില്‍ ടെന്നിസ് ബോളില്‍ കളിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 'എവിടെ നിന്ന് വേണമെങ്കിലും നിങ്ങള്‍ക്ക് ബൗളിങ് പഠിക്കാം. എന്റെ കുട്ടിക്കാലത്ത് വളരെയധികം ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ടെന്നിസ് ബോള്‍ സ്വിങ് ചെയ്യില്ല. അതുകൊണ്ട് യോര്‍ക്കറുകള്‍ എറിയാന്‍ വലിയ പ്രയാസമായിരുന്നു. മത്സരശേഷം അന്നത്തെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു.

3

നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്നതില്‍ വലിയ കാര്യമില്ല. ക്രിക്കറ്റില്‍ പൂര്‍ണ്ണമായും ശ്രദ്ധിച്ച് എല്ലാ കഴിവും പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്'- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം. 44 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റും വീഴ്ത്തി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിലാവുന്നത്. കരിയറില്‍ ശ്രീശാന്ത് ഏറ്റവും തിളങ്ങി നിന്ന സമയത്തായിരുന്നു ഇത്. ബിസിസി ഐയുടെ ആജീവനാന്ത വിലക്കും എത്തിയതോടെ ശ്രീശാന്തിന്റെ കരിയറിലത് വലിയ തിരിച്ചടിയായി മാറി. പിന്നീട് ഏറെ നാള്‍ നിയമപോരാട്ടം നടത്തി അനുകൂല വിധി അദ്ദേഹം നേടിയെടുത്തു.

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

4

ഐപിഎല്ലിലൂടെ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല. കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചെങ്കിലും അര്‍ഹിച്ച വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ശ്രീശാന്തിന്റെ 2007ലെ ടി20 ലോകകപ്പ് സെമിയിലെ ഓസ്‌ട്രേലിയക്കെതിരായ ബൗളിങ് പ്രകടനമെല്ലാം എന്നെന്നും ആരാധക മനസില്‍ എന്നെന്നും തങ്ങിനില്‍ക്കുന്നതാണ്. വലിയൊരു കരിയര്‍ തന്നെ അര്‍ഹിച്ചിരുന്ന പ്രതിഭയായിരുന്നു ശ്രീശാന്തെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി.

Story first published: Monday, July 18, 2022, 20:50 [IST]
Other articles published on Jul 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+