IND vs ENG: ഫിറ്റ്‌നസിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്! കരിയര്‍ ബെസ്റ്റുമായി ഹാര്‍ദിക്
ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യന്‍ തുറുപ്പുചീട്ടാവാന്‍ താന്‍ ഒരുങ്ങിയെന്നു തെളിയിച്ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. നാലു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായി മാറുകയായിരുന്നു.
ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസിനെക്കുറിയായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ താന്‍ പഴയ ഫിറ്റ്‌നസിലേക്കു മടങ്ങിവന്നിരിക്കുകയാണെന്നു ഈ മല്‍സരത്തിലെ പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്ററിലെ മൂന്നാമങ്കത്തില്‍ ഏഴോവറില്‍ മൂന്നു മെയ്ഡനുകളടക്കം 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹാര്‍ദിക് പാണ്ഡ്യ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ജേസണ്‍ റോയ് (41), ബെന്‍ സ്‌റ്റോക്‌സ് (27), നായകന്‍ ജോസ് ബട്‌ലര്‍ (60), ലിയാം ലിവിങ്‌സ്റ്റണ്‍ (27) എന്നീ ഇംഗ്ലീഷ് നിരയിലെ ഏറ്റവും അപകടകാരികളായ നാലു പേരെയാണ് ഹാര്‍ദിക് പുറത്താക്കിയത്.
ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

ഇതില്‍ ലിവിങ്സ്റ്റണ്‍, ബട്‌ലര്‍ എന്നിവരെ ഒരോവറില്‍ തന്നെ അദ്ദേഹം വീഴ്ത്തുകയായിരുന്നു. ഈ വിക്കറ്റുകളുടെ പകുതി ക്രെഡിറ്റ് രവീന്ദ്ര ജഡേജയ്ക്കു കൂടി അവകാശപ്പെട്ടതാണ്. കാരണം ജഡ്ഡുവിന്റെ രണ്ടു കിടിലന്‍ ക്യാച്ചുകളാണ് ഹാര്‍ദിക്കിനു രണ്ടു വിക്കറ്റുകള്‍ സമ്മാനിച്ചത്.

അന്താരാഷ്ട്ര കരിയറില്‍ തന്റെ ഫേവറിറ്റ് വേദി ഇംഗ്ലണ്ട് തന്നെയാണെന്നു മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഹാര്‍ദിക് പാണ്ഡ്യ അടിവരയിട്ടിരിക്കുകയാണ്. നേരത്തേ ടെസ്റ്റ്, ടി20 എന്നിവയിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇംഗ്ലണ്ടിലായിരുന്നു. ഇപ്പോള്‍ ഏകദിനത്തിലെയും കരിയര്‍ ബെസ്റ്റ് പ്രകടനം ഹാര്‍ദിക് ഇവിടെ തന്നെ കുറിച്ചിരിക്കുകയാണ്.
ടെസ്റ്റില്‍ 28 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതായിരുന്നു ഹാര്‍ദിക്കിന്റെ ഏറ്റവും മികച്ച പ്രകടനം. ടി20യിലാവട്ടെ 33 റ്ണ്‍സിനു നാലു വിക്കറ്റുകളും അദ്ദേഹം ഇംഗ്ലണ്ടില്‍ വീഴ്ത്തിയിട്ടണ്ട്.
ഹാര്‍ദിക്കിനൊപ്പം ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറി, ഇപ്പോള്‍ ഇവരുടെ 'പൊടിപോലുമില്ല!'

ഹാര്‍ദിക് പാണ്ഡ്യ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളതും ഇംഗ്ലണ്ടില്‍ തന്നെയാണ്. 40 വിക്കറ്റുകളാണ് ഇംഗ്ലീഷ് മണ്ണില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യയില്‍ ഹാര്‍ദിക് നേടിയത് 39 വിക്കറ്റുകളാണ്. ശ്രീലങ്കയില്‍ 11ഉം സൗത്താഫ്രിക്കയില്‍ 10ഉം വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications