വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിനൊപ്പം ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറി, ഇപ്പോള്‍ ഇവരുടെ 'പൊടിപോലുമില്ല!'

മൂന്നു കളിക്കാരെ അറിയാം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ്. അന്താരാഷ്ട്ര കരിയര്‍ ഒരു ഘട്ടത്തില്‍ അവസാനിച്ചേക്കുമെന്നു പോലും ഭയപ്പെട്ട ഇടത്തു നിന്നും ഗംഭീര തിരിച്ചുവരവാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ അദ്ദേഹം നടത്തിയത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലൂടെയായിരുന്നു ഹാര്‍ദിക് കരിയര്‍ തിരിച്ചുപിടിച്ചത്. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം ടീമിനെ ചാംപ്യന്മാരാക്കി രാജകീയ തിരിച്ചുവരവ് നടത്തുകയായിരുന്നു.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

1

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു നേരത്തേ ബൗളിങില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന അദ്ദേഹം ബൗളിങും പുനരാരരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യക്കായി ഒമ്പതു മല്‍സരങ്ങളിലാണ് ഹാര്‍ദിക് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 43.40 ശരാശരിയില്‍ 149.40 സ്‌ട്രൈക്ക് റേറ്റോടെ 217 റണ്‍സെടുക്കുകയും ചെയ്തു. ബൗളിങിലാവട്ടെ ആറു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

2

2016ലായിരുന്നു ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതേ വര്‍ഷം തന്നെ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറുകയും എന്നാല്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാതിരിക്കുകയും ചെയ്ത മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

പവന്‍ നേഗി

പവന്‍ നേഗി

2015ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പവന്‍ നേഗി. ഈ പ്രകടനം തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ ടി20 ടീമിലേക്കു താരത്തിനു അവസരമൊരുക്കുകയും ചെയ്തു. 2016ല്‍ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലൂടെയായിരുന്നു നേഗി അരങ്ങേറിയത്.
കന്നി മല്‍സരത്തില്‍ 16 റണ്‍സിനു ഒരു വിക്കറ്റെടുത്ത് മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനുശേഷം ഒരു അവസരം പോലും നേഗിക്കു ഇന്ത്യ നല്‍കിയില്ല. നിലവില്‍ ഐപിഎല്ലിലും ഒരു ടീമിന്റെയും ഭാഗമല്ല അദ്ദേഹം.

റിഷി ധവാന്‍

റിഷി ധവാന്‍

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ റിഷി ധവാനും 2016ല്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ്. സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലൂടെയായിരുന്നു റിഷി അരങ്ങറിയത്. ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു തിളങ്ങാനായില്ല. നാലോവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത റിഷിക്കു ഒരു വിക്കറ്റാണ് ലഭിച്ചത്.
ബാറ്റിങില്‍ ടീമിന്റെ ഹീറോയാവാനുള്ള അവസരം അന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നു.

IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

5

നാലു ബോളില്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെ നായകന്‍ എംഎസ് ധോണിയും റിഷിയുമായിരുന്നു ക്രീസില്‍. സിംഗിളെടുത്ത ധോണി സ്‌ട്രൈക്ക് റിഷിക്കു നല്‍കി. ജയിക്കാന്‍ മൂന്നു ബോളില്‍ വേണ്ടത് ആറു റണ്‍സ്. അടുത്ത ബോളില്‍ റിഷിക്കു റണ്ണെടുക്കാനായില്ല. തൊട്ടടുത്ത ബോളില്‍ റിഷി സിംഗിള്‍ നേടി. പക്ഷെ ധോണിക്കു വിജയറണ്‍സ് കുറിക്കാനായില്ല. കളിയില്‍ ഇന്ത്യ രണ്ടു റണ്‍സിനു തോല്‍ക്കുകയായിരുന്നു.

മന്‍ദീപ് സിങ്

മന്‍ദീപ് സിങ്

ബാറ്റര്‍ മന്‍ദീപ് സിങാണ് 2016ല്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ടി20 അരങ്ങേറ്റം നടത്തിയ മൂന്നാമത്തെ താരം. സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെയായിരുന്നു ഇത്. മൂന്നു മല്‍സരങ്ങളിലും മന്‍ദീപിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയും ചെയ്തു. രണ്ടാം ടി20യിലെ മാച്ച് വിന്നിങ് ഫിഫ്റ്റിയടക്കം 87 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. 43.50 ശരാശരിയില്‍ 120 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

7

ഈ പരമ്പരയ്ക്കു ശേഷം മറ്റൊരു പരമ്പരയില്‍ കൂടി മന്‍ദീപിനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇടം നേടാനായില്ല. അതിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട മന്‍ദീപിനു പിന്നീട് തിരിച്ചുവരാനുമായില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ മൂന്നു കളിയില്‍ നേടിയത് വെറും 18 റണ്‍സാണ്.

Story first published: Friday, July 15, 2022, 14:26 [IST]
Other articles published on Jul 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X