Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സിറാജിന്റെ 'ക്യാപ്റ്റന്‍' ഇപ്പോഴും കോലി തന്നെ- മെയ്ഡന്‍ ഓവര്‍, രണ്ടു വിക്കറ്റും!

മുന്‍ നായകന്‍ വിരാട് കോലിയുടെ പിന്തുണയിലൂടെ കരിയര്‍ തിരിച്ചുപിടിക്കുകയും ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് പേസര്‍ മുഹമ്മസ് സിറാജ്. കരിയറില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് കോലിയോടാണെന്നു അദ്ദേഹം പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാണാമായിരുന്നു. സിറാജിനെ രണ്ടാമത്തെ ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചപ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് കോലിയായിരുന്നു. പിന്നാലെ മാജിക്കല്‍ ബൗളിങിലുമായി സിറാജ് കസറുകയും ചെയ്തു.

1

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് പകരക്കാരനായി മുഹമ്മദ് സിറാജിനു പ്ലെയിങ് ഇലവനിലേക്ക നറുക്കുവീണത്. തനിക്കു ലഭിച്ച അവസരം ആദ്യ ഓവറില്‍ തന്നെ ഇരട്ട വിക്കറ്റോടെ അദ്ദേഹം ആഘോഷിക്കുകയും ചെയ്തു.
മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറില്‍ ഇംഗ്ലണ്ട് മൂന്നു ബൗണ്ടറികളോടെ 12 റണ്‍സ് അടിച്ചെടുത്തിരുന്നു. തുടര്‍ന്നായിരുന്നു സിറാജിന്റെ വരവ്. ബൗളിങിനു മുമ്പ് അടുത്തേക്കു വന്ന വിരാട് കോലി താരത്തിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു.

2

വിരാട് കോലിയുടെ പ്ലാനിങിന് അനുസരിച്ച് തന്നെ ബൗള്‍ ചെയ്ത മുഹമ്മദ് സിറാദ് ഈ ഓവര്‍ മെയ്ഡനാക്കുക മാത്രമല്ല രണ്ടു വിക്കറ്റുകളും വീഴ്ത്തി ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി. അപകടകാരിയായ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെയും മൂന്നാമനായി ക്രീസിലെത്തിയ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെയുമാണ് സിറാജ് മടക്കിയത്.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

3

ബെയര്‍സ്‌റ്റോയാണ് ആദ്യ ബോള്‍ നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്‍സില്ല. അടുത്ത ബോളില്‍ അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടു. മൂന്നാമത്തെ ബോളില്‍ ബെര്‍സ്‌റ്റോയെ സിറാജ് മടക്കുകയും ചെയ്തു. ലെഗ് സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജ് ചെയ്ത ബോള്‍ മിഡ് ഓഫില്‍ പകരക്കാരനായി ഫീല്‍ഡ് ചെയ്ത ശ്രേയസ് അയ്യരുടെ കൈകളിലേക്കാണ് വന്നത്.

4

ജോ റൂട്ട് തുടര്‍ന്നു ക്രീസിലേക്കു വന്നു. അപ്പോഴും വിരാട് കോലി സിറാജിനു അടുത്തേക്കു വരികയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആദ്യത്തെ രണ്ടു ബോളുകളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. ഓവറിലെ അവസാനത്തെ ബോളില്‍ റൂട്ട് വീഴുകയും ചെയ്തു. ഓഫ്സ്റ്റംപിലേക്കു വന്ന ബോള്‍ അവസാന നിമിഷം സ്വിങ് ചെയ്തു പുറത്തേക്കു പോവുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച റൂട്ടിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സെക്കന്റ് സ്ലിപ്പില്‍ നായകന്‍ രോഹിത് ശര്‍മ അനായാസം പിടികൂടുകയും ചെയ്തു. നേര്‍ക്കുനേര്‍ പരസ്പരം വിരല്‍ ചൂണ്ടിയായിരുന്നു സിറാജും കോലിയും ഈ വിക്കറ്റ് നേട്ടം ആഘേഷിച്ചത്. റൂട്ടിന്റെ വിക്കറ്റ് ഇരുവരും പ്ലാന്‍ ചെയ്തതു തന്നൊയിരുന്നുവെന്നു ഇതില്‍ നിന്നും വ്യക്തവുമായിരുന്നു.

ക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവും

5

ഈ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ മുഹമ്മദ് സിറാജിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല ഈ മല്‍സരം. തുടര്‍ന്നുള്ള ഓവറുകളില്‍ താരം റണ്‍സ് വാരിക്കോരി നല്‍കി. ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 66 റണ്‍സാണ കളിയില്‍ സിറാജ് വിട്ടുകൊടുത്തത്. ആദ്യ ഓവറിലെ രണ്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തുള്ളൂ.
അതേസമയം, നാലു വിക്കറ്റുകളെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. ഇംഗ്ലണ്ടിനെ 45.5 ഓവറില്‍ 259 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. 60 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്.

Story first published: Sunday, July 17, 2022, 20:07 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+