Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ ലോകകപ്പാണ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ 2024ലെ ടി20 ലോകകപ്പിലും ഹിറ്റ്മാന്‍ തന്നെ ടീമിന്റെ നായകസ്ഥാനത്തുണ്ടുമോ? അക്കാര്യം സംശയം തന്നെയാണെന്നു നമുക്ക് ഉറപ്പിച്ചു പറയാം.

കാരണം പ്രായം അദ്ദേഹത്തിനു വില്ലന്‍ തന്നെയാണ്. രോഹിത് അല്ലെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്നതിനു ഉത്തരങ്ങള്‍ പലതും ലഭിക്കും. കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരുടെ പേരുകളായിരിക്കും ആദ്യം വരിക.

1

ഇവരില്‍ ക്യാപ്റ്റന്‍സിക്കു ഏറ്റവും യോജിച്ചയാള്‍ ഹാര്‍ദിക് തന്നെയാണ്. മുമ്പായിരുന്നെങ്കില്‍ ഒരിക്കലും നായകസ്ഥാനത്തേക്കു അദ്ദേഹം പരിഗണിക്കപ്പെടില്ലായിരുന്നു. എന്നാല്‍ ഒരൊറ്റ ഐപിഎല്‍ കൊണ്ട് ഹാര്‍ദിക് വേറെ ലെവല്‍ ക്യാപ്റ്റനാണെന്നു ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്തിടെ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹം നായകനായി അരങ്ങേറുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാവി ടി20 നായകനായി ഹാര്‍ദിക് മതിയെന്നതിന്റെ കാരണങ്ങള്‍ നോക്കാം.

2

പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂയെന്നതാണ്. 2018നു ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇനി അതിനുള്ള സാധ്യതയും കുറവാണ്. ഫിറ്റ്‌നസും തിരക്കേറിയ ഷെഡ്യൂകളും കണക്കിലെടുത്ത് ഹാര്‍ദിക് ടെസ്റ്റ് മതിയാക്കാനിടയുണ്ട്.
കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ എല്ലാ ഫോര്‍മാറ്റിലും കളിച്ചുകൊണ്ടിരിക്കുന്നവരാണ്, എന്നാല്‍ ഹാര്‍ദിക്കിന്റെ മുഴുവന്‍ ശ്രദ്ധയും വൈറ്റ് ബോള്‍ ക്രിക്കറ്റിലായതിനാല്‍ അദ്ദേഹത്തിനു ടി20 ക്യാപ്റ്റന്‍സി കുറക്കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

3

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഹാര്‍ദിക് പാണ്ഡ്യ. അവയില്‍ നിന്നും ഒളിച്ചോടാനോ, മുടന്തന്‍ ന്യായങ്ങള്‍ നിരത്താനോയൊന്നും അദ്ദേഹം ഒരുക്കമല്ല. പകരം എന്തു തന്നെ വന്നാലും നേരിടാന്‍ തന്നെ ഒരുക്കമാണെന്ന ചിന്താഗതിയാണ് ഹാര്‍ദിക്കിനുള്ളത്.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കവെ നമ്മള്‍ ഇതു കണ്ടിരുന്നു. ബാറ്റിങില്‍ ടീം പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിച്ചപ്പോള്‍ ക്രീസിലേക്കു വന്ന് മികച്ച ഇന്നിങ്‌സുകളിലൂടെ ഹാര്‍ദിക് ടീമിനെ കരകയറ്റിയിരുന്നു.

4

ബൗളിങിലാവട്ടെ ബ്രേക്ക്ത്രൂ നേടാന്‍ ടീം പാടുപെട്ട സന്ദര്‍ഭങ്ങളില്‍ പന്തെറിഞ്ഞും അദ്ദേഹം രക്ഷകനായിരുന്നു. മൂന്ന്- നാല് നമ്പറുകളില്‍പ്പോലും തനിക്കു ബാറ്റ് ചെയ്യാന്‍ തകഴിയുമെന്ന് ടൈറ്റന്‍സിനൊപ്പം ഹാര്‍ദിക് കാണിച്ചുതന്നിരുന്നു. നേരത്തേ ഫിനിഷറുടെ റോളില്‍ മാത്രമേ നമ്മള്‍ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. ഇതു തിരുത്തിയാണ് താരംടോപ് ഓര്‍ഡറിലേക്കു സ്വയം പ്രൊമോട്ട് ചെയ്തത്.

IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

5

തന്റെ ടീമിലെ താരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഏറ്റവും വലിയ മറ്റൊരു പ്ലസ് പോയിന്റ്. കഴിഞ്ഞ ഐപിഎല്ലില്‍ ഒരു ശരാശരി ടീമിനെ വച്ച് അദ്ദേഹം കിരീടമുയര്‍ത്തിയതും ഇതേ കാരണത്താലാണ്. കളിക്കാരെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന, മോശം സമത്ത് അവര്‍ക്കു ആത്മവിശ്വാസം നല്‍കി പ്രചോദിപ്പിക്കുന്ന നായകനാണ് ഹാര്‍ദിക്.

6

ഒട്ടും ഫോമിലല്ലാതിരുന്ന സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലറെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഫിനിഷറാക്കി മാറ്റിയതും ഹാര്‍ദിക്കിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു. അതുപോലെ വേറെയും കളിക്കാരെ ടീമിന്റെ മുന്‍നിര പോരാളികളാക്കി മാറ്റാന്‍ അദ്ദേഹത്തിനായിരുന്നു. ഒരു യഥാര്‍ഥ ക്യാപ്റ്റനു വേണ്ട ഏറ്റവും വലിയ ഗുണവും ഇതു തന്നെയാണ്.

Story first published: Friday, July 15, 2022, 18:45 [IST]
Other articles published on Jul 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+