Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചു ടി20കള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീം സെലക്ഷനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിന്റെ പ്രധാന കാരണം സഞ്ജു സാംസണിന്റെ അഭാവമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീം പ്ലാനിന്റെ ഭാഗമാണ് സഞ്ജുവെന്നായിരുന്നു നേരത്തേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്നു മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു.

1

പക്ഷെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇതൊന്നും കാണുകയോ, കേള്‍ക്കുയോ ചെയ്യാത്ത തരത്തിലാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ടീമില്‍ സഞ്ജു ഉണ്ടാവില്ലെന്ന വ്യക്തമായ സൂചന കൂടിയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

2

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണുള്ളത്. റിഷഭ് പന്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമ്പോള്‍ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കു ബാറ്റര്‍മാരുടെ റോള്‍ മാത്രമേയുള്ളൂ. ഡികെയ്ക്കു നിലവില്‍ ഫിനിഷറുടെ ദൗത്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇഷാനാവട്ടെ ഓപ്പണറുമാണ്.
നേരത്തേ ഇംഗ്ലണ്ടുമായി സമാപിച്ച ടി20 പരമ്പരയിലും മൂന്നു പേരും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. സഞ്ജു സാംസണ്‍ ആദ്യ ടി20യില്‍ മാത്രമാണ് ടീമിലുണ്ടായിരുന്നത്. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചതുമില്ല.

351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

3

അവസാനമായി കളിച്ച മൂന്നു ടി20 മല്‍സരങ്ങളില്‍ ഇന്ത്യയുടെ നാലു വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനമെടുത്താല്‍ സഞ്ജു സാംസണാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുമായി താരതമ്യം ചെയ്താല്‍ സഞ്ജു ഏറെ മുന്നിലാണെന്നു കാണാന്‍ സാധിക്കും.

4

മൂന്നു മല്‍സരങ്ങളില്‍ നിന്നും 134 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. 39, 18, 77 എന്നിങ്ങനെയാണ് സ്‌കോറുകള്‍. അയര്‍ലാന്‍ഡ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും കളിയിലാണ് അദ്ദേഹം 77 റണ്‍സ് അടിച്ചെടുത്തത്. സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയായിരുന്നു ഇത്.

T20 World cup 2022: അഞ്ചു വമ്പന്‍ ടീമുകള്‍, ഇവര്‍ക്കുമുണ്ട് വീക്ക്‌നെസ്!- എന്താണെന്നറിയാം

5

റിഷഭ് പന്താവട്ടെ മൂന്നു മല്‍സരങ്ങളില്‍ നിന്നും നേടിയത് വെറും 28 റണ്‍സാണ്. നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും കുറച്ച് റണ്‍സ് നേടിയതും അദ്ദേഹം തന്നെയാണ്. 1, 26, 1 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോറുകള്‍. റിഷഭിന്റെ ബാക്കപ്പായ ഇഷാന്‍ കിഷനാവട്ടെ ഇത്രയും മല്‍സരങ്ങളില്‍ നേടിയത് വെറും 37 റണ്‍സുമാണ്. 26, 3, 8 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

6

ഫിനിഷറുടെ റോളില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക്കിനും അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല മുന്‍ മല്‍സരങ്ങളിലെ സ്‌കോറുകള്‍. ആകെ നേടിയ റണ്‍സില്‍ ഇഷാനും പിറകിലാണ് ഡിക്കെ. മൂന്ന് ഇന്നിങ്‌സുകളിലെ സമ്പാദ്യം വെറും 29 റണ്‍സ് മാത്രം. 11, 12, 6 എന്നിങ്ങനെ സ്‌കോറിനു അദ്ദേഹം പുറത്താവുകയായിരുന്നു.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ അവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

Story first published: Thursday, July 14, 2022, 16:15 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+