വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

രണ്ടു പേരെ അറിയാം

ടി20യുടെ വരവിനു മുമ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റ് ഏകദിനമായിരുന്നു. വിരസമായി മാറിയ ടെസ്റ്റില്‍ നിന്നും കാണികള്‍ അകന്നുപോയപ്പോള്‍ ക്രിക്കറ്റെന്ന ഗെയിമിനു പുതിയ ഉണര്‍വും ആവേശവും നല്‍കിയത് ഏകദിനമായിരുന്നുവെന്നതില്‍ സംശയമില്ല. മഹാന്‍മാരായ ഒരുപിടി താരങ്ങളെ ഏകദിനത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്നയാളാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

1

സിക്‌സറുകളും ഫോറുകളുമായിരുന്നു അദ്ദേഹത്തിന്റെ വീക്ക്‌നെസ്. ക്രീസിലെത്തിയാല്‍ നേരിടുന്ന ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ മടിയില്ലാത്ത അപൂര്‍വ്വ താരങ്ങളില്‍ ഒരാളായിരുന്നു അഫ്രീഡി. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ബാറ്റിങിനു സ്ഥിരതയും കുറവായിരുന്നു. എങ്കിലും പല റെക്കോര്‍ഡുകളും കുറിക്കാന്‍ അഫ്രീഡിക്കായിട്ടുണ്ട്.

2

ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലാണ്. 351 സിക്‌സറുകളാണ് അഫ്രീഡി വാരിക്കൂട്ടിയത്. 16ാം വയസ്സില്‍ അരങ്ങേറിയ അദ്ദേഹം ഏകദേശം 20 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മല്‍സര രംഗത്തുള്ള താരങ്ങളില്‍ അഫ്രീഡിയുടെ ഈ റെക്കോര്‍ഡ് തിരുത്താന്‍ സാധ്യതയുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

IND vs ENG: ടി20 പരമ്പരയോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യത മങ്ങി! ഇന്ത്യയുടെ 3 പേര്‍

ജോസ് ബട്‌ലര്‍ (144 സിക്‌സര്‍)

ജോസ് ബട്‌ലര്‍ (144 സിക്‌സര്‍)

ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റുനുമായ ജോസ് ബട്‌ലറാണ് ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡ് തിരുത്താന്‍ ശേഷിയുള്ള ഒരു താരം. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 144 സിക്‌സറുകള്‍ ഏകദിനത്തില്‍ ബട്‌ലര്‍ ഇതിനകം സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

IND vs ENG: ടി20 നേടി, ഏകദിനം ഇന്ത്യ കൈവിട്ടേക്കും! കോലിപ്പട എല്ലാം പൊട്ടി

4

അഫ്രീഡിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 207 സിക്‌സറുകാണ് അദ്ദേഹത്തിനു ഇനി വേണ്ടത്. പ്രായം ബട്‌ലര്‍ക്കു അനുകൂല ഘടകമാണ്. 31 കാരനായ താരത്തിനു ഇനി അഞ്ച്- ആറു വര്‍ഷമെങ്കിലും മല്‍സരംഗത്തു തുടരാന്‍ സാധിക്കും. നിലവിലെ ഫോമില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി തുടരാനായാല്‍ അഫ്രീഡിയുടെ റെക്കോര്‍ഡ് തിരുത്തുകയെന്നത് ബട്‌ലര്‍ക്കു അസാധ്യമല്ല. എന്നാല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയാണെങ്കില്‍ അതിനു കഴിയുകയുമില്ല.

രോഹിത് ശര്‍മ (250 സിക്‌സര്‍)

രോഹിത് ശര്‍മ (250 സിക്‌സര്‍)

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡിലേക്കു അടുത്തുകൊണ്ടിരിക്കുന്ന താരം. 250 സികസറുകള്‍ ഹിറ്റ്മാന്‍ ഇതിനകം നേടിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അഫ്രീഡിയുടെ നേട്ടത്തിലേക്കു അദ്ദേഹത്തിനു ഇനിയധികം ദൂരവുമില്ല.

6

ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഫ്രീഡിക്കൊപ്പമെത്താന്‍ അദ്ദഹത്തിനു ഇനി വേണ്ടത് 101 സിക്‌സറുകളാണ്. രോഹിത്തിന്റെ ഫോമിനു ഇപ്പോഴും വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ തന്നെ പ്രതീക്ഷയ്ക്കു വകയുണ്ട്. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ആദ്യ ഏകദിനത്തില്‍ അദ്ദേഹം അഞ്ചു സിക്‌സറുകളടിച്ചിരുന്നു.

Story first published: Wednesday, July 13, 2022, 17:10 [IST]
Other articles published on Jul 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X