
ഒക്ടോബറിലെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലൊന്ന് കൂടിയായിരുന്നു ഇന്ത്യക്കു ഈ പരമ്പര. ലോകകപ്പിലെ കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ഈ ടൂര്‍ണമെന്റിനു ശേഷം ഏറെക്കുറെ ധാരണ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെയായിരുന്നു ഇന്ത്യ പരമ്പരയില്‍ അണിനിരത്തിയത്. ചില താരങ്ങള്‍ മിന്നുന്ന പ്രകടനം നടത്തിയപ്പോള്‍ ലോകകപ്പ് ടീമില്‍ സ്ഥാനം സ്വപ്‌നം കാണുന്ന ചിലര്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഈ പരമ്പരയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ക്കു മങ്ങലേറ്റ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

അക്ഷര്‍ പട്ടേല്‍
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു ആദ്യ ടി20യിലായിരുന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. രവീന്ദ്ര ജഡേജയുടെ അഭാവമായിരുന്നു അദ്ദേഹത്തിനു ടീമിലേക്കു വഴി തുറന്നത്. പക്ഷെ ലഭിച്ച അവസരം മുതലെടുക്കാന്‍ അക്ഷറിനായില്ല. ബൗളിങിലോ, ബാറ്റിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല.
ടി20 ലോകകപ്പ് ഇവരുടെ അവസാനത്തേത്, അതു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനു പുറത്ത്!- 5 പേര്‍

ബാറ്റിങില്‍ 17 റണ്‍സ് മാത്രമാണ് അക്ഷറിനു സ്‌കോര്‍ ചെയ്യാനായത്. ബൗളിങില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. രണ്ടോവറുകളാണ് അക്ഷര്‍ ബൗള്‍ ചെയ്തത്. 11.50 ഇക്കോണമി റേറ്റില്‍ 23 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഈ പ്രകടനത്തോടെ ലോകകപ്പ് ടീമിലെത്താനുള്ള അക്ഷറിന്റെ സാധ്യത കുറഞ്ഞിരിക്കുകയാണ്.

ഉമ്രാന്‍ മാലിക്ക്
കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ മാജിക്ക് ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ ആദ്യത്തെ രണ്ടു ടി20കളിലും പുറത്തിരുന്ന അദ്ദേഹത്തിനു മൂന്നാമത്തെയും അവസാനത്തെയും കളിയിലായിരുന്നു പ്ലെയിങേ ഇലവനിലേക്കു നറുക്കുവീണത്. സീനിയര്‍ ബൗളര്‍മാര്‍ക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.പക്ഷെ നിരാശാജനകമായ ബൗളിങ് പ്രകടനമായിരുന്നു ഉമ്രാന്റേത്.
T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ തന്റെ വേഗത കൊണ്ട് ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിനായില്ല. ടി20യുടെ ചരിത്രത്തിലെ തന്നെ നാലാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനം കൂടിയായിരുന്നു ഉമ്രാന്റേത്. നാലോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 56 റണ്‍സാണ് വിട്ടുകൊടുത്തത്. 14 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റുമായി പൊരുത്തപ്പെടാന്‍ തനിക്കു ഇനിയും സമയം ആവശ്യമാണെന്നു തെളിയിക്കുന്നതായിരുന്നു ഉമ്രാന്റെ പ്രകടനം. ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ ഇന്ത്യക്കായി കളിക്കാനുള്ള മിടുക്ക് തനിക്ക് ഇല്ലെന്നു താരം തെളിയിക്കുകയും ചെയ്തു.

ശ്രേയസ് അയ്യര്‍
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ള താരമായിരുന്നു മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. ഐപിഎല്ലിനു മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ കളിച്ച മൂന്നു ടി20കളുടെ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയയിരുന്നു താരം. മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ച ശ്രേയസ് പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇംഗ്ലീഷ് പര്യടനത്തില്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള ശ്രേയസിന്റെ വീക്ക്‌നെസ് വീണ്ടും തുറന്നു കാണിക്കപ്പെട്ടു. ഷോര്‍ട്ട് ബോളുകളിലായിരുന്നു താരം കളിച്ച എല്ലാ മല്‍സരങ്ങളിലും പുറത്തായത്.

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയിലാണ് ശ്രേയസ് പ്ലെയിങ് ഇലവന്റെ ഭാഗമായത്. റണ്‍ചേസില്‍ അതിവേഗം സ്‌കോര്‍ ചെയ്യേണ്ടിയിരുന്ന സമയത്ത് സ്ലോ ഇന്നിങ്‌സായിരുന്നു താരം കളിച്ചത്. 23 ബോളില്‍ 121.74 സ്‌ട്രൈക്ക് റേറ്റോടെ 28 റണ്‍സെടുത്ത് ശ്രേയസ് പുറത്താവുകയായിരുന്നു. ഷോര്‍ട്ട് ബോളില്‍ തന്നൊയിരുന്നു താരം വിക്കറ്റ് വലിച്ചെറിഞ്ഞത്. ടി20 ലോകകപ്പിനു വേദിയാവുന്ന ഓസ്‌ട്രേലിയയില്‍ ഈ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് തീര്‍ച്ചയായും ശ്രേയസിനു കുഴപ്പങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ താരത്തെ ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്.


Click it and Unblock the Notifications











