For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഇവരുടെ അവസാനത്തേത്, അതു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനു പുറത്ത്!- 5 പേര്‍

ഒക്ടോബറിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഒരു മാറ്റത്തിന്റെ പാതയിലാണ്. പുതിയ ഒരുപാട് കളിക്കാര്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ദേശീയ ടീമിലേക്കു വന്നു കഴിഞ്ഞു. സീനിയര്‍ താരങ്ങള്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും അവരുടെ കരിയര്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. പലരും വൈകാതെ തന്നെ ടീമിനു പുറത്തുപോവാന്‍ സാധ്യത കൂടുതലാണ്.

1

ഈ വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പാണ്. ഒക്ടോബറിലാണ് ചാംപ്യന്‍ഷിപ്പ്. ലോകകപ്പിനായി ഒരു പെര്‍ഫെക്ട് ടീം കോമ്പിനേഷനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ. ഈ ലോകകപ്പ് ചില താരങ്ങളെ സംബന്ധിച്ച് അവസാനത്തേതു കൂടിയായിരിക്കും. 2024ലെ അടുത്ത ടൂര്‍ണമെന്റിലേക്കു പലരും ഇടം പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണത്തെ ടൂര്‍ണമെന്റിനു ശേഷം ഈ ഫോര്‍മാറ്റിലേക്കു ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ലാത്തവര്‍ ആരൊക്കെയാണെന്നു നോക്കാം.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഫിനിഷറുടെ റോളിലേക്കു ഇന്ത്യ കണ്ടു വച്ചിരിക്കുന്നയാളാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 37ാം വയസില്‍ ടീമിലേക്കു നാടകീയ തിരിച്ചുവരവാണ് അദ്ദേഹം ഈ വര്‍ഷം നടക്കിയത്. 2019 ലെ ഏകദിന ലോകകപ്പിനു ശേഷം ആദ്യമായിട്ടാണ് കാര്‍ത്തിക് ദേശീയ ടീമിലേക്കു മടങ്ങിയെത്തിയത്.

3

ഈ ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ സംഘത്തില്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശേഷം ഡികെ വിരമിക്കാനോ, ടീമില്‍ നിന്നു പുറത്തു പോവാനോയാണ് സാധ്യത. ലോകകപ്പ് വിജയത്തോടെ തന്നെ പടിയിറങ്ങാനായിരിക്കും കാര്‍ത്തികിന്റെ ആഗ്രഹം. അദ്ദേഹത്തിനു പകരം ഷാരൂഖ് ഖാന്‍, ആയുഷ് ബദോനി എന്നിവരെപ്പോലെയുള്ള യുവതാരങ്ങള്‍ ടി20 ടീമിലേക്കു വന്നേക്കും.

ശ്രേയസും ഡികെയും എന്തിന് ടീമില്‍?, പുറത്താക്കൂ..., സഞ്ജുവും ഹൂഡയും വരണമെന്ന് ഫാന്‍സ്

വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കരിയറിലെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ സമയത്തിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ബാറ്റിങില്‍ പഴയ മാജിക്കല്‍ ടച്ച് നഷ്ടമായ അദ്ദേഹം ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയമാണ്. കോലിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

5

അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ ലോകകപ്പില്‍ കോലി ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹത്തിന്റെ ഭാവി എന്താവുമെന്നു കണ്ടു തന്നെ അറിയണം. പഴയ കോലിക്കു ലോകകപ്പില്‍ തിരിച്ചുവരാനായാല്‍ അദ്ദേഹത്തിന്റെ കരിയറിനു ഭീഷണിയില്ല. മറിച്ചാണെങ്കില്‍ കോലി ടീമിനു പുറത്തുപോവാന്‍ സാധ്യത കൂടുതലാണ്.

ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വന്തം

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയും ഇത്തവണത്തെ ടി20 ലോകരകപ്പിനു ശേഷം ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. 35 കാരനായ് ഹിറ്റ്മാന് ഫിറ്റ്‌നസ് പ്രശ്‌നനങ്ങള്‍ നിരന്തരം തിരിച്ചടിയാവാറുണ്ട്. ഇതു മുന്നില്‍ കണ്ട് ജോലി ഭാരം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രോഹിത് ലോകകപ്പിനു ശേഷം ടി20 മതിയാക്കിയക്കും. പകരം ഏകദിന, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

7

അടുത്ത വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പും നടക്കാനിനിരിക്കുകയാണ്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ അതില്‍ ഇന്ത്യയെ വിജയികളാക്കുന്നതിലായിരിക്കും രോഹിത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ടു തന്നെ ടി20യില്‍ നിന്നും പിന്മാറിയാല്‍ അദ്ദേഹത്തിനു ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും സാധിക്കും

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലുണ്ടാവുമോയെന്ന കാര്യം ഇനിയും ഉറപ്പില്ല. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള സംഘത്തിലെ സര്‍പ്രൈസ് താരമായിരുന്നു അദ്ദേഹം. മികച്ച പ്രകടനം നടത്താനും അശ്വിനായിരുന്നു. പക്ഷെ ലോകകപ്പിനു ശേഷം അശ്വിന്‍ അധികം ടി20കളില്‍ കളിച്ചിട്ടില്ല.
നിലവില്‍ യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ് എന്നിവരാണ് ടി20യില്‍ സ്പിന്നര്‍മാരുടെ റോളില്‍ ടീമില്‍ സ്ഥാനമുറപ്പുള്ളവര്‍.

9

അതുകൊണ്ടു തന്നെ അശ്വിനെ ലോകകപ്പ് ടീമിലെടുക്കുമോയെന്ന കാര്യം സംശയവുമാണ്. ലോകകപ്പ് ടീമില്‍ ഇടം നേടിയാലും ഇല്ലെങ്കിലും ടൂര്‍ണമെന്റിനു ശേഷം അശ്വിനെ ടി20യിലേക്കു ഇന്ത്യ പരിഗണിക്കാനിടയില്ല. 35 കാരനായ താരം ടി20 മതിയാക്കി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ഗംഭീരമായ തിരിച്ചുവരവാണ് സ്വിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ നടത്തിയിരിക്കുന്നത്. നേരത്തേ ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പില്ലാത്ത താരമായിരുന്നു അദ്ദേഹം. എന്നാല്‍ സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളിലൂടെ ഭുവി ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു.
32 കാരനായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വില്ലന്‍ പരിക്കുകളാണ്. കരിയറിന്റെ നല്ലൊരു ഭാഗം പരിക്കു കാരണം അദ്ദേഹത്തിനു നഷ്ടമായിട്ടുണ്ട്.

11

വീണ്ടും പരിക്കുകളിലേക്കു വീഴുകയാണെങ്കില്‍ ഈ ലോകകപ്പിനു ശേഷം ഭുവിയെ ടീമിലെടുക്കണമോയെന്നു സെലക്ടര്‍മാര്‍ രണ്ടാമതൊന്നു ആലോചിക്കും. ഭുവിക്കു പകരം ടീമിലെ സ്ഥാനത്തിനായി ബാറ്റിങ് കൂടി അറിയാവുന്ന ദീപക് ചാഹറിനെപ്പോലെയുള്ളവര്‍ പുറത്തുനില്‍ക്കുകയാണ്. കൂടാതെ അര്‍ഷ്ദീപ് സിങും വലിയ പ്രതീക്ഷ നല്‍കുന്ന ഫാസ്റ്റ് ബൗളറാണ്. എന്നാല്‍ പരിക്കുകളെ തോല്‍പ്പിച്ച് മുന്നോട്ടു പോവാന്‍ സാധിക്കുകയാണെങ്കില്‍ 2024ലെ ലോകകപ്പിലും ഭുവിയെ കാണാന്‍ നമുക്ക് സാധിച്ചേക്കും.

Story first published: Monday, July 11, 2022, 14:47 [IST]
Other articles published on Jul 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+