For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20 നേടി, ഏകദിനം ഇന്ത്യ കൈവിട്ടേക്കും! കോലിപ്പട എല്ലാം പൊട്ടി

മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര

ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ വീണ്ടുമൊരു ഏകദിന പരമ്പരയ്ക്കു ഇറങ്ങിയിരിക്കുകയാണ്. ഇതിനു മുമ്പത്തെ പര്യടനത്തില്‍ വിരാട് കോലിയായിരുന്നു ടീമിനെ നയിച്ചിരുന്നതെങ്കില്‍ ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യയുടെ അങ്കം.

നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 2-1നായിരുന്നു ഹിറ്റ്മാനും സംഘവും പരമ്പര പോക്കറ്റിലാക്കിയത്. തുടരെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര തങ്ങളുടെ പേരിലാക്കുകയായിരുന്നു.

1

എന്നാല്‍ ഏകദിന പരമ്പരയില്‍ ഇങ്ങനെയൊരു പ്രകടനം ഇന്ത്യക്കു ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് അറിയാനുള്ളത്. സെന രാജ്യങ്ങളെന്നറിയപ്പെടുന്ന സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ അവസാനമായി കളിച്ച ഏകദിന പരമ്പരയിലെ പ്രകടനം തീര്‍ച്ചായും ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതല്ല. ഈ നാലു രാജ്യങ്ങളിലും അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു.

2

ഇംഗ്ലണ്ടില്‍ ഇന്ത്യ അവസാനമായി ഏകദിന പരമ്പരയില്‍ കളിച്ചത് 2018ലായിരുന്നു. അന്നു വിരാട് കോലിയായിരുന്നു ടീമിനെ നയിച്ചത്. മൂന്നു കളികളുടെ ടി20 പരമ്പര 2-1നു സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഏകദിനത്തില്‍ ടീമിനു പിഴച്ചു. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1നു പിടിച്ചെടുക്കുകയായിരുന്നു.
അന്നു നോട്ടിങ്ഹാമില്‍ നടന്ന ആദ്യ കളിയില്‍ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ പിന്നീട് ടീമിനു പിഴച്ചു. രണ്ടാം ഏകദിന്ം 86 റണ്‍സിനും അവസാനത്തെ മല്‍സരം എട്ടു വിക്കറ്റിനും ഇംഗ്ലണ്ട് ജയിച്ചുകയറുകയായിരുന്നു.

T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

3

2020ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു. അഞ്ചു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നെങ്കിലും ഏകദിനത്തില്‍ കെയ്ന്‍ വില്ല്യംസണിന്റെ കിവികള്‍ വിരാട് കോലിയും സംഘത്തോടു കണക്കുതീര്‍ത്തു.
ആദ്യ ഏകദിനത്തില്‍ നാലു വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. രണ്ടാം കദിനത്തില്‍ 22 റണ്‍സ് വിജയവുമായി കിവികള്‍ പരമ്പരയില്‍ അഭ്യേദമായ ലീഡ് നേടി. അവസാന കളിയില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് കിവീസ് പരമ്പര തൂത്തുവാരി.

4

2020ല്‍ തന്നെയിരുന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യ അവസാനമായി ഏകദിന പരമ്പരയില്‍ കളിച്ചത്. മൂന്നു മല്‍സരങ്ങളുടേതായിരുന്നു പരമ്പര. ന്യൂസിലാന്‍ഡിലേതു പോലെ സമ്പൂര്‍ണ തോല്‍വി ഇന്ത്യക്കു ഇവിടെ നേരിട്ടില്ല. 1-2നായിരുന്നു ഓസീസ് പരമ്പര പിടിച്ചെടുത്തത്.
സിഡ്‌നിയിലായിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യത്തെ ഏകദിനം. ഈ കളിയില്‍ 66 റണ്‍സിന്റെ വലിയ വിജയമാണ് ഓസീസ് ആഘോഷിച്ചത്.

ടി20 ലോകകപ്പ് ഇവരുടെ അവസാനത്തേത്, അതു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനു പുറത്ത്!- 5 പേര്‍

5

രണ്ടാം ഏകദിനത്തില്‍ ജയിച്ച് ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വിരാട് കോലിയു സംഘവും രണ്ടാമങ്കത്തിലും കീഴടങ്ങി. ഓസീസ് ജയം 51 റണ്‍സിനായിരുന്നു. എന്നാല്‍ അവസാനത്തെ കളി ജയിച്ച് ഇന്ത്യ മാനം കാത്തു. 13 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്.

6

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യ സൗത്താഫ്രിക്കയില്‍ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പരിക്കു കാരണം ഇന്ത്യക്കു പര്യടനത്തില്‍ നഷ്ടമായപ്പോള്‍ പകരം ഏകദിനത്തില്‍ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. എന്നാല്‍ ടെംബ ബവുമ നയിച്ച സൗത്താഫ്രിക്ക മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ തൂത്തുവാരി.

7

ആദ്യത്തെ ഏകദിനത്തില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ഏകദിനത്തില്‍ കൂടുതല്‍ ആധികാരികമായിട്ടാണ് ആതിഥേയര്‍ ജയിച്ചുകയറിയത്. ഏഴു വിക്കറ്റിനു അവര്‍ ഇന്ത്യയെ തകര്‍ത്തു. അവസാന ഏകദിനത്തില്‍ ഇന്ത്യ റണ്‍ചേസില്‍ ത്രില്ലിങ് വിജയത്തിന് അരികില്‍ വരെയെത്തിയെങ്കിലും പടിക്കല്‍ കലമുടച്ചു. നാലു റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്.

Story first published: Tuesday, July 12, 2022, 16:55 [IST]
Other articles published on Jul 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+