വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

ഹാര്‍ദിക് നാലു വിക്കറ്റു ഫിഫ്റ്റിയുമടിച്ചിരുന്നു

ഇംഗ്ലണ്ടുമായുള്ള ഏകിന പരമ്പരയില്‍ ടീം ഇന്ത്യയെ ചാംപ്യന്‍മാരാക്കിയെങ്കിലും നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകരാണ് രോഹിത്തിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു ഹാര്‍ദിക് കാഴ്ചവച്ചത്. ബൗളിങില്‍ നാലു വിക്കറ്റുകളുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ അദ്ദേഹം ബാറ്റിങില്‍ 71 റണ്‍സും നേടിയിരുന്നു.

1

റണ്‍ചേസില്‍ ഇന്ത്യന്‍ ടീം പതറിയപ്പോള്‍ രക്ഷകരായത് ഹാര്‍ദിക്കും റിഷഭ് പന്തുമായിരുന്നു. അഞ്ചാം വിക്കറ്റില്‍ 133 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതും ഇതു തന്നെയായിരുന്നു. ഏഴോവറില്‍ മൂന്നു മെയ്ഡനുകളടക്കം 24 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഹാര്‍ദിക് നാലു പേരെ പുറത്താക്കിയത്. മൂന്നോവറുകള്‍ ബാക്കിയുണ്ടായിട്ടും താരത്തിനു അതു നല്‍കാതിരുന്നതിലാണ് രോഹിത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഹാര്‍ദിക്കിനു അദ്ദേഹം മനപ്പൂര്‍വ്വം അഞ്ചു വിക്കറ്റ് നേട്ടം നിഷേധിക്കുകയായിരുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു.

2

രോഹിത് ശര്‍മയ്ക്കു ഹാര്‍ദിക് പാണ്ഡ്യയോടു അസൂയയാണോ? അഞ്ചു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. അവസാനത്തെ ആറോവറുകളില്‍ ബൗള്‍ ചെയ്യിച്ചതുമില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
രോഹിത് ശര്‍മയുടേത് വളരെ മോശം തന്ത്രങ്ങളായിരുന്നു. ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ വീണിരുന്നു, ഹാര്‍ദിക് പാണ്ഡ്യ നാലു വിക്കറ്റുകളുമെടുത്തു. എന്നിട്ടും അദ്ദേഹത്തിന്റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

3

ഹാര്‍ദിക് പാണ്ഡ്യ അഞ്ചു വിക്കറ്റുകള്‍ അര്‍ഹിച്ചിരുന്നു. പക്ഷെ രോഹിത് ശര്‍മ അതിനു സമ്മതിച്ചില്ലെന്നായിരുന്നു ഒരു പ്രതികരണം.
ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും തമ്മില്‍ ശത്രുതയിലാണെന്നതിന്റെ വ്യക്തമായ തെളിവ് തന്നെയാണിതെന്നായിരുന്നു ഇതെന്നായിരുന്ന മറ്റൊരു യൂസറുടെ ആരോപണം.

4

അതേസമയം, മൂന്നാം ഏകദിനത്തിലേക്കു വന്നാല്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യ 259 റണ്‍സിലൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ വരെ അവര്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വാലറ്റത്തെ വേഗത്തില്‍ പുറത്താക്കി ഇന്ത്യ ഇതു തടയുകയായിരുന്നു. 45.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ധോണി vs റെയ്‌ന, ഏകദിനത്തിലെ മികച്ച ബാറ്ററാര്?

5

60 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. ജേസണ്‍ റോയ് 41ഉം മോയിന്‍ അലി 34ഉം ക്രെയ്ഗ് ഒവേര്‍ട്ടന്‍ 34ഉം റണ്‍സെടുത്തു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നാലു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. യുസ്വേന്ദ്ര ചഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

6

റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്നു. 72 റണ്‍സിനുള്ളില്‍ നാലു പേരെ നഷ്ടമായ ഇന്ത്യ പരുങ്ങി. രോഹിത് (17), ശിഖര്‍ ധവാന്‍ (1), വിരാട് കോലി (17), സൂര്യകുമാര്‍ യാദവ് (16) എന്നിവരാണ് തുടക്കത്തില്‍ തന്നെ മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റിഷഭ് പന്ത്- ഹാര്‍ദിക് പാണ്ഡ്യ ജോജിയുടെ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ രക്ഷിച്ചു. 133 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ടീം സ്‌കോര്‍ 205ല്‍ വച്ച് ഹാര്‍ദിക് മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.
റിഷഭ് 113 ബോളില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 125 റണ്‍സുമായി പുറത്താവാതെ നിന്നു. ഹാര്‍ദിക് 55 ബോളിലാണ് 10 ബൗണ്ടറികളടക്കം 71 റണ്‍സെടുത്തത്. റിഷഭാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Story first published: Monday, July 18, 2022, 15:33 [IST]
Other articles published on Jul 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X