Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നിട്ടുള്ള പല കളിക്കാരും അണ്ടര്‍ 19 തലത്തിലൂടെ ഉയര്‍ന്നുവന്നരാണ്. പക്ഷെ അണ്ടര്‍ 19 വിഭാഗത്തില്‍ കസറിയ എല്ലാവര്‍ക്കും സീനിയര്‍ ടീമിനൊപ്പം ഇതാവര്‍ത്തിക്കാനുമായിട്ടില്ല. ചുരുക്കം ചില കളിക്കാര്‍ക്കു മാത്രമെ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും ഒരുപോലെ മികവ് പുലര്‍ത്താനായിട്ടുള്ളൂ.

അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ച ചില കളിക്കാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വെറും ഒരു കളിയില്‍ മാത്രം അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി നറുക്കുവീണ അഞ്ചു പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അണ്ടര്‍ 19 തലത്തില്‍ കളിച്ചിട്ടുള്ള താരമാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ അഗ്രസീവായി ബാറ്റ് ചെയ്ത് റണ്‍സ് വാരിക്കൂട്ടുന്ന താരമാണ് അദ്ദേഹം. ഈ വര്‍ഷം ഇന്ത്യന്‍ ടീമനെ നയിക്കാനുള്ള അവസരവും റിഷഭിനെ തേടിയെത്തിയിരുന്നു.

2

സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലായിരുന്നു അദ്ദേഹം ക്യാപ്റ്റനായത്. രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കുകയും ടീമിനെ നയിക്കേണ്ടിയിരുന്ന കെഎല്‍ രാഹുലിനു പരിക്കേറ്റ് പിന്‍മാറുകയും ചെയ്തതോടെ റിഷഭിനു ക്യാപ്റ്റനായി നറുക്കുവീഴുകയായിരുന്നു.
നേരത്തേ റിഷഭിനു ഒരു കളിയില്‍ മാത്രം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2015ലായിരുന്നു ഇത്. അണ്ടര്‍ 19 തലത്തില്‍ ഇഷാന്‍ കിഷന്റെ ക്യാപ്റ്റന്‍സിയിലാണ് റിഷഭ് കൂടുതലും കളിച്ചിട്ടുള്ളത്.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അണ്ടര്‍ 19 തലത്തില്‍ നായകനായിട്ടുണ്ട്. 2004ലായിരുന്നു ഡിക്കെ ഒരു മല്‍സരത്തില്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായത്. അന്നു അമ്പാട്ടി റായുഡുവിനു കീഴിലായിരുന്നു കാര്‍ത്തിക് ജൂനിയര്‍ തലത്തില്‍ കളിച്ചിരുന്നത്. റായുഡുവിന്റെ അഭാവത്തില്‍ ഒരു കളിയില്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു.

ഈ ഷോട്ടുകള്‍ റിഷഭിനെക്കൊണ്ടേ കഴിയൂ, ആരും ശ്രമിക്കേണ്ട- ഇതാ മൂന്നു ഷോട്ടുകള്‍

4

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ മികച്ച പ്രകടനമാണ് ഡികെയ്ക്കു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനു വഴിയൊരുക്കിയത്. 2019നു ശേഷം ആദ്യമായാണ് അദ്ദേഹം ടീമില്‍ തിരികെയെത്തയിയത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ഇന്ത്യയുടെ സീനിയര്‍ ടീമിനെ ഇതുവരെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ അണ്ടര്‍ 19 വിഭാഗത്തില്‍ അദ്ദേഹം ഒരു കളിയില്‍ നായകനായിട്ടുണ്ട്. 2007ലാണ് ജഡ്ഡു അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത്.
വിരാട് കോലിയായിരുന്നു അന്നു ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ നയിച്ചിരുന്നത്. ജഡേജ വൈസ് ക്യാപ്റ്റനുമായിരുന്നു. കോലിക്കു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു ജഡ്ഡു.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ സീനിയര്‍ ടീമിനു അകത്തും പുറത്തുമായി തുടരുന്ന സഞ്ജു സാംസണും ഒരിക്കല്‍ ജൂനിയര്‍ ടീമിന്റെ നായകനായിട്ടുണ്ട്. 2014ലായിരുന്നു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചത്. ഒരു മല്‍സരത്തില്‍ മാത്രമായിരുന്നു സഞ്ജു ടീമിനെ നയിച്ചത്.
ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഈ വര്‍ഷം നടന്ന സീസണില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനലിലെത്തുകയും ചെയ്തിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു ഇത്.

7

അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി സീനിയര്‍ ടീമില്‍ കണ്ടത്. ഈ മല്‍സരത്തില്‍ 77 റണ്‍സുമായി അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് സഞ്ജു അടുത്തതായി കളിക്കുന്നത്.

രവി ശാസ്ത്രി

രവി ശാസ്ത്രി

ഇന്ത്യയുടെ മുന്‍ കോച്ചും മുന്‍ സൂപ്പര്‍ താരവുമായ രവി ശാസ്ത്രിയും നേരത്തേ ജൂനിയര്‍ ടീമിന്റെ നായകനായിട്ടുണ്ട്. 1981ലാണ് ശാസ്ത്രിയെ തേടി ക്യാപ്റ്റന്‍സിയെത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1983ലെ ലോകകപ്പില്‍ അദ്ദേഹം കപില്‍ ദേവിനു കീഴില്‍ ഇന്ത്യക്കായി കളിക്കുകയും ചെയ്തു. ടീമിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനും ശാസ്ത്രിക്കു സാധിച്ചു. കിരീട ഫേവറിറ്റുകളായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയം.

Story first published: Sunday, July 17, 2022, 14:43 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+