For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വില്ലിയെ കടത്തിവെട്ടി, ഹിറ്റ്മാനെ വെല്ലാന്‍ ആരുമില്ല! വമ്പന്‍ നേട്ടം

കൂടുതല്‍ റണ്‍സെുത്ത വിദേശ താരമായി മാറി

ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റിങില്‍ വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കളിയില്‍ 17 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും നേട്ടം കുറിക്കാന്‍ അതുതന്നെ ധാരാളമായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്ററായിട്ടാണ് ഇംഗ്ലണ്ട് മാറിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യസണിനെ രോഹിത് പിന്തള്ളുകയായിരുന്നു.

1

27 ഇന്നിങ്‌സുകളില്‍ നിന്നും 67.80 ശരാശരിയില്‍ 1428 റണ്‍സാണ് ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ സ്‌കോര്‍ ചെയ്തിട്ടുള്ളത്. നേരത്തേ കെയ്ന്‍ വില്ല്യംസണായിരുന്നു ഈ ലിസ്റ്റിലെ ഒന്നാമന്‍. വില്ലി 23 ഇന്നിങ്‌സുകളില്‍ നിന്നും 69.65 ശരാശരിയില്‍ നേടിയത് 1393 റണ്‍സാണ്.
ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുള്ള വിദേശ ബാറ്ററും ഹിറ്റ്മാനാണ്. 90.86 സ്‌ട്രൈക്ക് റേറ്റോടെ ഏഴു സെഞ്ച്വറികള്‍ അദ്ദേഹം ഇവിടെ നേടിക്കഴിഞ്ഞു. വില്ലിക്കാവട്ടെ നേടാനായത് നാലു സെഞ്ച്വറികള്‍ മാത്രമാണ്.

2

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും നായകനുമായ റിക്കി പോണ്ടിങാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. 37 ഇന്നിങ്‌സുകളില്‍ നിന്നും 42.03 ശരാശരിയില്‍ അദ്ദഹം നേടിയത് 1387 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.
വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. റിച്ചാര്‍ഡ്‌സ് 29 ഇന്നിങ്‌സുകളില്‍ നിന്നും 1345ഉം കോലി 32 ഇന്നിങ്‌സുകളില്‍ നിന്നും 1332ഉം റണ്‍സെടുത്തിട്ടുണ്ട്. റിച്ചാര്‍ഡ്‌സ് നാലു സെഞ്ച്വറികള്‍ ഇവിടെ നേടിയപ്പോള്‍ ഒരേയൊരു ഏകദിന സെഞ്ച്വറി മാത്രമേ കോലി സ്‌കോര്‍ ചെയ്യാനായുള്ളൂ.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

3

അതേസമയം, 260 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഫൈനലിനു തുല്യമായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. തുടരെ മൂന്നാമത്തെ കളിയിലും ടോസ് ലഭിച്ച രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ജോസ് ബട്‌ലറാണ് (60) ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 80 ബോളില്‍ അദ്ദേഹം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ജേസണ്‍ റോയ് (41), മോയിന്‍ അലി (34), ക്രെയ്ഗ് ഒവേര്‍ട്ടന്‍ (32) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവും

4

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉജ്ജ്വല പ്രകടനം നടത്തിയത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഏഴോവറില്‍ മൂന്നു മെയ്ഡനടക്കം 24 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. യുസ്വേന്ദ്ര ചഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി.രണ്ടാം ഏകദിനത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളിച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്കുപകരം സിറാജ് ടീമിലേക്കു വരികയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്ലേ.

Story first published: Sunday, July 17, 2022, 21:56 [IST]
Other articles published on Jul 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+