IND vs ENG: കിരീടപ്പോരില്‍ രോഹിത് ഫ്‌ളോപ്പാവും! രണ്ടക്കം കടന്നത് ഒരുതവണ മാത്രം
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും അങ്കത്തില്‍ തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യയുടെ കിടിലന്‍ വിജയം. അഞ്ചു വിക്കറ്റിനു ആതിഥേയരുടെ കഥ കഴിച്ച് രോഹിത് ശര്‍മയും സംഘവും കിരീടം പിടിച്ചെടുക്കുകയായിരുന്നു.

റിഷഭ് പന്തിന്റെ (125*) അപരാജിത സെഞ്ച്വറിയും ഹാര്‍ദിക് പാണ്ഡ്യയുടെ (71) ഫിഫ്റ്റിയുമാണ് റണ്‍ചേസില്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. നായകന്‍ രോഹിത്തുള്‍പ്പെടെ ബാറ്റിങില്‍ മറ്റാരും ക്ലിക്കായില്ല. വിദേശത്തു ഏകദിന പരമ്പരയിലെ ഫൈനലിനു തുല്യമായ അവസാന കളിയില്‍ ഫ്‌ളോപ്പാവുകയെന്ന പതിവ് രോഹിത് ഇംഗ്ലണ്ടിനെതിരേയും തെറ്റിച്ചില്ല.

ഏകദിന പരമ്പരയില്‍ വിദേശത്തു വിജയികളെ തീരുമാനിക്കുന്ന അവസാനത്തെ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനമെടുത്താല്‍ എല്ലാം ദയനീയമാണെന്നു കാണാന്‍ സാധിക്കും. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തില്‍ നേടിയ 17 റണ്‍സാണ് തമ്മില്‍ ഭേദം. മറ്റു ഇന്നിങ്‌സുകളിലൊന്നും ഹിറ്റ്മാന്‍ രണ്ടക്കം പോലും കണ്ടിട്ടില്ല. ഞായറാഴ്ചത്തെ കളിയില്‍ 17 ബോളില്‍ നിന്നും നാലു ബൗണ്ടറികളോടെയാണ് അദ്ദേഹം 17 റണ്‍സെടുത്തത്.
IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അതിനു മുമ്പുള്ള മൂന്നു 'ഫൈനല്‍' സമാനമായ അവസാന മല്‍സരങ്ങളിലും രോഹിത് നിരാശപ്പെടുത്തിയിരുന്നു. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ ഒമ്പതു റണ്‍സിനും 2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടു റണ്‍സിനും 2011ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അഞ്ചു റണ്‍സിനും രോഹിത് പുറത്തായിരുന്നു.

ഇംഗ്ലണ്ടുമായുള്ള അവസാന അങ്കത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ നേട്ടമാണ് രോഹിത് ശര്‍മ കുറിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ഹിറ്റ്മാന്‍ മാറിയിരിക്കുകയാണ്.
കൂടാതെ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ നായകരുടെ എലൈറ്റ് ക്ലബ്ബിലും അദ്ദേഹം അംഗമായി. നേരത്തേ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ മാത്രമേ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കൈക്കലാക്കിയിട്ടുള്ളൂ.
IND vs ENG: ബട്‌ലറുടെ വലിയ പിഴ, നന്ദി പറഞ്ഞ് റിഷഭ് ഫാന്‍സ്!- ഇതാണ് സംഭവം

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകസ്ഥാനത്തേക്കു വന്നതിനു ശേഷം രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചയായ ഏഴാമത്തെ പരമ്പരനേട്ടമാണിത്.
ന്യൂസിലാന്‍ഡുമായുള്ള നാട്ടിലെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് രോഹിത് ക്യാപ്റ്റനായുള്ള തുടക്കം ആഘോഷിച്ചത്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെ ഏകദിന, ടി20 പരമ്പരകളിലും ഇന്ത്യ 3-0നു തൂത്തുവാരി. തുടര്‍ന്നു ശ്രീലങ്കയെ ടി20, ടെസ്റ്റ് പരമ്പരകളില്‍ 3-0നും 2-0നും തൂത്തുവാരാനും രോഹിത്തിനും സംഘത്തിനും കഴിഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടിനെ ടി20, ഏകദിന പരമ്പരകളിലും 2-1നു ഇന്ത്യ കെട്ടുകെട്ടിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്ററിലെ മൂന്നാമങ്കത്തിലേക്കു വന്നാല്‍ ടോസിനു ശേഷം രോഹിത് ശര്‍മ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ജോസ് ബട്‌ലറുടെ (60) ഫിഫ്റ്റ്‌റിയിലേറി ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാലു വിക്കറ്റുകളുമായി മിന്നിട്ട ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം കൂടിയാണിത്. യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റും നേടി.

റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. നാലു വിക്കറ്റിനു 72 റണ്‍സിലേക്കു വീണ ടീമിനെ രക്ഷിച്ചത് റിഷഭ് പന്ത്- ഹാര്‍ദിക് പാണ്ഡ്യ ജോടിയാണ്. അഞ്ചാം വിക്കറ്റില്‍ 133 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തു. 205ല്‍ വച്ചാണ് ഹാര്‍ദിക് പുറത്തായത്. അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. റിഷഭിന്റെ (125*) അപരാജിത സെഞ്ച്വറിയിലേറി ഇന്ത്യ 42.1 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications