IND vs ENG: മൂന്നാം ഏകദിനത്തിന് ബുംറയില്ല!, നിര്‍ണ്ണായക മത്സരത്തില്‍ പുറത്ത്, കാരണമിതാ

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് - ഇന്ത്യ മൂന്നാം ഏകദിനം മാഞ്ചസ്റ്ററില്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സിന് ജയിച്ചു. അതുകൊണ്ട് തന്നെ മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര നേടുക. ഇന്ത്യ ശക്തമായ പ്ലേയിങ് 11 കളത്തിലിറക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ബുംറയുടെ അഭാവം ശരിക്കും ആരാധകരെ ഞെട്ടിച്ചു. അപ്രതീക്ഷിതമായാണ് ഇന്ത്യ ബുംറയെ പുറത്തിരുത്തിയത്.
സൂപ്പര്‍ പേസര്‍ക്ക് പകരം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. പരിക്ക് സംബന്ധിച്ച് ഇന്നലെ വരെ റിപ്പോര്‍ട്ടുകളൊന്നുമില്ലാതിരുന്നതിനാല്‍ എന്തുകൊണ്ടാണ് ബുംറയെ പുറത്തിരുത്തിയതെന്നത് സംബന്ധിച്ച് ആരാധകര്‍ക്ക് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ബുംറയുടെ പരിക്കിനെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കുകയായിരുന്നു.

കാല്‍ക്കുഴക്കേറ്റ പരിക്ക് കാരണമാണ് ബുംറക്ക് വിശ്രമം അനുവദിച്ചതെന്നാണ് രോഹിത് വ്യക്തമാക്കിയത്. നിലവില്‍ ചെറിയ പരിക്ക് മാത്രമാണുള്ളതെന്നും സാഹസം എടുക്കാന്‍ ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നും അതിനാലാണ് വിശ്രമം നല്‍കിയതെന്നാണ് രോഹിത് വിശദീകരിച്ചത്. ടി20 ലോകകപ്പിന് ഇനി മൂന്ന് മാസം മാത്രമാണ് ദൂരം. അതുകൊണ്ട് തന്നെ സൂപ്പര്‍ പേസറുടെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റു.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

അതുകൊണ്ടാണ് തുടക്കത്തിലേ തന്നെ ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേട്ടത്തേക്കാളുപരിയായി ബുംറയുടെ ഫിറ്റ്‌നസിന് തന്നെയാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ബുംറയുടെ പരിക്ക് ഗുരുതരമാകാതെ ടീമിന് നോക്കേണ്ടതായുണ്ട്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ബുംറക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുന്നത്. ആവിശ്യത്തിന് വിശ്രമം നല്‍കി ഏഷ്യാ കപ്പിലൂടെ തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ബുംറയുടെ പകരക്കാരനായി പ്ലേയിങ് 11 എത്തിയ മുഹമ്മദ് സിറാജ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയേയും മൂന്നാമന്‍ ജോ റൂട്ടിനേയും പൂജ്യത്തിന് പുറത്താക്കാന്‍ മുഹമ്മദ് സിറാജിനായി. തന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കി രണ്ട് വിക്കറ്റ് നേടാന്‍ സിറാജിന് സാധിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യ തന്റെ ആദ്യത്തെ നാല് ഓവറില്‍ മൂന്ന് മെയ്ഡന്‍ എറിഞ്ഞപ്പോള്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications