IND vs ENG: ഇന്ത്യയുടെ 'വാട്‌സനായി' ഹാര്‍ദിക്, കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ ബെസ്റ്റ് ബൗളിങ് പുറത്തെടുത്ത അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതിരുന്നു. പിന്നീട് റണ്‍ചേസിലും ഹാര്‍ദിക് ടീമിന്റെ ഹീറോയായി മാറി.
റണ്‍ചേസില്‍ ഇന്ത്യ പരുങ്ങവെ 71 റണ്‍സാണ് താരം നേടിയത്. റിഷഭ് പന്തുമായുള്ള ഹാര്‍ദിക്കിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് കളിയില്‍ ഇന്ത്യക്കു അഞ്ചു വിക്കറ്റിന്റെ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ പരമ്പര 2-1നു പോക്കറ്റിലാക്കിയത്.

ഇന്ത്യക്കു ഒരു ഏകദിന മല്‍സരത്തില്‍ നാലു വിക്കറ്റുകളും ഫിഫ്റ്റിയുമടിച്ച അഞ്ചാമത്തെ താരം കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. ക്രിസ് ശ്രീകാന്ത്, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഹാര്‍ദിക്കും ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.

അതേസമയം, ഏകദിനത്തില്‍ ഇതുവരെ ലോക ക്രിക്കറ്റില്‍ 56 കളിക്കാര്‍ ഒരു മല്‍സരത്തില്‍ ഫിഫ്റ്റിയും നാലു വിക്കറ്റകളും കൈക്കലാക്കിയിട്ടുണ്ട്. ടി20യിലാവട്ടെ അഞ്ചു പേര്‍ക്കാണ് ഈ നേട്ടം കുറിക്കാനായത്.
ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും ഹാര്‍ദിക് പാണ്ഡ്യ എത്തിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും ഒരു കളിയില്‍ ഫിഫ്റ്റിയും നാലു വിക്കറ്റുകളുമെടുത്ത ലോകത്തിലെ രണ്ടാമത്തെ താരമായി ഹാര്‍ദിക് മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യ കളിയില്‍ അദ്ദേഹം 33 ബോളില്‍ 51 റണ്‍സും നാലു വിക്കറ്റുകളുമെടുത്തിരുന്നു. നേരത്തേ വാട്‌സന്‍ മാത്രമാണ് ഏകദിനത്തിലും ടി20യിലും ഒരു കളിയില്‍ ഫിഫ്റ്റിയും നാലു വിക്കറ്റുകളുമെടുത്ത ആദ്യത്തെ താരം.
സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നിരന്തരം ഹാര്‍ദിക് പാണ്ഡ്യയെ വലച്ചിരുന്നു. ഈ കാരണത്താല്‍ അദ്ദേഹം ഏറെക്കാലം ബൗളിങില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം പുതിയൊരു ഹാര്‍ദിക്കിനെയാണ് കണ്ടത്. ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ടൈറ്റന്‍സിനെ ചാംപ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അതിനു ശേഷം കളിച്ച മല്‍സരങ്ങളിലെല്ലാം ഹാര്‍ദിക് ബൗള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഏഴോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 24 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഹാര്‍ദിക് നാലു പേരെ പുറത്താക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications