വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 8, 12, 10, 22, 23, 10, 2 റണ്‍സ്; രാഹുലിനെ പുറത്താക്കണം! ആരാധകരോഷം

രണ്ടാം ടെസ്റ്റിലും താരം ഫ്‌ളോപ്പായി

RAHUL

ബംഗ്ലാദശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ഫ്‌ളോപ്പായി ഇന്ത്യന്‍ നായകനും ഓപ്പണറുമായ കെഎല്‍ രാഹുല്‍. വീണ്ടുമൊരിക്കല്‍ക്കൂടി ബാറ്റിങില്‍ ദയനീയ പരാജയമായതോടെ ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. എത്രയും വേഗം രാഹുലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടരവെ രാഹുല്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് വിക്കറ്റ് കൈവിടുകയായിരുന്നു. ബംഗ്ലാദേശ് നായകന്‍ ഷാക്വിബുല്‍ ഹസന്റെ ബൗളിങില്‍ നൂറുല്‍ ഹസനായിരുന്നു ക്യാച്ചെടുത്തത്. ഇതിനു പിറകെയാണ് സോഷ്യല്‍ മീഡിയയില്‍ രാഹുലിനു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നത്.

ഒരാള്‍ കുറയും

ഒരാള്‍ കുറയും

ടി20 ഫോര്‍മാറ്റില്‍ കെഎല്‍ രാഹുല്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് സ്‌ട്രൈക്ക് നേരിടുകയാണെങ്കില്‍ കളിയില്‍ 19 ഓവര്‍ മാത്രമേ ടീമിനു ലഭിക്കുകയുള്ളൂ. എന്നാല്‍ ടെസ്റ്റിലാണ് രാഹുല്‍ ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഇന്ത്യക്കു ഒരാള്‍ കുറവായിരിക്കുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

സഞ്ജുവടക്കമുള്ളവര്‍ കാത്തിരിക്കുന്നു

സഞ്ജുവടക്കമുള്ളവര്‍ കാത്തിരിക്കുന്നു

മുന്‍ഗണനാ ക്രമത്തില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും കെഎല്‍ രാഹുലിനെ ഒഴിവാക്കണം. അയാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ. അവിടെ കളിച്ച് ഫോം വീണ്ടെടുത്താല്‍ വീണ്ടും ദേശീയ ടീമിലേക്കു വരട്ടെ.

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, പൃഥ്വി ഷാ തുടങ്ങി ഒരുപാട് മികച്ച കളിക്കാര്‍ ടെസ്റ്റില്‍ അവസരം കാത്ത് പുറത്തിരിക്കുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: IND vs SL: ലങ്ക വരുന്നു, ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? 5 പേര്‍ പുറത്താവും

ഗില്‍ കളിക്കട്ടെ

ഗില്‍ കളിക്കട്ടെ

എല്ലാ ഫോര്‍മാറ്റുകളിലും കെഎല്‍ രാഹുല്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ടി20, ഏകദിനം എന്നിവയില്‍ രാഹുലിനെ ഒഴിവാക്കി ഇഷാന്‍ കിഷനെയും ടെസ്റ്റില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലിനെയും സ്ഥിരമായി കളിപ്പിക്കൂയെന്നായിരുന്നു ഒരു നിര്‍ദേശം.

Also Read: IPL 2023: സഞ്ജു കൂടെ നിന്നിട്ടും രോഹനെ ആര്‍ക്കും വേണ്ട! 2 മലയാളികളെ വാങ്ങി റോയല്‍സ്

കര്‍ണാടകയില്‍ നിന്നുള്ള കെഎല്‍ രാഹുലിന്റെ ഒരു ഫാനെന്ന നിലയിലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കണം, രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ഒരു യൂസര്‍ കുറിച്ചു.

രാഹുല്‍ പേടിത്തൊണ്ടന്‍

രാഹുല്‍ പേടിത്തൊണ്ടന്‍

വലിയ പേടിത്തൊണ്ടനാണ് കെഎല്‍ രാഹുല്‍. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പരിഹാസ കഥാപാത്രമാണ് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കു വേണ്ടി എല്ലാ ഇലവനിലും രാഹുല്‍ കളിക്കുന്നുണ്ട്.

ഒരു നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചത് എനിക്കു ഓര്‍മ പോലും വരുന്നില്ല.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സീസണില്‍ രാഹുല്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ അദ്ദേഹത്തെ ഇപ്പോള്‍ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നായിരുന്നു ഒരു ട്വീറ്റ്.

അവസാന 7 ഇന്നിങ്‌സുകളിലെ പ്രകടനം

അവസാന 7 ഇന്നിങ്‌സുകളിലെ പ്രകടനം

കെഎല്‍ രാഹുലിന്റെ അവസാനത്തെ ഏഴു ടെസ്റ്റ് ഇന്നിങ്‌സുകളിലെ പ്രകടനമെടുത്താല്‍ ഒന്നില്‍പ്പോലും 25 റണ്‍സ് പോലും നേടിയിട്ടില്ലെന്നു കാണാം. രണ്ടു തവണ മാത്രമാണ് അദ്ദേഹം 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ 8, 12, 10 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുള്‍. ബംഗ്ലാദേശുമായ ഈ പരമ്പരയിലാവട്ടെ 22, 23, 10, 2 എന്നിങ്ങനെ സ്‌കോറുകള്‍ക്കും അദ്ദേഹം പുറത്തായി.

Story first published: Saturday, December 24, 2022, 17:01 [IST]
Other articles published on Dec 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X