For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി ഐസിസി കളി തുടങ്ങി? ആ നീക്കം സംശയകരം!! പാക് ഫാന്‍സ് രംഗത്ത്, സംഭവമറിയാം

മുംബൈ: ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള അംപയര്‍മാരുയെും മാച്ച് റഫറിമാരുടെയും ലിസ്റ്റ് ഐസിസി പുറത്തുവിട്ടതിനു പിന്നാലെ പാകിസ്താന്‍ ആരാധകര്‍ കലിപ്പിലാണ്. ഇന്ത്യയെ സഹായിക്കാനുള്ള കള്ളക്കളികള്‍ ജയ് ഷാ മേധവിയായ ഐസിസി തുടങ്ങിക്കഴിഞ്ഞെന്നാണ് അവര്‍ ആരോപിക്കുന്നത്.

നാളെ (ബുധന്‍) രാത്രി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യത്തെ സെമി ഫൈനല്‍. ഇരുടീമുകളും കന്നി ലോക കിരീടം സ്വപ്‌നം കാണുന്നവരാണ്.

വ്യാഴാഴ്ച രാത്രി മുംബൈയിലെ വാംഖഡെയിലെ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ രണ്ടു തവണ ജേതാക്കളായ ഇംഗ്ലണ്ടുമായും കൊമ്പുകോര്‍ക്കും.

Andy Pycroft SURYA T20 WC 2026

പാക് ഫാന്‍സിനെ ചൊടിപ്പിച്ചതെന്ത്?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ സെമി ഫൈനല്‍ പോരാട്ടത്തിന്റെ മാച്ച് റഫറിയായി സിംബാബ്‌വെയില്‍ നിന്നുള്ള ആന്‍ഡി പൈക്രോഫ്റ്റിനെ ഐസിസി നിയമിച്ചതാണ് പാകിസ്താന്‍ ആരാധകര്‍ രംഗത്തു വരാനുള്ള കാരണം.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

ഐസിസിയുടെ എലൈറ്റ് അംപയര്‍മാരുടെ പാനലിലുള്ള പൈക്രോഫ്റ്റ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതലാണ് പാകിസ്താനികള്‍ക്കു വെറുക്കപ്പെട്ടയാളായി മാറിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പു ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനു മുമ്പ് ക്യാപ്റ്റന്‍മാരായ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും ഹസ്തദാനം ചെയ്യാന്‍ തയ്യാറായിരുന്നില്ല.

ഇതിനു പിന്നില്‍ പൈക്രോഫ്റ്റിന്റെ ഇടപെടലാണെന്നായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്നു ആരോപിച്ചത്. പരസ്പരം ഹസ്തദാനം പാടില്ലെനനു രണ്ടു ക്യാപ്റ്റന്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത് മാച്ച് റഫറിയായ പൈക്രോഫ്റ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതു ക്രിക്കറ്റിന്റെ സ്പിരിറ്റിനു എതിരാണെന്നു പിസിബി വാദിക്കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവത്തില്‍ പൈക്രോഫ്റ്റ് വെറുമൊരു ദൂതനാണെന്നായിരുന്നു ഐസിസി റിവ്യുവില്‍ വ്യക്താമായി. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി ഹസ്തദാനം ഉപേക്ഷിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതു പൈക്രോഫ്റ്റ് പാക് ക്യാംപിന അറിയിക്കുകയാണ് ചെയ്‌തെന്നു തെളിയുകയും ചെയ്തു.

T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍

പക്ഷെ പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നും ഉടന്‍ ഒഴിവക്കണമെന്നും ഇല്ലെങ്കില്‍ പിന്‍മാറുമെന്നും പിസിബി ഭീഷണിയും മുഴക്കി. ഒടുവില്‍ പൈക്രോഫ്റ്റ് ഈ സംഭവത്തില്‍ പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്ന് അകാശപ്പെട്ട പാകിസ്താന്‍ തുടര്‍ന്നു കളിക്കാനും തയ്യാറായി.

എന്നാല്‍ തെറ്റായ ആശയവിനിമയത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും തെറ്റ് ചെയ്തുവെന്നു സമ്മതിച്ചിട്ടില്ലെന്നും ഐസിസി വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത് ഒഴിവാക്കാന്‍ പാകിസ്താന്റെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പൈക്രോഫ്റ്റിനെ മാറ്റി നിര്‍ത്തുകയുമായിരുന്നു.

Andy Pycroft T20 WC 2026

പാക് ഫാന്‍സ് രംഗത്ത്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനലിനുള്ള മാച്ച് റഫറിയായി ആന്‍ഡി പൈക്രോഫ്റ്റ് വന്നതില്‍ ദുരൂഹകളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്‍ ഫാന്‍സ് തുറന്നടിക്കുന്നത്.

ഇന്ത്യയ്ക്കു പ്രിയപ്പെട്ട ആന്‍ഡി പൈക്രോഫ്റ്റ് സെമി ഫൈനലില്‍ മാച്ച് റഫറിയയി വന്നിരിക്കുകയാണ്. അസാധാരണമായി എന്തോ സംഭവിക്കാന്‍ പോവുന്നതായാണ് തോന്നുന്നത്. ഇന്ത്യന്‍ ടീമിനു എന്തായാലും ഫൈനലുറപ്പാണ്.

മുംബൈയിലെ വാംഖഡെയില്‍ ഇംഗ്ലണ്ടുമായുള്ള ഫൈനലില്‍ ആന്‍ഡി പൈക്രോറ്റ് ഇന്ത്യന്‍ ടീമിനു വേണ്ടി ബാറ്റും ബൗളും ചെയ്യും. സെമിയില്‍ ഇന്ത്യയെ ജയിപ്പിക്കാനുള്ള ഐസിസിയുടെ പ്ലാനാണിത്.

ഇന്ത്യന്‍ ടീമിന്റെ ഒരു മല്‍സരത്തില്‍ ആന്‍ഡി പൈക്രോഫ്റ്റിനെ വീണ്ടും മാച്ച് റഫറിയായി ഐസിസി നിയമിച്ചു. ആന്‍ഡി പൈക്രോഫ്റ്റിനെതിരെ ഐസിസി നടപടിയെടുക്കണം. ഈ മനോഹരമായ ഗെയിമിനെ ബിസിസിഐ നശിപ്പിക്കുകയാണ്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, March 3, 2026, 17:32 [IST]
Other articles published on Mar 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+