For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'

ടി20 ലോകകപ്പില്‍ ടീം ഇന്ത്യയെ സെമി ഫൈനലിലെത്തി ഹീറോയായി നില്‍ക്കവെ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍ അപ്രതീക്ഷിത കുരുക്കില്‍. അദ്ദേഹത്തിനെതിരേ ഐസിസിയുടെ ശിക്ഷാ നടപചടിയും വന്നേക്കുമെന്നുള്ള വിവരമാണ് പുറത്തു വരുന്നത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 97 റണ്‍സോടെ ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

ഈ ഒറ്റ ഇന്നിങ്‌സോടെ അദ്ദേഹത്തിന്റെ കരിയറിലും മറ്റൊരു തലത്തിലേക്കു ഉയര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് ഇപ്പോള്‍ ഐസിസിയുടെ അപ്രതീക്ഷിത പണിയും കിട്ടാന്‍ പോവുന്നത്.

SANJU SAMSON T20 WC 2026

സഞ്ജു ചെയ്ത തെറ്റെന്ത്?

ഐസിസിയെ പിണക്കാന്‍ മാത്രം സഞ്ജു സാംസണ്‍ ചെയ്തിട്ടുള്ള തെറ്റ് എന്താണെന്നാവും എല്ലാവരും ആലോചിക്കുന്നത്. ഇന്തയുടെ വിജയ റണ്‍സ് കുറിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനമാണ് വിവാദമായിരിക്കുന്നത്. റൊമാരിയോ ഷെപ്പേര്‍ഡെറിഞ്ഞ 20ാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറും അടുത്ത ബോളില്‍ ഫോറുമടിച്ചാണ് സഞ്ജു ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

ഫോറിലൂടെ വിജയ റണ്‍സ് കുറിച്ച ശേഷം ക്രീസില്‍ മുട്ട് കുത്തിനിന്ന ശേഷം ഹെല്‍മറ്റൂരി തൊട്ടടുത്തേക്കു എറിഞ്ഞിട്ട ശേഷം മുകളിലേക്കു നോക്കി കൈകള്‍ കൂപ്പി ദൈവത്തോടു നന്ദി പറയുകയായിരുന്നു. ഇതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്.

T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍

ഇതില്‍ ഹെല്‍മറ്റൂരി എറിഞ്ഞതാണ് അദ്ദേഹത്തിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഐസിസിയെ പ്രേരിപ്പിക്കുന്നത്. ഈ പ്രവര്‍ത്തി ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായാണ് ചൂണ്ടിക്കാണിക്കെടുന്ന്. സഞ്ജുവിന്റെ ഈ വിജയാഹ്ലാദത്തിന്റെ വീഡിയോ ഐസിസി പുനപ്പരിശോധിക്കും. അതിനു ശേഷമായിരിക്കും നടപടികളെ കുറിച്ച് ആലോചിക്കുക.

അതിരുവിട്ടതോ, പ്രകോപനപരമോ ആയ പ്രവര്‍ത്തികള്‍ ഐസിസി എല്ലായ്‌പ്പോഴും റിവ്യു ചെയ്യാറുണ്ട്. കൂടാതെ മോശ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുക, കളിയെ തര്‍ക്കത്തിലേക്കു നയിച്ചേക്കാവുന്ന പ്രവര്‍ത്തി, അംപയര്‍മാര്‍ക്കെതിരായ മോശം പെരുമാറ്റം ഇവയും ഐസിസിയുടെ റിവ്യു പരിധിയില്‍ വരാറുള്ള കാര്യങ്ങളാണ്.

ഹെല്‍മറ്റൂരിയെറിഞ്ഞുള്ള ആഹ്ലാദപ്രകടനത്തില്‍ സഞ്ജു തെറ്റുകാരനാണെന്നു ഐസിസിക്കു ബോധ്യപ്പെടുകയാണെങ്കില്‍ ശിക്ഷാ നടപടികളും പ്രതീക്ഷിക്കാം. പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 അല്ലെങ്കില്‍ ലെവല്‍ 2 ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ പിഴയും ഡീമെറിറ്റ് പോയിന്റുകളുമായിരിക്കും സഞ്ജുവിനെതിരായ ശിക്ഷ. കൂടുകല്‍ ഗൗരവമേറിയ സാഹചര്യങ്ങളിലാണെങ്കില്‍ ഒരു കളിയില്‍ വിലക്ക് പോലും ലഭിച്ചേക്കും.

SANJU SAMSON T20 WC 2026

എന്നാല്‍ സഞ്ജുവിന്റെ ആഹ്ലാദ പ്രകടനം അപ്പോഴത്തെ വൈകാരികമായ മുഹൂര്‍ത്തില്‍ സംഭവിച്ചു പോയത് ആയതിനാല്‍ ചിലപ്പോള്‍ ഐസിസി ശിക്ഷാ നടപടികള്‍ വേണ്ടെന്നു വച്ചേക്കുകയും ചെയ്യും.

T20 WC 2026: ഈഡനിലെ ഹീറോയിസം, പിന്നാലെ സഞ്ജു ചെയ്‌തതെന്ത്? വീഡിയോ വൈറല്‍T20 WC 2026: ഈഡനിലെ ഹീറോയിസം, പിന്നാലെ സഞ്ജു ചെയ്‌തതെന്ത്? വീഡിയോ വൈറല്‍

പ്രകോപനപപമായ രീതിയിലൊന്നും അദ്ദേഹം വിജയാഹ്ലാദം നടത്തിിയിട്ടില്ലെന്നത് വളരെ വ്യക്തമാണ്. വളരെ ശാന്തമായാണാണ് സഞ്ജു തന്റെ ഹെല്‍മറ്റഴിച്ച് ഒരു വശത്തേക്കിടുന്നത്. അതിനു ശേഷം കണ്ണുകളടച്ച് ദൈവത്തോടു നന്ദിയും പറയുകയായിരുന്നു.

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിനെ സെമി ഫൈനലിലെത്തിച്ച ശേഷമുള്ള വികാരത്തള്ളിച്ച കൊണ്ടുള്ള പ്രവര്‍ത്തി മാത്രമായി ഐസിസി ഇതിനെ പരിഗണിച്ചേക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ നടപടികളൊന്നും അവര്‍ സ്വീകരിക്കാനുമിടയില്ല. എന്തായിരിക്കും ഐസിസിയുടെ തീരുമാനമെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Tuesday, March 3, 2026, 14:19 [IST]
Other articles published on Mar 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+