T20 WC 2026: സെമിക്ക് മുമ്പേ വൻ വിവാദം; മുംബൈയിൽ ബിസിസിഐ നിയമം കാറ്റിൽ പറത്തി സൂര്യകുമാറും സംഘവും
ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുതിയ വിവാദം പുകയുന്നു. വെസ്റ്റ് ഇൻഡീസിനെ തകർത്ത് സെമി ബർത്ത് ഉറപ്പാക്കി മുംബൈയിൽ എത്തിയ നായകൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള മൂന്ന് താരങ്ങൾ ബിസിസിഐ നിയമങ്ങൾ ലംഘിച്ചതായാണ് റിപ്പോർട്ട്. ടീമിനൊപ്പം ഹോട്ടലിലേക്ക് പോകുന്നതിന് പകരം സ്വന്തം വാഹനങ്ങളിൽ കുടുംബത്തോടൊപ്പം ഇവർ വീട്ടിലേക്ക് മടങ്ങിയത് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.
T20 WC 2026: സഞ്ജു അടിച്ച റൺസിന്റെ ക്രെഡിറ്റ് ഗംഭീറിനോ? എല്ലാം മാനേജ്മെന്റിന്റെ കഴിവെന്ന് പരിശീലകൻ
നിയമം ലംഘിച്ചത് ആരൊക്കെ?
മുംബൈ സ്വദേശികളായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് മുംബൈ വിമാനത്താവളത്തിൽ നിന്നും സ്വന്തം കാറുകളിൽ വീട്ടിലേക്ക് പോയത്. ദുബെ തന്റെ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പവും, സൂര്യകുമാർ ഭാര്യയ്‌ക്കൊപ്പവും, ഹാർദിക് പാണ്ഡ്യ തന്റെ സുഹൃത്തിനൊപ്പവുമാണ് യാത്ര തിരിച്ചത്. 2024-ലെ ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം, ടൂർണമെന്റുകൾക്കിടയിൽ താരങ്ങൾ ടീം വിട്ട് കുടുംബത്തോടൊപ്പം കഴിയുന്നത് ബിസിസിഐ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

മാതൃകയായി ബുംറയും സഞ്ജുവും
മുംബൈയിൽ സ്വന്തമായി വീടുണ്ടായിട്ടും ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വരുൺ ചക്രവർത്തി എന്നിവർ ടീം ഹോട്ടലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചത് ശ്രദ്ധേയമായി. ബുംറയുടെ ഭാര്യ സഞ്ജന ഗണേശൻ സ്റ്റാർ സ്‌പോർട്‌സ് സംഘത്തിനൊപ്പം മുംബൈയിൽ ഉണ്ടായിരുന്നുവെങ്കിലും ബുംറ ടീം പ്രോട്ടോക്കോൾ പാലിക്കുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് പോയ താരങ്ങൾ കുടുംബത്തെ സന്ദർശിച്ച ശേഷം രാത്രിയോടെ ഹോട്ടലിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'
അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ
സെമി ഫൈനൽ പോലുള്ള വലിയ മത്സരങ്ങൾക്ക് മുമ്പ് താരങ്ങൾക്ക് മാനസികമായ ഉന്മേഷം ലഭിക്കാൻ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും നായകൻ തന്നെ അത് ലംഘിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റൊരു വിഭാഗം വിമർശിക്കുന്നു. മാർച്ച് 3-ന് നിർബന്ധിത പരിശീലന സെഷൻ നടക്കാനിരിക്കെ ഈ വിവാദം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മാർച്ച് 5-ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications