വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ദ്രാവിഡ് കോച്ചായി, അഞ്ച് കാര്യങ്ങളില്‍ ഇന്ത്യ പിന്നോട്ട് പോയി! എന്താണെന്ന് അറിയാം

2023ലെ ഏകദിന ലോകകപ്പിന് മുമ്പ് ദ്രാവിഡിന്റെ കസേര തെറിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വലിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനെന്ന സ്ഥാനത്ത് നിന്നും ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്തിയപ്പോള്‍ ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും അതെന്ന് കരുതിയിരുന്നവരാണ് ഏറെയും. എന്നാല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ട് പോകുന്നതായാണ് കാണാനാവുന്നത്.

ദ്രാവിഡിന് കീഴില്‍ 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ വിമര്‍ശനം ശക്തമാണ്. ടി20 പരിശീലകസ്ഥാനത്ത് നിന്ന് ദ്രാവിഡിനെ മാറ്റണമെന്ന ആവിശ്യവും ശക്തം. എന്തായാലും ദ്രാവിഡിന് അധികനാള്‍ ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ലെന്നുറപ്പ്. 2023ലെ ഏകദിന ലോകകപ്പിന് മുമ്പ് ദ്രാവിഡിന്റെ കസേര തെറിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദ്രാവിഡ് പരിശീലകനായ ശേഷം ഇന്ത്യ പിന്നോട്ട് പോയത് എവിടെയൊക്കെയാണെന്ന് നോക്കാം.

Also Read: IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയAlso Read: IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

ആക്രമണോത്സകത നഷ്ടപ്പെട്ടു

ആക്രമണോത്സകത നഷ്ടപ്പെട്ടു

രവി ശാസ്ത്രിയുടെ പരിശീലനത്തിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലും കളിച്ചിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിന് ആക്രമണോത്സകതയുടെ മുഖമുണ്ടായിരുന്നു. വിദേശ പര്യടനങ്ങളില്‍ പോലും ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ എതിരാളികള്‍ക്ക് ഭയമായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ അങ്ങനെയല്ല. രദ്രാവിഡിനും രോഹിത്തിനും കീഴില്‍ പുലികളായിരുന്ന ഇന്ത്യ ഇപ്പോള്‍ പൂച്ചക്കുട്ടികളായിരിക്കുകയാണ്. ആക്രമണോത്സകത കാട്ടാനാവുന്നില്ലെന്ന് മാത്രമല്ല കളത്തിനകത്ത് തണുപ്പന്‍ സമീപനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ദ്രാവിഡെന്ന പരിശീലകന് കീഴില്‍ ഇന്ത്യക്ക് ആക്രമണോത്സകത നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം.

Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

മികച്ച പ്ലേയിങ് 11 നഷ്ടപ്പെടുത്തി

മികച്ച പ്ലേയിങ് 11 നഷ്ടപ്പെടുത്തി

രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11 അതി ശക്തമായിരുന്നു. എന്നാല്‍ ദ്രാവിഡിന് കീഴില്‍ വന്നപ്പോള്‍ ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 കണ്ടെത്താന്‍ സാധിക്കുന്നില്ല. താരങ്ങളെ ഉപയോഗിക്കുന്നതില്‍ ദ്രാവിഡിന് തെറ്റുപറ്റുന്നു. ഓരോ പൊസിഷനിലും കൃത്യമായ താരങ്ങള്‍ ഇന്ന് ഇന്ത്യക്കില്ല. ദ്രാവിഡിന്റെ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 തകര്‍ത്തിരിക്കുകയാണ്. ഇത്ര നാളായിട്ടും മൂന്ന് ഫോര്‍മാറ്റിലും കൃത്യമായൊരു പ്ലേയിങ് 11 കണ്ടെത്താന്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് സാധിക്കുന്നില്ല.

കൃത്യമായ മുന്നൊരുക്കമില്ല

കൃത്യമായ മുന്നൊരുക്കമില്ല

ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി ടീമുകള്‍ മികച്ച മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. എന്നാല്‍ ദ്രാവിഡിന് കീഴിലെ ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ക്കൊന്നും കൃത്യമായ പദ്ധതികളില്ല. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് താരങ്ങളെ ഫോമിലേക്കെത്തിക്കാനുള്ള ഒരു നീക്കവും ദ്രാവിഡ് നടത്തുന്നില്ല. 2023ലെ ഏകദിന ലോകകപ്പ് ഇപ്പോള്‍ മനസിലില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയുടെ മുന്നൊരുക്കം എത്രത്തോളം ഫ്‌ളോപ്പാണെന്ന് വ്യക്തം.

അനാവശ്യമായി വിശ്രമം

അനാവശ്യമായി വിശ്രമം

നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കുന്ന വിശ്രമം ഇതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അധികം കാണാത്ത രീതിയിലുള്ളതാണ്. ഓരോ പരമ്പരകളിലും ഇപ്പോള്‍ ഇന്ത്യക്ക് വ്യത്യസ്ത നായകനും വ്യത്യസ്ത ടീമുമാണുള്ളത്. ഈ രീതി ദ്രാവിഡിന് കീഴിലാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി. പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് കളിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വിശ്രമം ടീമിന് വലിയ ഗുണം ചെയ്യുന്നതല്ല.

Also Read: IND vs BAN: രാഹുല്‍ നയിക്കും, മൂന്നാം അങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം, സാധ്യതാ 11

പരിക്കുകളുടെ നീണ്ടനിര

പരിക്കുകളുടെ നീണ്ടനിര

ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് തകര്‍ന്നിരിക്കുകയാണ്. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഫിറ്റ്‌നസില്ലാത്ത ഒരു താരം പോലും ഇന്ത്യന്‍ ടീമിലില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസുള്ള താരങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നു. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, രോഹിത് ശര്‍മ, ദീപക് ചഹാര്‍ തുടങ്ങി ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള താരങ്ങള്‍ തന്നെ ഏറെയാണ്. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് കരുത്ത് ദ്രാവിഡിന് കീഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം.

Story first published: Friday, December 9, 2022, 8:14 [IST]
Other articles published on Dec 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X