For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രാഹുല്‍ നയിക്കും, മൂന്നാം അങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം, സാധ്യതാ 11

കരുത്തുറ്റ താരനിരയുമായി ഇറങ്ങിയിട്ടും ആതിഥേയരോട് ഇന്ത്യ തോറ്റുവെന്നത് ടീമിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 1 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. രണ്ട് മത്സരത്തിലും അവസാന സമയം വരെ ഇന്ത്യ പൊരുതിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. കരുത്തുറ്റ താരനിരയുമായി ഇറങ്ങിയിട്ടും ആതിഥേയരോട് ഇന്ത്യ തോറ്റുവെന്നത് ടീമിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യയെ പരിക്കും തളര്‍ത്തുകയാണ്. മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവരില്ലെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയം കൂടുതല്‍ കടുപ്പമാവും. ഇന്ത്യ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം. സാധ്യതാ 11 പരിശോധിക്കാം.

രോഹിത്തിന് പകരം ഇഷാന്‍

രോഹിത്തിന് പകരം ഇഷാന്‍

നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്ക് പകരം ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11 എത്തിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും ബെഞ്ചിലായിരുന്നു ഇഷാന്റെ സ്ഥാനം. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ഇഷാനെ പരിഗണിക്കാനാണ് സാധ്യത. ഇഷാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ബംഗ്ലാദേശിനെതിരേ അവസരം ലഭിച്ചില്ല. ഇപ്പോള്‍ പരിക്ക് ടീമിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ ഇഷാനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിത്തന്നെ മുന്നോട്ട് പോയേക്കും.

Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

ഷഹബാസ് അഹമ്മദ് എത്തിയേക്കും

ഷഹബാസ് അഹമ്മദ് എത്തിയേക്കും

വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. രണ്ട് പേരും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്. സുന്ദര്‍ പന്തുകൊണ്ട് മികവ് കാട്ടുമ്പോഴും ബാറ്റിങ്ങില്‍ ഫ്‌ളോപ്പാണ്. അക്ഷര്‍ ബൗളിങ്ങില്‍ നിരാശപ്പെടുത്തുമ്പോള്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. ഇവരോടൊപ്പം ദീപക് ചഹാറിന്റെ അഭാവം നികത്താന്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദിനെ പരിഗണിച്ചേക്കും. യുവതാരം ഇന്ത്യക്കായി ഇതിനോടകം കളിച്ചുകഴിഞ്ഞു. ബാറ്റുകൊണ്ട് മികവിലേക്കുയരാന്‍ ഇതുവരെ ആകാത്ത താരത്തിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സാധ്യത.

ഓപ്പണിങ്ങിലേക്ക് രാഹുലെത്തും

ഓപ്പണിങ്ങിലേക്ക് രാഹുലെത്തും

രോഹിത്തും ധവാനും ചേര്‍ന്നാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ രാഹുല്‍ ഫ്‌ളോപ്പായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ ടീമിന്റെ നായകനായി രാഹുല്‍ എത്തും. അതുകൊണ്ട് തന്നെ രാഹുല്‍ ഓപ്പണറാവാനാണ് സാധ്യത. ഇഷാനും പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ കീപ്പര്‍ സ്ഥാനവും രാഹുലിന് ഒഴിഞ്ഞുകൊടുക്കാനാവും. ഇത് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിനെ സഹായിച്ചേക്കും.

രാഹുലിന്റെ ക്യാപ്റ്റന്‍സി കണ്ടറിയാം

രാഹുലിന്റെ ക്യാപ്റ്റന്‍സി കണ്ടറിയാം

ഇന്ത്യയെ ഇതുവരെ നയിച്ച മത്സരങ്ങളിലൊന്നും പ്രതീക്ഷക്കൊത്ത പ്രകടനമല്ല നായകനെന്ന നിലയില്‍ രാഹുല്‍ കാഴ്ചവെച്ചത്. ബൗളിങ് ചെയിഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം രാഹുലിന് മികവ് കാട്ടാനാവുന്നില്ല. രണ്ടാം ഏകദിനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോഴും രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ ക്യാപ്റ്റനാക്കി ഇറങ്ങുന്നത് ഇന്ത്യയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് കണ്ടറിയാം.

Also Read: IND vs BAN: രാഹുലിന് 10 തല, പക്ഷെ മണ്ടത്തരത്തില്‍! ക്യാപ്റ്റന്‍സിക്ക് പൊങ്കാലയിട്ട് ആരാധകര്‍

ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യയുടെ സാധ്യതാ 11

കെ എല്‍ രാഹുല്‍ (c), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്

Story first published: Thursday, December 8, 2022, 14:30 [IST]
Other articles published on Dec 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+