വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രാഹുലിന് 10 തല, പക്ഷെ മണ്ടത്തരത്തില്‍! ക്യാപ്റ്റന്‍സിക്ക് പൊങ്കാലയിട്ട് ആരാധകര്‍

തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്കായില്ല

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ഒരേ സമയം കൈയടി നേടുകയും വിമര്‍ശനം നേരിടുകയും ചെയ്തിരിക്കുകയാണ്. പവര്‍പ്ലേയില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയെ വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങിക്കൂട്ടി. തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്കായില്ല.

സ്ലിപ്പില്‍ ക്യാച്ചിന് ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ബൗളിങ് നിരയെ നയിച്ചത്. അവസാന ഓവറുകളിലടക്കം മണ്ടന്‍ ക്യാപ്റ്റന്‍സി കാഴ്ചവെച്ച രാഹുലിനെ എയറിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

ഫീല്‍ഡ് ചെയ്യിക്കാനറിയില്ല

ഫീല്‍ഡ് ചെയ്യിക്കാനറിയില്ല

വലിയ തകര്‍ച്ചയില്‍ നിന്ന് അത്ഭുതകരമായ മടങ്ങിവരവാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. 69 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 271 എന്ന നിലയിലേക്കെത്തിയത്. മെഹതി ഹസന്‍ മിറാസിന്റെ (100) സെഞ്ച്വറിയും മഹമ്മൂദുല്ലയുടെ ഫിഫ്റ്റിയുമാണ് (77) ബംഗ്ലാദേശിന് കരുത്തായത്. ആതിഥേയരുടെ അവിശ്വസനീയ തിരിച്ചുവരവിന് കാരണം രാഹുലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഫീല്‍ഡ് ചെയ്യിക്കാനും ബൗളിങ് ചെയിഞ്ച് നടത്താനും അറിയില്ലാത്ത നായകനാണ് രാഹുലെന്നാണ് ആരാധകരുടെ വിമര്‍ശനം. മത്സരത്തെ വിലയിരുത്താന്‍ കഴിവില്ല. രാഹുലിന്റെ ചിന്തയും മത്സരത്തിന്റെ ഗതിയും രണ്ട് വഴിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ ചിന്തിക്കുന്നതിന് വിപരീതമായാണ് മത്സരം പോകുന്നത്. രാഹുലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്കെത്തിച്ചതെന്നാണ് ആരാധക വിമര്‍ശനം.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

യാതൊരു പദ്ധതിയുമില്ലാത്ത ക്യാപ്റ്റന്‍

യാതൊരു പദ്ധതിയുമില്ലാത്ത ക്യാപ്റ്റന്‍

രാഹുല്‍ യാതൊരു പദ്ധതിയുമില്ലാത്ത ക്യാപ്റ്റനാണ് ആരാധകര്‍ പറയുന്നത്. രാഹുലിന്റെ ശൈലിയില്‍ ഒട്ടും പുതുമയില്ല. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനോ തന്ത്രം മെനയാനോ കഴിവില്ല. പഠിച്ചത് മാത്രം പാടുന്ന രീതിയാണ് രാഹുലിന്റേത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് യാതൊരുഗുണവും രാഹുലിനെക്കൊണ്ടില്ല. ശ്രേയസ് അയ്യരെപ്പോലെ മികച്ച യുവനായകന്മാര്‍ ടീമിലുള്ളപ്പോള്‍ എന്തിനാണ് രാഹുലിനെപ്പോലെ മണ്ടന്‍ ക്യാപ്റ്റന്‍സിയുള്ള താരത്തെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ബാറ്റിങ്ങിലും ഫ്‌ളോപ്പ്

ബാറ്റിങ്ങിലും ഫ്‌ളോപ്പ്

മധ്യനിരയിലാണ് കെ എല്‍ രാഹുല്‍ ഇപ്പോള്‍ കളിക്കുന്നത്. അഞ്ചാം നമ്പറിലിറങ്ങിയ രാഹുല്‍ 28 പന്തില്‍ 14 റണ്‍സാണ് നേടിയത്. സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തതോടെ കളിക്കാന്‍ രാഹുലിന് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ രാഹുല്‍ അനാവശ്യമായി പന്തുകള്‍ പാഴാക്കി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല. രാഹുലിനെ ഇനിയും ഇന്ത്യ പിന്തുണക്കേണ്ടതില്ലെന്നാണ് ആരാധക പക്ഷം. രാഹുല്‍ വിവാഹത്തിന്റെ ഇടവേളക്ക് പോയിട്ട് തിരിച്ചുവരേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരന്‍

ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരന്‍

ആദ്യ മത്സരത്തില്‍ രാഹുല്‍ നഷ്ടപ്പെടുത്തിയ ക്യാച്ചാണ് ഇന്ത്യയെ കളി തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ രാഹുലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയും മെല്ലപ്പോക്ക് ബാറ്റിങ്ങുമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രാഹുല്‍ ഒച്ചിഴയും വേഗത്തിലാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്ക് അനിവാര്യമായ സമയത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ രാഹുലിനാവുന്നില്ല. കൂടാതെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ക്യാപ്റ്റന്‍സിയും. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാധിക്കുന്നില്ല.

ഓറഞ്ച് ക്യാപ്പ് കാട്ടാം

ഓറഞ്ച് ക്യാപ്പ് കാട്ടാം

ഇന്ത്യ സാഹചര്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും ഇത്തരം മണ്ടന്‍ ക്യാപ്റ്റന്മാരെ പരിഗണിക്കരുതെന്നുമെല്ലാം ആരാധകര്‍ പ്രതികരിക്കുന്നു. രാഹുല്‍ തിളങ്ങാന്‍ ഓറഞ്ച് ക്യാപ്പും ഐപിഎല്‍ ജഴ്‌സിയും നല്‍കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തുകയും സ്ഥിരതയോടെ കളിക്കുകയും ചെയ്യുന്ന താരമാണ് രാഹുലെങ്കിലും ഈ മികവ് ഇപ്പോള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കാട്ടാനാവുന്നില്ല. മത്സരത്തില്‍ അവസാന ഓവറിലാണ് ഇന്ത്യ പൊരുതിത്തോറ്റത്. രോഹിത് ശര്‍മയുടെ വെടിക്കെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ നാണക്കേട് നേരിടേണ്ടി വന്നേനെ.

Story first published: Wednesday, December 7, 2022, 20:25 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X