വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുതിയ തലത്തിലേക്കെത്തിച്ച നായകനാണ് വിരാട് കോലി. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ കോലിക്ക് ഐസിസി കിരീടത്തില്‍ ഇന്ത്യയെ മുത്തമിടീപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും അഭിമാന നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചു. ടീമിന് ആക്രമണോത്സക മുഖം നല്‍കിയതിന് പിന്നില്‍ കോലിയുടെ മികവ് എടുത്തു പറയേണ്ടതാണ്. വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാനും ഫിറ്റ്‌നസുള്ള ഇന്ത്യന്‍ ടീമിനെ സൃഷ്ടിക്കാനും കോലിക്കായി.

എന്നാല്‍ 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ കോലി ഇന്ത്യയുടെ നായകസ്ഥാനം പൂര്‍ണ്ണമായും ഒഴിഞ്ഞു. പകരം മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തി. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് നയിച്ച ആദ്യ ഐസിസി ട്രോഫി ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ്. എന്നാല്‍ രോഹിത്തിനും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. കോലിക്ക് കീഴില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച പല താരങ്ങളും രോഹിത് ക്യാപ്റ്റനായതോടെ നിറം മങ്ങി. ഇത്തരത്തില്‍ തിരിച്ചടി നേരിട്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ പരിഗണന ലഭിച്ച താരമാണ് മായങ്ക് അഗര്‍വാള്‍. ഇന്ത്യയില്‍ ടെസ്റ്റിലെ വിശ്വസ്തനാണ് മായങ്ക്. അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. എന്നാല്‍ വിദേശ പിച്ചുകളില്‍ അത്ര പോരെന്നതാണ് വസ്തുത. 2021ല്‍ 44.12 ശരാശരിയില്‍ 353 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. കോലി പലപ്പോഴും മായങ്കിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ രോഹിത് ക്യാപ്റ്റനായതോടെ മായങ്ക് പൂര്‍ണ്ണമായും തഴയപ്പെട്ടെന്ന് പറയാം. 2022ല്‍ 7 ഇന്നിങ്‌സില്‍ നിന്ന് 18.57 ശരശരിയില്‍ 130 റണ്‍സാണ് മായങ്ക് നേടിയത്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും മായങ്കിന് അവസരമില്ല. കോലിയുടെ വിശ്വസ്തന്‍ രോഹിത്തിന് കീഴില്‍ ഫ്‌ളോപ്പായെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമെന്ന വിളിപ്പേരുള്ള റിഷഭ് പന്താണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ കരട്. ടെസ്റ്റില്‍ വിശ്വസ്തനായിരിക്കുമ്പോഴും പരിമിത ഓവറില്‍ റിഷഭ് തീര്‍ത്തും നിറം മങ്ങുന്നു. കോലി വലിയ പിന്തുണ റിഷഭിന് നല്‍കിയിരുന്നു. 2021ല്‍ കോലി ക്യാപ്റ്റനായിരിക്കെ 10 മത്സരത്തില്‍ നിന്ന് 30.42 ശരാശരിയില്‍ കളിക്കാന്‍ റിഷഭിനായി. എന്നാല്‍ രോഹിത് ക്യാപ്റ്റനായതോടെ 21 മത്സരത്തില്‍ നിന്ന് 21.34 ശരാശരിയില്‍ 364 റണ്‍സാണ് റിഷഭ് നേടിയത്. റിഷഭിന്റെ പരിമിത ഓവറിലെ സ്ഥാനം പോലും ഇപ്പോള്‍ വലിയ ചോദ്യമുയര്‍ത്തുകയാണ്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പേരിനൊപ്പം ചേര്‍ത്തുവായിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് പ്രകടനം രാഹുലിന് അവകാശപ്പെടാനാവും. ഓപ്പണറായും മധ്യനിര താരമായുമെല്ലാം തിളങ്ങാന്‍ രാഹുലിനായി. കോലിക്ക് കീഴില്‍ 10 മത്സരത്തില്‍ നിന്ന് 43.12 ശരാശരിയില്‍ 461 റണ്‍സാണ് ടെസ്റ്റില്‍ രാഹുല്‍ നേടിയത്. എന്നാല്‍ രോഹിത് നായകസ്ഥാനത്തേക്കെത്തിയതോടെ മൂന്ന് ഫോര്‍മാറ്റിലെയും രാഹുലിന്റെ പ്രകടന ഗ്രാഫ് താഴോട്ട് പോയി. രണ്ട് ടെസ്റ്റില്‍ നിന്ന് 80 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ശരാശരി 20 മാത്രം. മൂന്ന് ഫോര്‍മാറ്റിലും രാഹുലിന്റെ ടീമിലെ സ്ഥാനം ഇപ്പോള്‍ അത്ര ഉറപ്പില്ലെന്ന് തന്നെ പറയാം.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. പവര്‍പ്ലേയിലടക്കം വിക്കറ്റ് വീഴ്ത്താനും ബാറ്റുകൊണ്ട് മികവ് കാട്ടാനും കഴിവുള്ള താരമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ സുന്ദര്‍. കോലിക്ക് കീഴില്‍ സുന്ദറിനെ ഫലപ്രദമായി ടീം ഉപയോഗിച്ചിരുന്നു. എന്നാല്‍ രോഹിത് ക്യാപ്റ്റനായപ്പോഴേക്കും സുന്ദറിന് വലിയ പ്രകടനം നടത്താനായിട്ടില്ല. ടി20യില്‍ പവര്‍പ്ലേയിലടക്കം സുന്ദറിനെ പരിഗണിക്കുന്നത് ഇപ്പോള്‍ വളരെ കുറവാണെന്ന് പറയാം. പരിക്കിന്റെ ഇടവേളക്ക് ശേഷം ഭേദപ്പെട്ട പ്രകടനം സുന്ദര്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും കോലിക്ക് കീഴില്‍ കളിച്ചപ്പോഴുള്ള മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ല.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണ് അക്ഷര്‍. കോലിക്ക് കീഴില്‍ 10 ടെസ്റ്റ് കളിച്ച അക്ഷര്‍ 36 വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ രോഹിത് ക്യാപ്റ്റനായപ്പോള്‍ രണ്ട് ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. ടെസ്റ്റില്‍ വേണ്ടത്ര അവസരവും ലഭിക്കുന്നില്ല. 2022ലെ ടി20 ലോകകപ്പിലും രോഹിത്തിന് കീഴില്‍ അക്ഷര്‍ നിരാശപ്പെടുത്തി.

Story first published: Monday, December 5, 2022, 12:38 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X