വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമുകള്‍ മുന്നൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021, 2022ലെ ടി20 ലോകകപ്പുകളില്‍ കപ്പടിക്കാന്‍ സാധിക്കാതെ പോയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പില്‍ കിരീടത്തിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുന്നോടിയായി മികച്ച പ്ലേയിങ് 11 ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്.

Sanju Samson To Shreyas Iyer, Five Contenders For Indias Number Four Slot Ahead Of ODI World Cup 2023

പല ബാറ്റിങ് പൊസിഷനിലും ഇപ്പോഴും ഇന്ത്യക്കുറപ്പില്ല. ഒരേ ബാറ്റിങ് പൊസിഷനിലേക്ക് ഒന്നിലധികം താരങ്ങള്‍ അവസരം തേടുമ്പോള്‍ ആരെ പരിഗണിക്കും ആരെ തഴയുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യയെ ഏറെ നാളായി വലക്കുന്ന ചോദ്യം നാലാം നമ്പറില്‍ ആരെന്നതാണ്. ഏകദിനത്തില്‍ നാലാം നമ്പറില്‍ കൃത്യമായ ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ ഇന്ത്യക്കില്ല. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് അവസരം തേടുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണ്‍

ഇന്ത്യക്ക് നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ഇന്ത്യ വേണ്ടത്ര അവസരം നല്‍കുന്നില്ല. 11 ഏകദിനത്തില്‍ നിന്ന് 66 ശരാശരിയിലാണ് സഞ്ജുവിന്റെ പ്രകടനം. എന്നിട്ടും അവസരമില്ല. ആറാം നമ്പറിലാണ് ഇന്ത്യ സഞ്ജുവിനെ പരിഗണിക്കുന്നത്. എന്നാല്‍ നാലാം നമ്പറില്‍ കളിച്ച് മികവ് കാട്ടാനും കഴിവുണ്ട്. പതിയെ തുടങ്ങി അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവിനാവും. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്ന് തന്നെ പറയാം. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് സഞ്ജു. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നതാണ് വസ്തുത.

സൂര്യകുമാര്‍ യാദവ്

ടി20യില്‍ ഇന്ത്യ നാലാം നമ്പറില്‍ വിശ്വാസമര്‍പ്പിക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സൂര്യ വൈകിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയതെങ്കിലും ഇതിനോടകം ടീമിന്റെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു. 42 ടി20യില്‍ നിന്ന് 1408 റണ്‍സാണ് സൂര്യ നേടിയത്. അതും 180ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. എന്നാല്‍ ഏകദിനത്തില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാറിനായിട്ടില്ല. അനാവശ്യ ഷോട്ട് കളിച്ചാണ് സൂര്യകുമാര്‍ പുറത്താവുന്നത്. ഇതുവരെയുള്ള ഏകദിനത്തിലെ സൂര്യയുടെ പ്രകടനം തൃപ്തികരമല്ലെങ്കിലും ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇനിയും താരത്തിന് അവസരം ലഭിച്ചേക്കും.

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെ ഇറങ്ങാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കെ എല്‍ രാഹുല്‍ എവിടെ കളിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇന്ത്യക്ക് നാലാം നമ്പറില്‍ പരിഗണിക്കാവുന്ന താരമാണ് സൂര്യ. പതിയെ തുടങ്ങി കത്തിക്കയറാന്‍ കഴിവുള്ള രാഹുല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ളവനാണ്. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ കളിപ്പിക്കാനാവും. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഇന്ത്യക്കായി മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതാണ് കൂടുതല്‍ നന്നാവുക. 30കാരനായ രാഹുല്‍ 45 ഏകദിനത്തില്‍ നിന്ന് 1665 റണ്‍സാണ് ഇതുവരെ നേടിയത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍.

റിഷഭ് പന്ത്

ഇന്ത്യയുടെ ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനുമൊക്കെയാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. പരിമിത ഓവറില്‍ റിഷഭിന് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റിലെ പ്രകടനങ്ങളുടെ കരുത്തിലാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്. പരിമിത ഓവറില്‍ റിഷഭിന് അഞ്ചാം നമ്പറിലാണ് ഇന്ത്യ അവസരം നല്‍കുന്നത്. എന്നാല്‍ നാലാം നമ്പറിലേക്ക് ഇന്ത്യക്ക് വേണമെങ്കില്‍ പരിഗണിക്കാവുന്ന താരമാണ് റിഷഭ്.

ശ്രേയസ് അയ്യര്‍

ഇന്ത്യ നാലാം നമ്പറില്‍ കൂടുതല്‍ പ്രതീക്ഷ വെക്കുന്നത് ശ്രേയസ് അയ്യറിലാണ്. ടി20യില്‍ വേണ്ടത്ര മികവ് കാട്ടുന്നില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെക്കുന്നത്. സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിന് സാധിക്കുന്നു. 36 ഏകദിനത്തില്‍ നിന്ന് 49.24 ശരാശരിയില്‍ 1428 റണ്‍സാണ് ശ്രേയസ് നേടിയത്. ഈ വര്‍ഷം 14 ഏകദിനത്തില്‍ നിന്ന് 615 റണ്‍സാണ് ശ്രേയസ് നേടിയത്. ഷോര്‍ട്ട് ബോളില്‍ പുറത്താകുന്ന ശീലം മാറ്റി നിര്‍ത്തിയാല്‍ ശ്രേയസ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ്.

Story first published: Monday, December 5, 2022, 9:51 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X