Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത് വിരമിക്കുന്നു!! ഇതു അവസാന സീസണ്‍? വൈറല്‍ പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യമെന്ത്

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ട മല്‍സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവന്നു കഴിഞ്ഞു. ഈ മാസം 28ന് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം.

ഇത്തവണ ആറാം ഐപിഎല്‍ ട്രോഫിയോടെ നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ് ടൂര്‍ണമെന്റുകളിലെ പവര്‍ഹൗസുകളിലൊന്നായ മുംബൈ ഇന്ത്യന്‍സ്. അതിനിടെയാണ് അവരുടെ ഇതിഹാസ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.

ROHIT SHARMA

ഈ സീസണോടെ അദ്ദേഹം ഐപിഎല്‍ നിര്‍ത്തുകയാണെന്നു സോഷ്യല്‍ മീഡിയയിലും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു ഹിറ്റ്മാന്റെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ അഭ്യുഹങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? ഇതേക്കുറിച്ച് നോക്കാം.

സോഷ്യല്‍ മീഡിയ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം രോഹിത് ശര്‍മയുടെ വിരമിക്കലാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനു ആശങ്കകളുണ്ടെന്നും അതിനാല്‍ രോഹിത്തില്ലാതെ മുന്നോട്ടു പോവാന്‍ അവര്‍ ആലോചിക്കുന്നുവെന്നുമാണ് പോസ്റ്റുകളിലുള്ളത്.

'ഐപിഎല്ലിന്റെ 2026 സീസണിനു ശേഷം രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. വിശ്വസിക്കാവുന്ന അടുത്ത വൃത്തങ്ങളിലുള്ളവരാണ് ഫ്രാഞ്ചൈി ക്രിക്കറ്റില്‍ നിന്നും ഈ സീസണോടെ വിരമിക്കുകയാണെന്ന് അറിയിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തില്‍ ഇടിവുണ്ടായെന്നും അദ്ദേഹത്തെപ്പോലെ ഫിറ്റ്‌നസില്ലാത്ത ഒരാള്‍ക്ക് ഫീല്‍ഡില്‍ സംഭാവന നല്‍കാന്‍ കഴിയില്ലെന്നും ഇതു കണക്കിലെടുത്ത് അദ്ദേഹില്ലാതെ മുന്നോട്ട് പോവാന്‍ എംഐ മാനേജ്‌മെന്റ് രോഹിത്തിനെ അറിയിച്ചിരിക്കുകയാണ്. ലേലത്തില്‍ പങ്കെടുക്കാനുള്ള ഓപ്ഷനും അദ്ദേഹത്തിന് അവര്‍ സ നല്‍കിയിട്ടുണ്ട്. മറ്റൊരു ടീം 1-2 കോടി രൂപയ്ക്ക് രോഹിത്തിനെ വാങ്ങിയേക്കാം'.

'രോഹിത് ശര്‍മ ഈ സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫിറ്റ്‌നസിലെ ആശങ്കകളും ബാറ്റിങ് നമ്പറുകളിലുണ്ടായ ഇടിവും കാരണം അദ്ദേഹമില്ലാതെ മുന്നോട്ടു പോവാനാണ് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. പ്രായവും തനിക്കു അത്ര അനുകൂലമല്ലാത്തതിനാല്‍ ഈ സീസണോടെ രോഹിത് ഐപിഎല്ലിനോടു ഗുഡ്‌ബൈ പറഞ്ഞേക്കും'.

'മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് ഭാവിയെ കുറിച്ച് പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി അവര്‍ ആദ്യം കൈവിടുക രോഹിത് ശര്‍മയെയാണ്. അദ്ദേഹത്തിന്റെ ഫോമില്‍ കഴിഞ്ഞ കുറച്ചു സീസണുകള്‍ക്കിടെ വലിയ ഇടിവുണ്ടായിട്ടുണ്ട്. കൂടാതെ ഫിറ്റ്‌നസും ഒരു പ്രശ്‌നമാണ്. രോഹിത്തിനു പകരം മികച്ചൊരു യുവതാരത്തെ ഓപ്പണിങില്‍ വളര്‍ത്തിയെടുക്കാനാണ് മുംബൈയുടെ പ്ലാന്‍. അതിനാല്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ രോഹിത് വിരമിക്കുമെന്നും ഉറപ്പിക്കാം'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകള്‍.

രോഹിത് വിരമിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നതു പോലെ രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്നും വിരമിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അന്താരാഷ്ട്ര ടി20, ടെസ്റ്റ് എന്നിവ മതിയാക്കിയെങ്കിലും ഏകദിനത്തില്‍ അദ്ദേഹം കളി തുടരുകയാണ്. അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കുകയന്ന വലിയൊരു മോഹം ഹിറ്റ്മാനുണ്ട്.

ROHIT SHARMA

കളിക്കളത്തില്‍ തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ലോകകപ്പ് മോഹമുള്ളതിനാല്‍ തന്നെ ബിസിസിഐയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് ആഭ്യന്തര ക്രിക്കറ്റിലും കളിക്കാന്‍ രോഹിത് തയ്യാറായി കഴിഞ്ഞു. കൂടാതെ തന്റെ ഫിറ്റ്‌നസിലും മുമ്പത്തേക്കാള്‍ വലിയ ശ്രദ്ധയും അദ്ദേഹം നല്‍കുന്നുണ്ട്. അമിത വണ്ണമെല്ലാം കുറച്ച് കൂടുതല്‍ ഫിറ്റായാണ് രോഹിത് കാണപ്പെടുന്നത്.

ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അതിയായ പാഷന്‍ തന്നെയാണ് ഇതെല്ലാം കാണിക്കുന്നത്. ഉടനെയൊന്നും കളി മതിയാക്കാന്‍ രോഹിത്തിന് ഒരു പ്ലാനുമില്ലെന്നു ഇതില്‍ നിന്നും വളരെ വ്യക്തവുമാണ്. കുറഞ്ഞത് രണ്ടോ, മൂന്നോ സീസണ്‍ കൂടിയെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ കളി തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Story first published: Thursday, March 12, 2026, 7:14 [IST]
Other articles published on Mar 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+