Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

1

ദോഹ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിത്തോറ്റിരിക്കുകയാണ്. 272 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടാനായത്. അഞ്ച് റണ്‍സിന്റെ തോല്‍വിയോടെ മൂന്ന് മത്സര പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ രണ്ടാം ഓവറില്‍ത്തന്നെ പരിക്കേറ്റിട്ടും ഇന്ത്യയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ഒമ്പതാമനായി ക്രീസിലെത്താന്‍ രോഹിത് നിര്‍ബന്ധിതനായി.

28 പന്തില്‍ 3 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 51 റണ്‍സ് നേടാന്‍ രോഹിത്തിന് സാധിച്ചെങ്കിലും വിജയലക്ഷ്യത്തിനും അഞ്ച് റണ്‍സകലെ പൊരുതി വീണു. 48ാം ഓവര്‍ മുഹമ്മദ് സിറാജ് മെയ്ഡനാക്കിയതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാവുന്ന തോല്‍വിയാണിത്. മൂന്ന് മത്സര പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. ഇപ്പോഴിതാ തോല്‍വിയെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ പറയുന്നത് ഇങ്ങനെയാണ്.

ആദ്യ രണ്ട് മത്സരത്തിലും ഒരേ പിഴവ്

ആദ്യ രണ്ട് മത്സരത്തിലും ഒരേ പിഴവ്

69 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ നിന്ന് 270 എന്ന സ്‌കോറിലേക്ക് ബംഗ്ലാദേശ് എത്തിയത് നമ്മുടെ ബൗളര്‍മാരുടെ മികച്ച പ്രകടനമായി കാണാനാവില്ല. നന്നായി തുടങ്ങാന്‍ ഇന്ത്യക്കായി. എന്നാല്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും മികവ് കാട്ടാനായില്ല. ഇത് തന്നെയാണ് കഴിഞ്ഞ മത്സരത്തിലും സംഭവിച്ചത്. ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ഇതാണ്. മഹമ്മൂദുല്ലയുടെയും മെഹതിഹസന്റെയും കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു.

എന്നാല്‍ ഈ കൂട്ടുകെട്ടിനെ പൊളിക്കാനുള്ള വഴികളും നമ്മള്‍ കണ്ടെത്തേണ്ടിയിരിന്നു. ഏകദിനത്തില്‍ ഇത്തരം ഇന്നിങ്‌സുകളെ മാച്ച് വിന്നിങ് ഇന്നിങ്‌സുകളായി മാറ്റാതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് അവര്‍ ചെയ്തത്. പരിക്കും ഇന്ത്യയെ അലട്ടി. ഇന്ത്യയില്‍ കളിക്കുന്നതിന് മുമ്പ് അവരെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്തിക്കേണ്ടതായുണ്ട്. പകുതി ശാരീരിക ക്ഷമതയോടെ ഇന്ത്യക്കായി കളിക്കാനാവില്ല-രോഹിത് പറഞ്ഞു.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

രോഹിത്തിന്റെ പരിക്ക് ആശങ്കയുണ്ടാക്കി

രോഹിത്തിന്റെ പരിക്ക് ആശങ്കയുണ്ടാക്കി

രോഹിത്തിന്റെ വിരലിന് പരിക്കേറ്റെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്. ഓപ്പണിങ്ങില്‍ രോഹിത് ഇറങ്ങാതിരിക്കുകയും ചെയ്തതോടെ രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ഒമ്പതാമനായി ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങി രോഹിത് ഞെട്ടിച്ചു. അവസാന നിമിഷംവരെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കാന്‍ രോഹിത്തിനായെങ്കിലും പരിക്കേറ്റ വിരലുമായി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായില്ല.

പരിക്ക് ഗുരുതരമല്ല

പരിക്ക് ഗുരുതരമല്ല

'ക്യാച്ചിന് ശ്രമിച്ചപ്പോള്‍ വിരലിനാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കില്ല. കുറച്ച് സ്റ്റിച്ച് വേണ്ടിവന്നു. ഭാഗ്യവശാല്‍ കാര്യമായ മുറവുണ്ടായില്ല. അതുകൊണ്ട് തന്നെ എനിക്ക് ബാറ്റ് ചെയ്യാനും സാധിച്ചു' - രോഹിത് പറഞ്ഞു. ഇന്ത്യക്കുവേണ്ടി പരിക്കിനെ വകവെക്കാതെ ബാറ്റ് ചെയ്യാനിറങ്ങിയ രോഹിത്തിന് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

രോഹിത് മൂന്നാം മത്സരത്തിനില്ല

രോഹിത് മൂന്നാം മത്സരത്തിനില്ല

മൂന്നാം ഏകദിനം കളിക്കാന്‍ രോഹിത് ശര്‍മയുണ്ടാവില്ല. പരിക്കേറ്റ രോഹിത് നാട്ടിലേക്ക് മടങ്ങുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് വ്യക്തമാക്കിയത്. ന്യൂസീലന്‍ഡ് പരമ്പര കളിക്കാതിരുന്ന രോഹിത് ബംഗ്ലാദേശ് പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും വില്ലനായി പരിക്കുമെത്തി. രോഹിത്തിനൊപ്പം പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചഹാറും നാട്ടിലേക്ക് മടങ്ങും. ആശ്വാസ ജയം തേടി മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയെ കെ എല്‍ രാഹുലാവും നയിക്കുക. നേരത്തെ പരിക്കിനെത്തുടര്‍ന്ന് റിഷഭ് പന്തിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മികച്ച ഫോമിലുള്ള ബംഗ്ലാദേശിനോട് വൈറ്റ് വാഷ് തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ബംഗ്ലാദേശിനോട് പരമ്പര തോറ്റത് വലിയ നാണക്കേടായെന്ന് തന്നെ പറയാം.

Story first published: Wednesday, December 7, 2022, 22:26 [IST]
Other articles published on Dec 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+