For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയ കെയ്ന്‍ വില്യംസണിന്റെ പ്രതിഫലവും ഇത്തവണ ഇടിഞ്ഞേക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ മെഗാ താരലേലം നടന്നതിനാല്‍ ഇത്തവണ മിനി താരലേലമാണ് നടന്നത്. പല വമ്പന്‍ ടീമുകളുടെയും അവസാന സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെല്ലാം ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

അവസാന ലേലത്തില്‍ പല താരങ്ങള്‍ക്കും പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലം നേടാനായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് പലര്‍ക്കും തിളങ്ങാനാവാതെ പോയതോടെ ഇത്തവണ ലേലത്തില്‍ ഇവരില്‍ പലര്‍ക്കും വലിയ നേട്ടമുണ്ടാക്കാനായേക്കില്ല. പ്രതിഫലത്തില്‍ ഇടിവ് നേരിടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1

ശിവം മാവി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേസറാണ് ശിവം മാവി. 23കാരനായ താരം രണ്ട് സീസണില്‍ ടീമിനൊപ്പം തിളങ്ങിയിരുന്നു. 17 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് മാവി നേടിയത്. ലേലത്തിന് മുമ്പ് ഒഴിവാക്കിയെങ്കിലും 15ാം സീസണിലെ മെഗാ ലേലത്തില്‍ 7.25 കോടിക്കാണ് മാവിയെ കെകെആര്‍ തിരിച്ചെത്തിച്ചത്. എന്നാല്‍ ആറ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് താരത്തിന് നേടാനായത്. ഇക്കോണമി 10.32 ആയിരുന്നു. നിരാശപ്പെടുത്തിയ താരത്തിനെ ഇത്തവണ ആരെങ്കിലും സ്വന്തമാക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രതിഫലം കുറയാനാണ് കൂടുതല്‍ സാധ്യത.

റൊമാരിയോ ഷിഫേര്‍ഡ്

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റൊമാരിയോ ഷിഫേര്‍ഡ്. 69 മത്സരത്തില്‍ നിന്ന് 79 വിക്കറ്റുകളാണ് അദ്ദേഹം ടി20യില്‍ സ്വന്തമാക്കിയത്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7.75 കോടിക്കാണ് ഷിഫേര്‍ഡിനെ സ്വന്തമാക്കിയത്. എന്നാല്‍ 10.51 ഇക്കോണമിയില്‍ മോശം ബൗളിങ്ങാണ് ഷിഫേര്‍ഡ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഷിഫേര്‍ഡിനെ ഹൈദരാബാദ് ഒഴിവാക്കി. മെഗാ ലേലത്തില്‍ ലഭിച്ച പ്രതിഫലം ഇത്തവണത്തെ ലേലത്തില്‍ ഷിഫേര്‍ഡ് പ്രതീക്ഷിക്കേണ്ട.

ഒഡെയ്ന്‍ സ്മിത്ത്

വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടറാണ് ഒഡെയ്ന്‍ സ്മിത്ത്. 11 മത്സരത്തില്‍ നിന്ന് 18 വിക്കറ്റ് സിപിഎല്ലില്‍ വീഴ്ത്തിയതോടെ സ്മിത്തിനെ പഞ്ചാബ് കിങ്‌സ് 6 കോടിക്കാണ് ടീമിലെത്തിച്ചത്. എന്നാല്‍ വലം കൈയന്‍ പേസര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ആറ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് സ്മിത്ത് വീഴ്ത്തിയത്. ഇത്തവണ ഏതെങ്കിലും ടീം സ്മിത്തിനെ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രതിഫലം കുറയുമെന്നുറപ്പാണ്.

1

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് നിക്കോളാസ് പൂരന്‍. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10.75 കോടിക്കാണ് പൂരനെ സ്വന്തമാക്കിയത്. എന്നാല്‍ 10 മത്സരത്തില്‍ നിന്ന് നേടിയത് വെറും 108 റണ്‍സ് മാത്രം. അവസാന ടി20 ലോകകപ്പിലും നിരാശപ്പെടുത്തിയതോടെ പൂരന് ഇത്തവണ വലിയ ആവിശ്യക്കാരുണ്ടായേക്കില്ല. പൂരന്റെ പ്രതിഫലത്തില്‍ വലിയ കുറവുണ്ടാവാനും സാധ്യത കൂടുതലാണ്.

കെയ്ന്‍ വില്യംസണ്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയ കെയ്ന്‍ വില്യംസണിന്റെ പ്രതിഫലവും ഇത്തവണ ഇടിഞ്ഞേക്കും. 14 കോടി വാങ്ങിയ വില്യംസണ്‍ 216 റണ്‍സാണ് നേടിയത്. നായകനെന്ന നിലയിലും ഫ്‌ളോപ്പായി. മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെച്ച് നിരാശപ്പെടുത്തുന്ന വില്യംസണ് ഇത്തവണ വലിയ പ്രതിഫലം പ്രതീക്ഷിക്കാനാവില്ല. 10 കോടിക്ക് മുകളിലേക്ക് വില്യംസണിന്റെ പ്രതിഫലം ഇനി എത്തിയേക്കില്ലെന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും കാര്യമായ പ്രകടനം കാഴ്ചവെക്കാത്ത വില്യംസണെ സിഎസ്‌കെ ടീമിലേക്കെത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, December 8, 2022, 16:34 [IST]
Other articles published on Dec 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+