വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 'ഫിറ്റ്‌നസില്ലാത്തവരെ കളിപ്പിക്കാനാവില്ല', ആരാണ് ഉത്തരവാദി? രോഹിത്തിനെതിരേ മദന്‍

രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ താരങ്ങളുടെ ഫിറ്റ്‌നസിനെതിരേ രംഗത്തെത്തിയിരുന്നു

1

മുംബൈ: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ മൂന്ന് മത്സര പരമ്പര കൈവിടുകയായിരുന്നു. അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാമുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാനായില്ലെന്നതാണ് കൗതുകം. രണ്ട് മത്സരത്തിലും ഇന്ത്യ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും തോറ്റു.

രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ താരങ്ങളുടെ ഫിറ്റ്‌നസിനെതിരേ രംഗത്തെത്തിയിരുന്നു. ഫിറ്റ്‌നസില്ലാത്തവരെ രാജ്യത്തിനായി കളിപ്പിക്കാനാവില്ലെന്ന്് രോഹിത് മത്സരശേഷം പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷ വിമര്‍ശനം രോഹിത് നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രോഹിത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.

Also Read: IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയAlso Read: IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

താരങ്ങളുടെ ഫിറ്റ്‌നസ് തകരാന്‍ ആരാണ് കാരണം?

താരങ്ങളുടെ ഫിറ്റ്‌നസ് തകരാന്‍ ആരാണ് കാരണം?

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നഷ്ടപ്പെടാന്‍ കാരണം ആരാണെന്ന ചോദ്യമാണ് മദന്‍ ലാല്‍ ചോദിക്കുന്നത്. 'വളരെ നിരാശയുണ്ടാക്കുന്ന പ്രതികരണമാണ് മദന്‍ ലാല്‍ നടത്തിയിരിക്കുന്നത്. നായകന്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ എന്തോ എവിടെയോ ഒരു കുറവുണ്ടെന്ന് വ്യക്തം. ആരാണ് ഇതിന് ഉത്തരവാദി? പരിശീലകരാണോ ഇതിന് കാരണം. എന്തുകൊണ്ടാണ് അണ്‍ഫിറ്റ് താരങ്ങളുമായി മുന്നോട്ട് പോകുന്നത്. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റാണ് കളിക്കുന്നത്. അതിന്റെ ഫലമാണ് കണ്ടുകൊണ്ടിരിക്കുന്നത്. താരങ്ങള്‍ക്ക് വിശ്രമം ആവിശ്യമാണെങ്കില്‍ അത് ഐപിഎല്ലില്‍ എടുക്കണം. രാജ്യത്തിന് ആദ്യം പ്രാധാന്യം നല്‍കും. നിങ്ങള്‍ക്ക് ഐസിസി കിരീടം നേടാനായില്ലെങ്കില്‍ രാജ്യത്തെ ക്രിക്കറ്റാണ് പിന്നോട്ട് പോകുന്നത്- മദന്‍ ലാല്‍ പറഞ്ഞു.

Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

രോഹിത്തിനടക്കം പരിക്ക്

രോഹിത്തിനടക്കം പരിക്ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പരിക്കിന്റെ പിടിയിലാണ്. ഇന്ത്യന്‍ ടീമിലെ പരിക്ക് പരിശോധിച്ചാല്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ദീപക് ചഹാര്‍ ഇങ്ങനെ നീളന്‍ പട്ടിക പറയാനാവും. ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ പലരുടേയും ഫിറ്റ്‌നസ് വലിയ ചോദ്യമാണ്. പലര്‍ക്കും അമിത ശരീരഭാരം കാരണം വേഗത്തില്‍ ഓടാന്‍ പോലുമാകുന്നില്ല. രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരെല്ലാം തടിയന്മാരാണെന്ന് പറയാം. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്താത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യ ശരിയായ ദിശയിലല്ല പോകുന്നത്

ഇന്ത്യ ശരിയായ ദിശയിലല്ല പോകുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുന്നോട്ടുള്ള പോക്ക് ശരിയായ ദിശയിലല്ല. മുന്‍പുണ്ടായിരുന്നതുപോലെ ജയിക്കാനുള്ള താല്‍പര്യം ഇന്നത്തെ ടീമിനില്ല. കുറച്ചുനാളുകളായി ടീമിനുള്ളില്‍ പഴയ ആവേശമില്ല. ഇന്ത്യന്‍ ടീമിനെപ്പോലെ ഇന്നത്തെ ടീമിനെ തോന്നുന്നില്ല. രാജ്യത്തിനായാണ് കളിക്കുന്നതെന്ന തോന്നല്‍ ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. താരങ്ങളെല്ലാം തളര്‍ന്ന അവസ്ഥയിലാണ്. ഇത് ഗൗരവകരമായി പരിഗണിക്കേണ്ട കാര്യമാണ്-മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് അടിമുടി മാറ്റം വേണം

ഇന്ത്യക്ക് അടിമുടി മാറ്റം വേണം

ഇന്ത്യന്‍ ടീമിലും തന്ത്രങ്ങളിലും പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന് പറയാം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് വേണ്ടത് ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരനിരയെയാണ്. ഇന്നത്തെ ടീമിനൊപ്പം അത്തരമൊരു താരനിരയില്ല. സീനിയര്‍ താരങ്ങളില്‍ പലരും സടകൊഴിഞ്ഞ സിംഹങ്ങളാണ്. ഇന്ത്യക്ക് പുതിയ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. എന്നാല്‍ ഇതിന് ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടുന്നില്ലെന്നതാണ് വാസ്തവം. ഇതേ കളി തുടര്‍ന്നാല്‍ 2023ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നഷ്ടമാവും.

Also Read: IND vs BAN: രാഹുല്‍ നയിക്കും, മൂന്നാം അങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം, സാധ്യതാ 11

ടീമിന്റെ ഫിറ്റ്‌നസ് നിലവാരം മാറണം

ടീമിന്റെ ഫിറ്റ്‌നസ് നിലവാരം മാറണം

ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ താരങ്ങളിലെ അണ്‍ഫിറ്റായുള്ള താരങ്ങളെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ടീം തയ്യാറാവണം. വിരാട് കോലിക്ക് കീഴിലിറങ്ങിയിരുന്ന ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ഉയര്‍ന്ന ഫിറ്റ്‌നസുള്ളവരായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഇടിഞ്ഞു. വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം ഇനിയും ഉയരേണ്ടതായുണ്ട്. അല്ലാത്തപക്ഷം വലിയ തകര്‍ച്ച ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നുറപ്പ്.

Story first published: Friday, December 9, 2022, 17:53 [IST]
Other articles published on Dec 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X